Posts

Showing posts from September, 2026

റീഡേഴ്സ് ഗിൽഡ് ഹാങ്ങ്ഔട്ട്

Image
  റീഡേഴ്സ് ഗിൽഡ് ഹാങ്ങ്ഔട്ടിലെ പുസ്തകചർച്ച  ചേർപ്പ്: ചേർപ്പ് സി.എൻ.എൻ. ബോയ്സ് ഹൈസ്കൂളിൽ റീഡേഴ്സ് ഗിൽഡിന്റെ ആഭിമുഖ്യത്തിൽ ഹാങ്ഔട്ട് സംഘടിപ്പിച്ചു. സാഹിത്യവായനയിൽ താല്പര്യമുള്ള കുട്ടികളാണ് ഹാങ്ങ്ഔട്ടിൽ പങ്കെടുത്തത്. സ്കൂൾ ലൈബ്രറിയോട് ചേർന്നുള്ള വായനശാലയിലാണ് യോഗം ചേർന്നത്. ശ്രീജിത്ത് മൂത്തേടത്ത്, കെ.ബി. മധുസൂദനൻ, എസ്.പി. ശ്യാം പ്രസാദ് എന്നിവർ വിദ്യാർത്ഥികളുമായി സംവദിച്ചു. കഴിഞ്ഞ ആഴ്ച അംഗങ്ങൾ വായിച്ച പുസ്തകങ്ങളെയും സാഹിത്യരചനകളെയും യോഗത്തിൽ വിലയിരുത്തി. അടുത്ത ആഴ്ച ചേരുന്ന യോഗത്തിൽ കഥാചർച്ച സംഘടിപ്പിക്കാൻ തീരുമാനിച്ചു. കെ.എൻ. മായ ടീച്ചർ ലൈബ്രറി പുസ്തകങ്ങൾ വിതരണം ചെയ്തു.

ലഹരിക്കെതിരെ സമൂഹ ചിത്രരചന

Image
പ്രധാനാധ്യാപിക പി.എം. രജനി സമൂഹ ചിത്രരചന ഉദ്ഘാടനം ചെയ്യുന്നു ചേർപ്പ്: ചേർപ്പ് സി.എൻ.എൻ. ബോയ്സ് ഹൈസ്കൂളിൽ ലഹരിക്കെതിരെ സമൂഹ ചിത്രരചന സംഘടിപ്പിച്ചു. വിദ്യാർത്ഥികളായ ചിത്രകാരന്മാരാണ് സമൂഹചിത്രരചനയിൽ പങ്കെടുത്തത്. പ്രത്യേകമായി തയ്യാറാക്കിയ ആറ് മീറ്റർ നീളവും രണ്ടുമീറ്റർ വീതിയുമുള്ള ക്യാൻവാസിലാണ് ലഹരിക്കെതിരെ ബോധവൽക്കരണ ചിത്രങ്ങൾ വരച്ചത്.  പ്രധാനാധ്യാപിക പി.എം. രജനി ചിത്രം വരച്ചുകൊണ്ട് ഉദ്ഘാടനം നിർവഹിച്ചു. ചിത്രകലാധ്യാപകൻ കെ,ആർ രഞ്ജിത്ത്, പി.എസ്. റോഷ്, ഡിജിൽ കെ.ഡി. തുടങ്ങിയവർ നേതൃത്വം നൽകി. സമൂഹത്തിൽ വലിയ പ്രത്യാഘാതങ്ങൾ സൃഷ്ടിച്ചുകൊണ്ടിരിക്കുന്ന ലഹരി എന്ന മാരക വിപത്തിനെതിരെ ബോധവൽക്കരണം നടത്തുന്നതിനായാണ് ചിത്രരചന സംഘടിപ്പിച്ചത്.