Posts

Showing posts from October, 2026

റീഡേഴ്സ് ഗിൽഡ് കഥാചർച്ച

Image
കഥാചർച്ചയിൽ ആരവ് കൃഷ്ണ കഥാവതരണം നടത്തുന്നു ചേർപ്പ്: സി എൻ എൻ ബോയ്സ് ഹൈസ്കൂൾ റീഡേഴ്സ് ഗിൽഡിന്റെ ആഭിമുഖ്യത്തിൽ കഥാചർച്ച സംഘടിപ്പിച്ചു.  കഥാകൃത്ത് അഷ്ടമൂർത്തിയുടെ വിവാഹ യാത്ര എന്ന കഥയാണ് ചർച്ച ചെയ്തത്. വായനശാലയിൽ നടന്ന ചർച്ചയിൽ ആരവ് കൃഷ്ണ കഥ അവതരിപ്പിച്ചു. രവി ആഗ്നേയ്, ആദ്യദേവ് സി ആർ, ഹരികൃഷ്ണൻസി പ്രവീൺ, സൗരവ് കൃഷ്ണ,ആരുഷ്, സായി കൃഷ്ണ, ഭഗവത്  തുടങ്ങിയവർ കഥ വിശകലനം ചെയ്ത് സംസാരിച്ചു. വലിയ പ്രതീക്ഷകളോടെ വധൂവരന്മാരും ബന്ധുക്കളും ചേർന്നുള്ള വിവാഹ യാത്ര ഒരു അപകടത്തിലാണ് കലാശിക്കുന്നത്. അതീവ ശ്രദ്ധയോടെ സാവധാനത്തിൽ കാറോടിക്കുന്ന ഡ്രൈവറും വധൂവരന്മാരും അപകടത്തിൽ കൊല്ലപ്പെടുന്നു.  ലളിതമായ ആഖ്യാന ശൈലിയിലൂടെ ജീവിത സന്ദർഭങ്ങൾ കഥയിൽ ആവിഷ്കരിച്ചിരിക്കുകയാണ് കഥാകൃത്ത് എന്ന് കഥാചർച്ചയിൽ വിലയിരുത്തപ്പെട്ടു.