അദ്ധ്യാപക ദിനം
സെപ്റ്റംബർ 5
അദ്ധ്യാപക ദിനം
സെപ്റ്റംബർ 5 അദ്ധ്യാപക ദിനത്തോടനുബന്ധിച്ച് തയ്യാറാക്കിയ കുറിപ്പുകൾ വായിക്കാം:
അദ്ധ്യാപകരോട്...
സെപ്റ്റംബർ 5
രാജ്യം അദ്ധ്യാപക ദിനമായി ആചരിക്കുന്നു. ഡോ. രാധാകൃഷ്ണൻ്റെ ജന്മദിനമാണ് അദ്ധ്യാപകദിനമായി ആചരിക്കുന്നത്.
ഒരു നല്ല അദ്ധ്യാപകൻ എന്നാൽ പുസ്തകത്തിൽ ഉള്ളത് കൃത്യമായി പഠിപ്പിക്കുവാൻ സാധിക്കുന്നയാൾ എന്നത് മാത്രമല്ല . ഒരു അദ്ധ്യാപകൻ എന്നത് ഒരു വിദ്യാർത്ഥിയുടെ നല്ലയൊരു സുഹൃത്ത് കൂടിയാണ്.ഒരു വിദ്യാർത്ഥിയുടെ ഏതൊരു വിജയത്തിന് പിന്നിലും തീർച്ചയായും ഒരു അദ്ധ്യാപകൻ ഉണ്ടായിരിക്കും. അദ്ധ്യാപകരുടെ സാന്നിധ്യം, എപ്പോഴും നമുക്ക് ഒരു പ്രചോദനമാണ്.
നമ്മുടെ ജീവിതത്തിൽ തെളിച്ചം കൊണ്ട് വന്ന, അറിവും വിദ്യയും, പകർന്നു തന്ന്, നമ്മുടെ ഓരോ വിജയത്തിനും പിന്നിൽ നിന്ന് പ്രയത്നിച്ച അദ്ധ്യാപകർക്ക് ഒരായിരം നന്ദി...........
ഒരു കുട്ടി വളർന്നു വരുമ്പോൾ അവർക്കു പ്രചോദനം നൽകിയും ക്ഷമയും അറിവും പകർന്നു കൊടുത്ത അദ്ധ്യാപകർക്ക് ഒരിക്കൽ കൂടി നന്ദി. എന്റെ എല്ലാ അദ്ധ്യാപകർക്കും അദ്ധ്യാപക ദിന ആശംസകൾ നേരുന്നു
- അതുല്ല്യ. വി. ബി 6 B
അദ്ധ്യാപക ദിനത്തെക്കുറിച്ച്
സെപ്റ്റംബർ 5 അദ്ധ്യാപക ദിനം. അദ്ധ്യാപകനും തത്വചിന്തകനും ഇന്ത്യയുടെ രണ്ടാമത് രാഷ്ട്രപതിയുമായിരുന്ന ഡോ.എസ്.രാധാകൃഷ്ണന്റെ ജന്മദിനമാണ് നാം ദേശീയ അദ്ധ്യാപക ദിനമായി ആചരിക്കുന്നത്. അദ്ദേഹം അധ്യാപനത്തോട് പുലർത്തിയിരുന്ന പ്രതിബദ്ധതയും, വിദ്യാർത്ഥി സമൂഹത്തിൽ നേടിയെടുത്ത ആദരവുമാണ് അദ്ദേഹത്തിന്റെ ജന്മദിനത്തിന് ഇങ്ങനെയൊരു സവിശേഷത നേടി കൊടുത്തത്. 1961 മുതൽ ഇന്ത്യയിൽ അദ്ധ്യാപക ദിനം ആചരിച്ചു വരുന്നു. അദ്ധ്യാപകരുടെ സാമൂഹ്യ-സാമ്പത്തിക പദവികൾ ഉയർത്തുകയും അവരുടെ കഴിവുകൾ പരമാവധി വിദ്യാർത്ഥികളുടെ ഉന്നമനത്തിനായി വിയോഗിക്കുകയും ചെയ്യുന്നതിന് അനുകൂലമായ സാഹചര്യങ്ങൾ സൃഷ്ടിക്കുകയാണ് ഈ ദിനാഘോഷത്തിന്റെ മുഖ്യ ലക്ഷ്യം. വിശിഷ്ട സേവനം അനുഷ്ടിക്കുന്ന അദ്ധ്യാപകർക്ക് നൽകുന്ന ദേശീയ സംസ്ഥാന പുരസ്കാരങ്ങൾ പ്രഖ്യാപിക്കുന്നതും ഈ അദ്ധ്യാപക ദിനത്തിലാണ്. ഡോ.എസ് രാധാകൃഷ്ണൻ രാഷ്ട്രപതി ആയിരിക്കെ അദ്ദേഹത്തിന്റെ പിറന്നാൾ ആഘോഷിക്കാൻ അനുവദിക്കണമെന്ന അഭ്യർത്ഥനയുമായി എത്തിയ സുഹ്യത്തുക്കളോട് പിറന്നാൾ ആഘോഷിക്കുന്നതിനു പകരം ആ ദിവസം അദ്ധ്യാപകദിനമായി ആചരിക്കാൻ നിർദ്ദേശിക്കുകയായിരുന്നു. അദ്ധ്യാപക വൃത്തിയോട് ഡോ.എസ്. രാധാകൃഷ്ണനുണ്ടായിരുന്ന സ്നേഹവും ആദരവുമാണ് ഇത് പ്രതിഫലിപ്പിക്കുന്നത്. ഓരോ അദ്ധ്യാപകരോടുമുള്ള മനോഭാവം ശ്രേഷ്ഠമായിരിക്കണം. തീർച്ചയായും ഈ അദ്ധ്യാപകദിനത്തിൽ അങ്ങനെയുള്ള ഒരു തലമുറയെ സൃഷ്ടിക്കുവാൻ നമുക്ക് കഴിയുമാറാകട്ടെ എന്ന പ്രാർത്ഥനയോടെ നിർത്തുന്നു. എല്ലാ ഗുരു ജനങ്ങൾക്കും ആശംസകൾ.
- അമ്യത കെ.ബി 6 C

അഭിനന്ദനങ്ങൾ
ReplyDeleteനന്നായിട്ടുണ്ട് അമൃത
ReplyDelete