ആദ്യ ബിജോയ് 6 C
ആനന്ദലഹരി
നിങ്ങൾ സദ്ഗുരു എന്ന മഹാജ്ഞാനി ആയ മനുഷ്യനെ അറിയുമോ. യോഗിയും ദാർശനികനും ആത്മജ്ഞാനിയുമായ സദ്ഗുരു ഒരു വ്യത്യസ്തനായ ആധ്യാത്മിക ഗുരുവാണ്. അദ്ദേഹം എഴുതിയ പുസ്തകമാണ് ആനന്ദലഹരി. നമ്മുടെ ജീവിതത്തിൽ നടക്കേണ്ടതും നടക്കാതെയിരിക്കേണ്ടതുമായ കാര്യങ്ങൾ അദ്ദേഹം ഇതിൽ നല്ല രീതിയിൽ വിവരിച്ചിട്ടുണ്ട്. ഏത് സാധാരണക്കാരുടെയും ജീവിതത്തിൽ നടക്കുന്ന കാര്യമാണ് ഈ പുസ്തകത്തിൽ ഉള്ളത്.
ആഗ്രഹങ്ങളെ കുറിച്ച് പറയുന്നുണ്ട് ഇതിൽ. നമ്മുടെ ജീവിതത്തിൽ ആഗ്രഹങ്ങൾ വേണ്ടന്ന് വച്ചാൽ ആ ജീവിതത്തിന് ഒരർത്ഥവും ഉണ്ടാവുകയില്ല. മറിച്ചു ആഗ്രഹവും സ്വപ്നവുമുണ്ടെങ്കിലെ ജീവിക്കണമെന്ന് തോന്നുകയുള്ളൂ. തെറ്റുകളെ കുറിച്ചും പറയുന്നുണ്ട്. നമ്മുടെ ജീവിതത്തിൽ തെറ്റുകളുണ്ടാകുമ്പോൾ അത് മറ്റുള്ളവരുടെ തലയിൽ കെട്ടി വയ്ക്കുന്നത് തെറ്റാണ്. നമ്മുടെ ജീവിതത്തിൽ ഉണ്ടാകുന്ന തെറ്റ് നമ്മൾ കാരണം ആണെന്ന് അറിയുമ്പോൾ, അതിന് വേണ്ടി പ്രായശ്ചിത്തം ചെയ്യുമ്പോൾ ആ തെറ്റ് നമ്മൾ തിരുത്തി എന്ന് മനസ്സിലാക്കാം. ഇതിനൊക്കെ അദ്ദേഹം ഉദാഹരണം ആയി നിർത്തിയത് ശങ്കരൻ പിള്ളയെ ആണ്.
അദ്ദേഹം ഇതിൽ കുറച്ചു വചനങ്ങൾ എഴുതിയിട്ടുണ്ട്. ഏവർക്കും മനസ്സിലാകുന്ന രീതിയിൽ ഉള്ള വചനങ്ങൾ. തന്റെ വേറിട്ട അഭിപ്രായം എല്ലാം സരളമായ ഭാഷയിൽ അവതരിപ്പിച്ചുകൊണ്ട് നമ്മുടെ ഉള്ളിൽ ഊട്ടിയുറപ്പിക്കാൻ സദ്ഗുരുവിനു അസാധാരണമായ കഴിവുണ്ട്. എനിക്ക് ഈ പുസ്‌തകം വളരെയധികം ഇഷ്ടപ്പെട്ടു. എല്ലാവരും വായിക്കണമെന്ന് അഭ്യർത്ഥിക്കുന്നു.
- ആദ്യ ബിജോയ് 6 c

Comments
Post a Comment