മീര കെ എച്ച് 10 E
നാലുകെട്ട്
ജ്ഞാനപീഠ ജേതാവ് എം ടി വാസുദേവൻ നായരുടെ കേരളസാഹിത്യ അക്കാദമി അവാർഡ് നേടിയ നോവലാണ് നാലുകെട്ട്. കേരളീയ സമൂഹഘടനയുടെ പരിണാമത്തിലെ ഒരു പ്രത്യേകഘട്ടത്തെ പ്രതീകവത്കരിക്കുന്ന നാലുകെട്ട് എന്ന കൃതി അപ്പുണ്ണി എന്ന കേന്ദ്ര കഥാപാത്രത്തിന്റെ ജീവിതയാത്രകളാണ്.
കുടുംബവും ആചാരങ്ങളും ജീവിതത്തിന്റെ നെടുങ്കൻ കാരാഗ്രഹങ്ങളും വ്യക്തിയെ ആഹരിക്കുന്നതിന് നാക്കു നീട്ടി ആഞ്ഞടുക്കുന്ന കാല സന്ധികളിലൂടെ അപ്പുണ്ണി മുന്നേറുമ്പോൾ കേരളത്തിന്റെ എഴുതപ്പെടാത്ത ചരിത്രവും തുടുത്തുണരുന്നു.
നോവൽ ഏറ്റവും സത്യസന്ധമായ സാമൂഹിക ചരിത്രം ആവുന്നതിന്റെ ഒരു ഉദാഹരണവും ആണ് നാലുകെട്ട്. പ്രകാശമാനമായ ജീവിതത്തിനിടയിൽ നിഴലുകളുടെ ഒരു അദൃശ്യ വാഴ്ച ഉണ്ടെന്ന് വായനക്കാരെ അറിയിക്കുന്ന മലയാളത്തിന്റെ അഭിമാനമായ ഈ രചന എല്ലാവരും വായിക്കേണ്ട ഒരു കൃതിയാണ്.
- മീര കെ എച്ച് 10E

Comments
Post a Comment