അതുല്യ വി ബി 6 B
തേങ്ങ
മലയാള ചെറുകഥാകൃത്തും, നോവലിസ്റ്റുമായ പി വത്സലയുടെ പ്രധാന കൃതികളിലൊന്നാണ് "തേങ്ങ" എന്ന കഥ. അക്കമ്മ എന്ന ഒരു കൊച്ചു പെൺകുട്ടി വീട്ടിലെ ദാരിദ്ര്യവും കഷ്ടപ്പാടും പേറി ഒരു ഗ്രാമത്തിൽനിന്നും പട്ടണത്തിലേക്ക് പോകുമ്പോൾ അവൾക്ക് ഉണ്ടാകുന്ന അത്ഭുതങ്ങൾ നിറഞ്ഞുനിൽക്കുന്ന അനുഭവങ്ങളുടെ കഥയാണ് ഇത്...
അവൾ നാട്ടിൽ നിന്നും പട്ടണത്തിലേക്ക് പോകുന്ന
ബസ്സിൽ കയറി. അവൾക്ക് ഒട്ടും ഭയം തോന്നിയില്ല: കാരണം അവളുടെ അയൽക്കാരനായ ശങ്കരൻ അവളുടെ കൂടെ ഉണ്ടായിരുന്നു. കയറിയ ബസിലെ കോട്ടും സൂട്ടും അണിഞ്ഞ ആണുങ്ങളെയും കല്യാണ വേഷത്തിലുള്ള പെണ്ണുങ്ങളെയും അവൾക്ക് നന്നേ പിടിച്ചു....
പിന്നെ അവളും ശങ്കരനും വീട്ടുജോലിക്കായി വന്ന വീട്ടിലെത്തി. ശരിക്കും ബംഗ്ലാവ് തന്നെ!!! അവൾ വീട്ടിലെ അമ്മയോടൊപ്പം അകത്തേക്ക് പോയി. വീടിനു പുറകിലുള്ള തെങ്ങിൻ തോപ്പും അവരുടെ കണ്ണിൽ പെട്ടു. ജോലി കഴിഞ്ഞു കോണി ചോട്ടിലെ കുടുസ്സു മുറിയിൽ കിടക്കുമ്പോൾ എന്തൊക്കെയോ ശബ്ദങ്ങളും ഓർമ്മകളും അവളുടെ മനസ്സിൽ അലയടിച്ചു വന്നു.
പ്രഭാതത്തിൽ അവൾ എഴുന്നേറ്റത് നല്ല മഴ ചറപറ പെയ്യുന്ന ശബ്ദം കേട്ടിട്ടാണ്. വാതിൽ തുറന്ന് അവൾ തെങ്ങിൻതോപ്പിൽ പോയി. അനാഥ കുഞ്ഞുങ്ങളെ പോലെ മഴനനഞ്ഞ്, മുഖം കറുത്തു കിടക്കുന്ന തേങ്ങകൾ. ആ കാഴ്ച അവൾക്ക് വിഷമമായി. അവൾ തേങ്ങാ എടുത്ത് തേങ്ങാ പുരയിൽ കൊണ്ടുപോയി വച്ചു. അവിടേയ്ക്ക് വന്ന സംഗീത ചേച്ചിയും വീട്ടമ്മയെ വിളിച്ചുപറഞ്ഞു "മമ്മി ! ഇത് കണ്ടോ ഇവൾ ചെയ്ത പണി". വീട്ടമ്മ കുറച്ചുനേരം ആലോചിച്ചു നിന്നു. തന്റെ അച്ഛൻ വീട്ടുചിലവ് കുറച്ചിട്ടാണ് തെങ്ങുകളെ നോക്കിയതെന്ന്. അപ്പോൾ തന്നെ അവർ ചെന്ന് അക്കമ്മയെ കെട്ടിപ്പിടിക്കുന്നു...
ഇങ്ങനെ കഥ അവസാനിക്കുന്നു. എനിക്ക് അക്കമ്മ തേങ്ങകൾ പെറുക്കി തേങ്ങ പുരയിൽ വെച്ച ഭാഗമാണ് കൂടുതൽ ഇഷ്ടപ്പെട്ടത്
കാരണം, അനാഥ കുഞ്ഞുങ്ങളെപോലെ മഴ നനഞ്ഞ, മുഖം കറുത്ത, ആരും ശ്രദ്ധിക്കാതിരുന്ന തേങ്ങകളെ ശ്രദ്ധിക്കാനുള്ള അക്കമ്മയുടെ മനസ്സ് എനിക്ക് വളരെയധികം ഇഷ്ടമായി.
ഏവർക്കും വായിച്ച് ആസ്വദിക്കാൻ സാധിക്കുന്ന ഒരു കഥയാണ് " തേങ്ങ "
നല്ലൊരു ആശയം തേങ്ങ എന്ന ഈ കഥയിൽ അടങ്ങി ഇരിക്കുന്നു. ഈ കഥയിലെ ഓരോ വരിയും ഹൃദയസ്പർശിയാണ്
വളർന്നു വരുന്ന കുട്ടികൾക്ക് ഒരു പ്രചോദനമാണ് ഈ കഥ.
- അതുല്ല്യ. വി. ബി 6 B

Comments
Post a Comment