നന്ദന രാജ് 9 C
അമ്മ
മാക്സിം ഗോർക്കിയുടെ 'അമ്മ' എന്ന നോവലിൻ്റെ പരിഭാഷയുടെ പത്താം പതിപ്പാണ് ഈ പുസ്തകം. തൊഴിലാളി വർഗ്ഗത്തിൻ്റെ ഇച്ഛാശക്തി നിഷ്ഠൂരമായ അടിച്ചമർത്തലുകളെ അതിജീവിക്കുന്ന കഥകൾ ലോക ചരിത്രത്തിൽ എന്നുമുണ്ട്. 'അമ്മ' പ്രസിദ്ധീകരിച്ചിട്ട് നൂറു വർഷം കഴിഞ്ഞു. ഒരമ്മ തൊഴിലാളി വർഗ്ഗത്തിൻ്റെ പോരാട്ടത്തെ പിന്തുണയ്ക്കുന്നതാണ് നോവലിലെ ഇതിവൃത്തം.
അമ്മയെന്ന നോവൽ പോലെ ഇത്രയേറെ പേർ വായിക്കുകയും ജനകോടികളുടെ ജീവിതത്തെ ഇത്രയധികം സ്വാധീനിക്കുകയും ചെ പുസ്തകങ്ങൾ ലോക സാഹിത്യ ചരിത്രത്തിൽ വിരളമാണ്.
ഈയൊരു പുസ്തകം ഏതൊരു വായനക്കാരെയും
ഏറെ ആകർഷിക്കുന്ന ഭാഷയിലാണ് എഴുതിയിരിക്കുന്നത്. യൂറോപ്പിലെ തൊഴിലാളി വർഗ്ഗത്തെ മാത്രമല്ല പിന്നീട്
ഇതര ഭൂഖണ്ഡങ്ങളിലെ കോടാനുകോടി വായനക്കാരെയും സംബന്ധിച്ച് അവർ
അനുഭവിക്കുന്ന അടിച്ചമർത്തലുകൾ അവസാനിപ്പിക്കുന്നതിന് ഈ നോവൽ പ്രേരണയായിത്തീർന്നു.
തൊഴിലാളി വർഗ്ഗത്തിന്റെ ജീവിതം, സ്വേച്ഛാധിപത്യത്തിനും ബൂർഷ്വാസികൾക്കുമെതിരെയുള്ള സമരം, വിപ്ലവബോധത്തിന്റെ വളർച്ച, തൊഴിലാളികളുടെ ഇടയിൽ
നിന്നും തന്നെയുള്ള നേതാക്കളുടെ ആവിർഭാവം ഇതൊക്കെയാണ് അമ്മ എന്ന നോവലിലെ പ്രധാന വിഷയങ്ങൾ
നമ്മുടെ ശ്രദ്ധയെ ആകർഷിക്കുന്ന മറ്റൊരു വസ്തുത കൂടിയുണ്ട്. തൊഴിലാളി വർഗ്ഗ സമരത്തെ വിവരിക്കുന്ന ഈ നോവലിൽ
ഒരൊറ്റ മുതലാളിയെപ്പോലും
ചിത്രീകരിച്ചിട്ടില്ല. അതിൽ സ്വന്തമായി
പേരുപോലുമില്ലാത്ത തൊഴിലാളികളുമുണ്ട്.
വ്യക്തിത്വത്തിന്റെ നാശം , ആത്മാവിന്റെ പുനരുത്ഥാനം എന്നീ രണ്ടു പ്രമേയങ്ങളാണ് ഈ നോവലിലെ ഉളളടക്കം. ജനങ്ങളെയും സമുദായത്തെയും ചരിത്രഗതിയേയും
എതിർത്തു നിൽക്കുന്ന മനുഷ്യന്റെ വ്യക്തിത്വം ക്ഷയിച്ച് നാശമടയുമെന്നത് അനിവാര്യമാണ്.
നോവലിന്റെ ഒടുവിൽ അതിന്റെ ശോകാത്മകമായ പര്യവസാനത്തിൽ മനുഷ്യനിലും അവന്റെ ഭാവിയിലും വിശ്വാസം തുളുമ്പുന്ന വാക്കുകൾ പറയുന്നത് കേവലം യാദൃശ്ചികതയല്ല. പുതുജീവൻ നേടിയ ആത്മാവിനെ കൊല്ലാൻ സാധ്യമല്ല.
ഈ നോവൽ ഏതൊരു വായനക്കാരെയും ആകർഷിക്കുന്ന തരത്തിലുള്ളതാണ്. ഇത് എല്ലാവരും വായിക്കണമെന്ന് അഭ്യർഥിക്കുന്നു.
- നന്ദന രാജ് 9 C

Comments
Post a Comment