അമൃത കെ ബി 6 C
ശ്രീരാമകൃഷ്ണ ദേവൻ -
ജീവചരിത്രം
സ്മരണാനന്ദ സ്വാമികൾ രചിച്ച് കൽക്കട്ട അദ്വൈതാശ്രമത്തിൽ നിന്ന് ഇംഗ്ലിഷിൽ പ്രസിദ്ധീകരിച്ച പുസ്തകത്തിൻ്റെ മലയാള വിവർത്തനമാണ് ശ്രീരാമകൃഷ്ണദേവൻ ജീവചരിത്രം . ആത്മീയ ഗുരുവര്യനായ ശ്രീരാമകൃഷ്ണപരമഹംസൻ്റെ ജനനം മുതലുള്ള കഥകൾ ഈ പുസ്തകത്തിൽ പ്രതിപാദിക്കുന്നുണ്ട്. സാധാരണ ജനങ്ങൾക്കും എളുപ്പത്തിൽ വായിക്കാൻ സാധിക്കുന്ന വിധത്തിലാണ് എഴുതിയിട്ടുള്ളത്.
ബംഗാളിലുള്ള കാമാർ പുക്കൂർ എന്ന ഗ്രാമത്തിലെ ക്ഷുദിറാം ഛട്ടോപാധ്യായ എന്ന സ്വാത്വികനായ ബ്രാഹ്മണൻ്റേയും പത്നി ചന്ദ്രമണിയുടേയും മകനാണ് ശ്രീരാമകൃഷ്ണ പരമഹംസർ. ഒരിക്കൽ ക്ഷുദിറാം തീർത്ഥയാത്രയ്ക്കിടെ ഗയയിലെ വിഷ്ണു (ഗദാധരൻ) ക്ഷേത്രത്തിലെത്തി. പകൽ മുഴുവൻ ആരാധനയിൽ മുഴുകി അന്ന് രാത്രി ഉറങ്ങാൻ കിടന്നപ്പോൾ അദ്ദേഹത്തിന് വിചിത്രമായ സ്വപ്നമുണ്ടായി. തൻ്റെ മകനായി തൻ്റെ ഭവനത്തിൽ ഭഗവാൻ വിഷ്ണു (ഗദാധരൻ) ജനിക്കുമെന്ന്. ഇതുപോലെ തന്നെ ചന്ദ്രമണിയ്ക്കും വേറൊരു അനുഭവവുമുണ്ടായിട്ടുണ്ട്. വീടിനടുത്തുള്ള ശിവക്ഷേത്രത്തിൽ നിൽക്കുമ്പോൾ ഒരു പ്രകാശധാര തന്നിലേക്ക് പ്രവഹിക്കുന്നതായി അനുഭവപ്പെട്ടു. അതിനു ശേഷമാണ് ശ്രീരാമകൃഷ്ണ പരമഹംസരുടെ ജനനം. ഗയയിൽ വച്ചുണ്ടായ സ്വപ്നം സ്മരിച്ച് ക്ഷുദിറാം മകന് ഗദാധരൻ എന്ന് പേരിട്ടു.
ഗദാധരൻ ചെറുപ്പത്തിൽ തന്നെ സത്യനിഷ്ഠതയുള്ളവനായിരുന്നു. ഒമ്പതോ പത്തോ വയസ്സുള്ളപ്പോൾ തന്നെ പണ്ഡിതൻമാർ തമ്മിലുള്ള തർക്ക വിഷയങ്ങളിൽ ഉചിതമായ മറുപടി നൽകുമായിരുന്നു. സംഗീതത്തിലും ചിത്രകലയിലും കളിമണ്ണ് ശില്പങ്ങളിലും നാടകാഭിനയത്തിലും മിടുക്കനായിരുന്നു ഗദാധരൻ.
പതിനേഴാം വയസ്സിൽ കാമാർപുക്കൂരിൽ നിന്ന് ദക്ഷിണേശ്വരത്തെത്തി. അപ്പോഴാണ് അദ്ദേഹത്തിൻ്റെ നാമം ഗദാധരൻ എന്നു മാറ്റി രാമകൃഷ്ണൻ എന്നാക്കിയത്. ദൈവീക ശക്തിയുള്ള മനുഷ്യനാണദ്ദേഹം. മഹാനായ അദ്ദേഹം യേശുക്രിസ്തുവിനേയും ഇസ്ലാമിനേയും ദർശിച്ചിട്ടുണ്ടെന്ന് ഈ പുസ്തകത്തിൽ പറയുന്നു.
ലോകം മുഴുവൻ പ്രശസ്തനായ സ്വാമി വിവേകാനന്ദൻ ശ്രീരാമകൃഷ്ണ പരമഹംസരുടെ ശിഷ്യനാണ്. നന്മയുടെ വഴി മാത്രം സ്വീകരിച്ച അദ്ദേഹത്തിൻ്റെ കഥകളുടെ ചെറു വിവരണമാണ് ഈ പുസ്തകം. എല്ലാവരും ഇത് വായിക്കുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു
- അമൃത കെ.ബി 6 C

Comments
Post a Comment