ലഹരിക്കെതിരെ സമൂഹ ചിത്രരചന
![]() |
| പ്രധാനാധ്യാപിക പി.എം. രജനി സമൂഹ ചിത്രരചന ഉദ്ഘാടനം ചെയ്യുന്നു |
ചേർപ്പ്: ചേർപ്പ് സി.എൻ.എൻ. ബോയ്സ് ഹൈസ്കൂളിൽ ലഹരിക്കെതിരെ സമൂഹ ചിത്രരചന സംഘടിപ്പിച്ചു. വിദ്യാർത്ഥികളായ ചിത്രകാരന്മാരാണ് സമൂഹചിത്രരചനയിൽ പങ്കെടുത്തത്. പ്രത്യേകമായി തയ്യാറാക്കിയ ആറ് മീറ്റർ നീളവും രണ്ടുമീറ്റർ വീതിയുമുള്ള ക്യാൻവാസിലാണ് ലഹരിക്കെതിരെ ബോധവൽക്കരണ ചിത്രങ്ങൾ വരച്ചത്.
പ്രധാനാധ്യാപിക പി.എം. രജനി ചിത്രം വരച്ചുകൊണ്ട് ഉദ്ഘാടനം നിർവഹിച്ചു. ചിത്രകലാധ്യാപകൻ കെ,ആർ രഞ്ജിത്ത്, പി.എസ്. റോഷ്, ഡിജിൽ കെ.ഡി. തുടങ്ങിയവർ നേതൃത്വം നൽകി.
സമൂഹത്തിൽ വലിയ പ്രത്യാഘാതങ്ങൾ സൃഷ്ടിച്ചുകൊണ്ടിരിക്കുന്ന ലഹരി എന്ന മാരക വിപത്തിനെതിരെ ബോധവൽക്കരണം നടത്തുന്നതിനായാണ് ചിത്രരചന സംഘടിപ്പിച്ചത്.

Comments
Post a Comment