Posts

Image
  മനുഷ്യന്റെ വികാസചരിത്രത്തില്‍ അവന്റെ സ്വഭാവരീതികളില്‍ സുപ്രധാനമാറ്റമുണ്ടാക്കിയ ഒരു ആശയമാണ് അഹിംസ   .  അഹിംസ എന്ന ആശയത്തിന് പ്രചാരം കൊടുത്ത ഗൗതമബുദ്ധനെ ദൈവതുല്യം ആരാധിക്കുന്ന നാടാണ് നമ്മുടെത്   .  ഗൗതമബുദ്ധന് ശേഷം അഹിംസയുടെ പ്രചാരകനായി ഭാരതത്തിന്റെ രാഷ്ട്രീയ മാറ്റത്തിനും സ്വാതന്ത്ര്യത്തിനും വഴിയൊരുക്കിയ മഹാത്മാവിന്റെ ജന്മദിനം ആഘോഷിക്കപ്പെടുന്ന വേളയില്‍ ആണ് നാട്ടുപച്ചയുടെ പുതിയ ലക്കം പ്രസിദ്ധീകരിക്കുന്നത്   . അഹിംസയോടൊപ്പം ഗാന്ധിജി മുന്നോട്ടുവെച്ച പ്രധാനപ്പെട്ട ആശയമായിരുന്നു ശുചിത്വം എന്നത്   .  ഭാരതീയനെ ജീവിക്കാന്‍ പഠിപ്പിച്ച മഹാത്മാവായിരുന്നു ഗാന്ധിജി   .  നൂറ്റാണ്ടുകള്‍ പിന്നിട്ട അടിമത്തത്തിനു കീഴില്‍ സാമ്പത്തികമായും സാമൂഹികമായും തകര്‍ന്നുപോയൊരു ജനതയുടെ ഉയിര്‍ത്തെഴുനേല്‍പ്പിനായുള്ള രണ്ട് മന്ത്രങ്ങളായിരുന്നു ഗാന്ധിജി പഠിപ്പിച്ച അഹിംസാ മന്ത്രവും ശുചിത്വശീലവും   . സ്വാതന്ത്ര്യാനന്തരം പല രാഷ്ട്രീയ മാറ്റങ്ങളുണ്ടായിട്ടുണ്ടെങ്കിലും ഗാന്ധിജി മുന്നോട്ടുവെച്ച ഈ രണ്ട് ആശയങ്ങള്‍ക്കും പ്രാധാന്യം ഒട്ടും കുറയുന്നില്ല   .  കേന്ദ്ര സര്‍...
Image
കുട്ടികള്‍ എഴുത്തിനായുള്ള ഊര്‍ജ്ജം സ്വീകരിക്കുന്നത് വായനയില്‍ നിന്നും ചുറ്റുപാടുകളില്‍ നിന്നുമാണെന്നത് ഏറെ സന്തോഷമുണ്ടാക്കുന്ന കാര്യമാണ്. വളരെയേറെ പുസ്തകങ്ങള്‍ അവര്‍ വായിക്കുന്നു. നാട്ടുപച്ച മാഗസിന്‍ പ്രവര്‍ത്തനമാരംഭിച്ചത് കൊറോണയുടെ വ്യാപനത്തെ തുടര്‍ന്ന് വിദ്യാലയം അടച്ചിടേണ്ടി വന്നപ്പോള്‍ മുതലാണ്. സ്കൂളില്‍ ദൈനംദിന പ്രവര്‍ത്തനങ്ങളുടെ ഭാഗമായിരുന്ന വായനക്കൂട്ടത്തിന്റെ പ്രവര്‍ത്തനം ആ കാലം മുതല്‍ ഓണ്‍ലൈന്‍ ആയി നടത്താന്‍ തുടങ്ങി. ആദ്യ ലോക്ഡൗണ്‍ കാലഘട്ടത്തില്‍ കുട്ടികള്‍ അവരുടെ വീടുകളില്‍ ലഭ്യമായ പുസ്തകങ്ങള്‍ ആയിരുന്നു വായിച്ചത്. ഓരോരുത്തരുടെയും വീടുകളില്‍ ലഭ്യമായ പുസ്തകങ്ങള്‍ അവര്‍ ആവേശത്തോടെ വായിക്കുകയും വായിച്ചവയെക്കുറിച്ച് എഴുതുകയും ചെയ്തു. ഈ എഴുത്തുകളാണ് നാട്ടുപച്ച മാഗസിനിലൂടെ ഇത്രയും കാലം പങ്കുവെച്ചുകൊണ്ടിരുന്നത്. തുടക്കത്തില്‍ നാല്പത് ലക്കം പി.ഡി.എഫ്. ആയും പിന്നീട് ബ്ലോഗ് ആയും ദിവസവും ഓരോ പതിപ്പെന്ന നിലയില്‍ കാര്യക്ഷമമായി മുന്നോട്ടുപോയി. സ്കൂള്‍ തുറന്നില്ലെങ്കിലും ഓണ്‍ലൈന്‍ ക്ലാസുകള്‍ വിക്ടേഴ്സ് ടി.വി. വഴിയും അതേപോലെ സ്കൂളില്‍ നിന്ന് അദ്ധ്യാപകര്‍ എടുക്കുന്ന വീഡിയോ ക്ലാസുകളും ഗൂഗിള്‍ ...

