അമൃത പി യു 10 C

ഇനി ഞാൻ ഉറങ്ങട്ടെ



മഹാഭാരതം എന്ന ഇതിഹാസത്തെ അവലംബിച്ച് എഴുതപ്പെട്ട ഒരു സ്വതന്ത്ര നോവലാണ് പി. കെ. ബാലകൃഷ്ണനെഴുതിയ ഇനി ഞാൻ ഉറങ്ങട്ടെ. കർണന്റെ സമ്പൂർണ കഥയാണ് ഈ കൃതിയുടെ പ്രധാന ഭാഗം. 
              ദ്രൗപതിയെപ്പറ്റി സ്വകീയമായ ഒരു സമാന്തര കഥാസങ്കല്പം നടത്തി, ആ സങ്കല്പത്തിന്റെ നൂലിഴകളിൽ കർണ്ണ കഥാദളങ്ങൾ കൊരുത്തെടുത്തിട്ടിക്കുന്നു. അമ്മയായ ദ്രൗപതിയുടെ ധർമ്മരോഷത്തിൽ നിന്ന് ഉണ്ടായ സ്ത്രീത്വത്തിന്റെയാകെ ദുഃഖം പ്രപഞ്ചത്തിന്റെ ഗദ്ഗദമായി മാറുന്ന കാഴ്ച ഇതിൽ കാണാം. കർണ്ണൻ ഭ്രാതൃഹന്താവാണെന്നു തിരിച്ചറിഞ്ഞ യുധിഷ്ഠിരന്റെ സഹതാപാർദ്രമായ ശിഷ്ടജീവിതത്തിന്റെ ദയനീയ കാഴ്ച നോവലിന്റെ പ്രാരംഭം മുതൽ കാണാം. ദ്രൗപതിയുടെ വേദനിക്കപ്പെട്ട 
ആത്മഗതങ്ങൾ കർണാനാവുന്ന വടവൃക്ഷത്തിന്മേൽ ചുറ്റി പ്പടർന്നു വലയം ചെയ്ത് വ്യർത്ഥതാബോധത്തിന്റെ രക്തപുഷ്പങ്ങൾ വിരിയിച്ചു നിൽക്കുന്ന അത്ഭുതദൃശ്യമാണ് ഈ നോവൽ. 
                       മഹാ ദുരന്തത്തിന്റെ ഭേരിനാദത്തിൽ നിന്നാരംഭിക്കുന്ന നോവൽ, പ്രാപഞ്ചിക ജീവിതത്തിന്റെയും ജീവിതവിഭ്രാന്തികളുടെയും അനിവാര്യതയാവുന്ന ദുഃഖ ശ്രുതിയിലൂടെ താഴോട്ടൊഴുകി ഏകാന്തമായ വ്യർത്ഥതാബോധത്തിന്റെ തണുത്തുറഞ്ഞ തമസ്സിൽ   നിദ്രയിലമരുമ്പോൾ ഇനി ഞാൻ ഉറങ്ങട്ടെ അനുവാചകന്റെ മനസ്സിൽ അവിസ്മരണീയമായ ഒരനുഭവമായി ശേഷിക്കുന്നു. 
               
               നോവലിന്റെ ആഖ്യാനപ്രവാഹം ഉൽകൃഷ്ടമായ ഭാവഗാനത്തിന്റെ ഉന്നതികളെ സ്പർശിക്കുകയും ചെയുന്നു. 1974ൽ കേരള സാഹിത്യ അക്കാദമി അവാർഡും 1978ൽ വയലാർ രാമവർമ സാഹിത്യ അവാർഡും ലഭിച്ച ഈ നോവൽ കാലത്തെ അതിജീവിക്കുന്ന പ്രമേയവും ആഖ്യാനമികവും കൊണ്ട് മലയാളത്തിൽ ജ്വലിച്ചുനിൽക്കുന്ന നോവലാണ്. 
               ഏറ്റവും മികച്ച യോദ്ധാവായിരുന്നിട്ടും കഴിവുകൾ അംഗീകരിക്കപ്പെടേണ്ട സമയത്ത് അംഗീകരിക്കപ്പെടാതെ പിന്തള്ളിപോയ കർണനെന്ന വില്ലാളിവീരന്റെ കഥ അനുവാചകന്റെ മനസ്സിലേക്ക് ആഴ്ന്നിറങ്ങുന്നു. മഹാഭാരത കഥകളെ ഇഷ്ടപെടുന്ന എല്ലാവരും വായിച്ചിരിക്കേണ്ടപുസ്തകമാണിത്. സമകാലിക പ്രസക്തിയിൽ മികച്ചു നിൽക്കുന്ന ഈ നോവൽ ആസ്വാദന തലത്തിൽ ഏറെ മികവുറ്റതാവുന്നു. 
                        

                  - അമൃത. പി. യു 10 C

Comments

Post a Comment

Popular posts from this blog

കുഞ്ഞുണ്ണി മാഷ്

ഇതരഭാഷാ കഥാ പരിചയം