മികവുറ്റ വിദ്യാഭ്യാസത്തിന് രാഷ്ട്രപുരോ​ഗതിയിലേക്ക് നയിക്കാൻ സാധിക്കും - ടി.എസ്. പട്ടാഭിരാമൻ

സി.എൻ.എൻ. ബി.എച്ച്. എസ്. എസ്. വിജയോത്സവത്തിൽ ടി.എസ്. പട്ടാഭി രാമൻ സംസാരിക്കുന്നു.

ചേർപ്പ് : മികവുറ്റ വിദ്യാലയങ്ങളാണ് രാഷ്ട്രുപുരോ​ഗതിയുടെയും യുവസംരംഭകത്വത്തിന്റെയും ആണിക്കല്ലെന്ന് കല്യാൺ സിൽക്സ് മാനേജിം​ഗ് ഡയറക്ടർ ടി.എസ്. പട്ടാഭിരാമൻ പറഞ്ഞു. ചേർപ്പ് സി.എൻ.എൻ. ബോയ്സ് ഹൈസ്കൂളിൽ സംഘടിപ്പിച്ച വിജയോത്സത്തിൽ മുഖ്യാതിഥിയായി പങ്കെടുത്തുസംസാരിക്കുകയായിരുന്നു അദ്ദേഹം. മികവുറ്റ വിദ്യാഭ്യാസത്തിലൂടെ കർമോത്സുകരായ സംരംഭകരെ സൃഷ്ടിക്കാൻ സാധിക്കുമ്പോൾ അത് സമൂഹത്തിന്റെ സമസ്തമേഖലകളുടെയും പുരോ​ഗതിക്ക് വഴിവെക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പൊതുവിദ്യാഭ്യാസരം​ഗത്തെ വിദ്യാർത്ഥികൾ മണ്ണിൽ വേരുകൾ ആഴ്ത്തി പഠനം നടത്തുന്നവരാണ്. അവർക്ക് പ്രതിസന്ധികളെ  അതിജീവിക്കുവാനും ഉയരങ്ങളിലേക്ക് എത്തിച്ചേരുവാനും സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു. ചേർപ്പ് ​ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സിജോ ജോർജ്ജ് ഉദ്ഘാടനം നിർവഹിച്ചു.

പി.ടി.എ. പ്രസിഡന്റ് ജയരാജ് എൻ.വി. അധ്യക്ഷത വഹിച്ചു. മുൻ ഇൻകം ടാക്സ് ഡെപ്യൂട്ടി കമ്മീഷണർ രുദ്രൻ വാര്യർ മുഖ്യപ്രഭാഷണം നടത്തി. ചേർപ്പ് ഗ്രാമപഞ്ചായത്ത് അംഗം ജയശ്രീ ഷാജൻ, മണികണ്ഠൻ കിഴക്കൂട്ട്, ലിറ്റി ജോയ് എന്നിവർ ആശംസകൾ അർപ്പിച്ചു. പ്രിൻസിപ്പൽ അജോഷ് കെ.ബി. സ്വാഗതം ആശംസിച്ചു. ഹെഡ്മിസ്ട്രസ് രജനി പി.എം. റിപ്പോർട്ട് അവതരിപ്പിച്ചു. കെ. ജയകുമാർ, എ.പി. ശ്യാം പ്രസാദ്, കെ.ആർ. ദീപ തുടങ്ങിയവർ സംസാരിച്ചു. ചടങ്ങിൽ വിവിധ മേഖലകളിൽ നൈപുണ്യം തെളിയിച്ച വിദ്യാർത്ഥികൾക്ക് എൻഡോവ്മെന്റുകൾ വിതരണം ചെയ്തു. എസ്.എസ്.എൽ.സി. പരീക്ഷയിൽ എല്ലാവിഷയത്തിലും എപ്ലസ് നേടിയ വിദ്യാർത്ഥികളെയും അനുമോദിച്ചു.

Comments

Popular posts from this blog

സാനിയ കെ ജെ

കഥാരചന