ബഷീർ ദിനം

Image
  സാഹിത്യ സുൽത്താനെ ഓർമ്മിക്കുമ്പോൾ മലയാള സാഹിത്യ മണ്ഡലത്തിൽ ഇതിഹാസ തുല്യമായ ഒരു സ്ഥാനം അലങ്കരിക്കുന്ന എഴുത്തുക്കാരനാണ് വൈക്കം മുഹമ്മദ് ബഷീർ. ചിരിയുടെ മുഖപടമണിഞ്ഞ് വേദനയുടേയും വികാരങ്ങളുടേയും കഥ പറഞ്ഞു ബഷീർ. പട്ടിണിക്കാരും ദിവ്യന്മാരും യാചകരും പോക്കറ്റടിക്കാരും ക്രിമിനലുകളും വിഡ്ഢികളും ആനക്കാരും സാമൂഹിക പരിഷ്കർത്താക്കളും നിറഞ്ഞ ആ ലോകം ജീവിതവും എഴുത്തും തമ്മിലുള്ള അടുപ്പത്തെപ്പറ്റിയും അകലത്തെപ്പറ്റിയും പറഞ്ഞു തരുന്നു . 1908 ജനുവരി 21 ന് വൈക്കത്തിനടുത്ത് തലയോലപ്പറമ്പിൽ ജനിച്ച ബഷീർ അലയാത്ത നാടുകളില്ല. ഇതുപോലെ സ്വത്രന്തമായി ലോകസഞ്ചാരം നടത്തിയ എഴുത്തുകാർ മലയാള സാഹിത്യത്തിൽ വിരളമാണെന്ന് പറയാം. ലോകം ചുറ്റി സഞ്ചരിക്കുന്നതിനിടയിൽ കണ്ടെത്തിയ നിരവധി ജീവിതസത്യങ്ങൾ അദ്ദേഹത്തിന്റെ കൃതികളിലുടനീളം കാണാം. ബഷീറിന്റെ ജീവിതം തന്നെയാണ് അദ്ദേഹത്തിന്റെ സാഹിത്യം. ഒരിക്കലും അലക്കിത്തേച്ച വടിവൊത്ത ഭാഷയിൽ അദ്ദേഹം എഴുതിയിട്ടില്ല. ഇത് മലയാളത്തിലെ മറ്റൊരു സാഹിത്യകാരനും അവകാശപ്പെടാൻ സാധിക്കാത്തവിധം ബഷീറിനെ ജനകീയനാക്കി. വളരെക്കുറച്ചു മാത്രം എഴുതിയിട്ടും ബഷീർ സാഹിത്യം എന്നത് മലയാളത്തിലെ ഒരു സാഹിത്യ ശാഖയായി മാറിയത്...

വായനാദിനം

Image
വായനയുടെ വാതായനം ജൂൺ 19. മറ്റൊരു വായനാ ദിനം കൂടി. വായന നമ്മുടെയൊക്കെ ജീവിതത്തിൽ എന്തു മാത്രം പ്രധാനമാണെന്ന് ഓർമപ്പെടുത്തുന്ന ദിനം. വായിച്ചു വളരുക, ചിന്തിച്ചു വിവേകം നേടുക എന്ന മുദ്രാവാക്യത്തിലൂടെ കേരളത്തെ മലയാളികളെ വായനയുടെ അത്ഭുത ലോകത്തേക്ക് കൈപിടിച്ചുയർത്തിയ ഒരു വലിയ മനുഷ്യന്റെ, പി എൻ പണിക്കരുടെ ഓർമ്മ ദിനമാണ് നാം വായനാ ദിനമായി ആചരിക്കുന്നത്. വായനക്ക് ജനസമൂഹത്തില്‍ നിര്‍ണ്ണായക സ്വാധീനം ലഭിക്കാനും, വായനാ വിപ്ലവത്തിലൂടെ നല്ലൊരു സമൂഹത്തെ വാര്‍ത്തെടുക്കാനും നഗര - ഗ്രാമ പ്രദേശങ്ങളിലൂടെ ചുറ്റി സഞ്ചരിച്ചു അദ്ദേഹം. ‘നമ്മുടെ നാടിനെ ജ്ഞാന പ്രകാശത്തിലേക്ക് നയിച്ച സൂപ്പര്‍ വൈസ് ചാന്‍സലര്‍’ എന്നാണ് സുകുമാര്‍ അഴീക്കോട് പി എന്‍ പണിക്കറിനെ ഒരിക്കൽ വിശേഷിപ്പിച്ചത്. വായന എല്ലാ ജനങ്ങളിലേക്കും എത്തിക്കുക, പ്രധാനമായും വിദ്യാര്‍ത്ഥികളുടെ ഇടയിലേക്ക് ഇറങ്ങി ചെന്ന് അതിൻ്റെ പ്രധാന്യവും ഗൗരവവും വ്യക്തമാക്കി കൊടുക്കുക എന്നത് തന്നെയാണ് വായനാ ദിനം കൊണ്ട് ലക്ഷ്യമിടുന്നത്.  മനസ്സിനേയും ശരീരത്തേയും മാത്രമല്ല ചിന്തയേയും നിലപാടുകളേയും വരെ സ്വാധീനിക്കാൻ കഴിയുന്ന ക്രിയാത്മകമായ പ്രക്രിയയായി വായന മാറുകയും നന്മയുടെ വിത്...

സുന്ദർലാൽ ബഹുഗുണ

Image
പ്ര കൃതിയുടെ മടിത്തട്ടിലേക്ക് വിശ്വപ്രകൃതിയെ അതിന്റെ സമസ്ത സൗന്ദര്യത്തോടും കൂടി ആവിഷ്കരിക്കുക എന്നത് ഏതൊരു സാഹിത്യശാഖയ്ക്കും കനത്ത വെല്ലുവിളിയാണ്. കാരണം എത്ര ശ്രമിച്ചാലും എന്തെങ്കിലും ദൃഷ്ടിയില്‍പ്പെടാത്തവ ഉണ്ടാകും. എന്നാല്‍, മലയാള സാഹിത്യത്തിൽ, പച്ചപിടിച്ചും പുളഞ്ഞൊഴുകിയും പൂത്തുല്ലസിച്ചും പുളകംപുതച്ചും വിലസുന്ന പരിസ്ഥിതി ദര്‍ശനം അനുഗ്രഹമായിത്തന്നെ ഇപ്പോഴും നിലകൊള്ളുന്നുണ്ട്. ഈ പാരിസ്ഥിതികാവബോധത്തിന്റെ പച്ചക്കുന്നുകള്‍ക്ക് ചാര്‍ത്തിക്കൊടുത്ത മഞ്ഞണിപ്പൊന്നാടയാണ് സുഗതകുമാരി ടീച്ചറും ശ്രീ വിഷ്ണുനാരായണൻ നമ്പൂതിരി അടക്കമുള്ള സാഹിത്യകാരൻമാരും. പ്രകൃതിയിൽ നിന്നും വിട്ടു നിൽക്കാനൊ ഒഴിഞ്ഞു മാറാനൊ ലോകത്തിലെ ഒരു ചരാചരത്തിനും സാധ്യമല്ല. ജീവിതങ്ങളുടെയും ചുറ്റുപാടുകളുടെയും ആവിഷ്കാരമായ സാഹിത്യത്തിനും അങ്ങനെത്തന്നെ. അതു മനസ്സിലാക്കിത്തന്നെയാകണം പല സാഹിത്യകാരൻമാരും പ്രകൃതിയോടൊപ്പം അലിഞ്ഞു ചേർന്ന് തൻ്റെ സർഗശക്തിയെ ആവിഷ്കരിച്ചത്. കവയത്രിയായ സുഗതകുമാരി ടീച്ചർ അതിൻ്റെ മുൻപന്തിയിൽ കാണുകയും ചെയ്യും. പരിസ്ഥിതിയെ നോവിക്കുന്നിടങ്ങളിൽ സമരമുഖം തുറന്നിട്ട് മനുഷ്യരോടൊപ്പം ചേരുകയായിരുന്നു സുഗതകുമാരി ടീച്ചറുടെ ജീവിത...