റീഡേഴ്സ് ഗിൽഡ് ഹാങ്ങ്ഔട്ട്

 

റീഡേഴ്സ് ഗിൽഡ് ഹാങ്ങ്ഔട്ടിലെ പുസ്തകചർച്ച 

ചേർപ്പ്: ചേർപ്പ് സി.എൻ.എൻ. ബോയ്സ് ഹൈസ്കൂളിൽ റീഡേഴ്സ് ഗിൽഡിന്റെ ആഭിമുഖ്യത്തിൽ ഹാങ്ഔട്ട് സംഘടിപ്പിച്ചു. സാഹിത്യവായനയിൽ താല്പര്യമുള്ള കുട്ടികളാണ് ഹാങ്ങ്ഔട്ടിൽ പങ്കെടുത്തത്. സ്കൂൾ ലൈബ്രറിയോട് ചേർന്നുള്ള വായനശാലയിലാണ് യോഗം ചേർന്നത്.

ശ്രീജിത്ത് മൂത്തേടത്ത്, കെ.ബി. മധുസൂദനൻ, എസ്.പി. ശ്യാം പ്രസാദ് എന്നിവർ വിദ്യാർത്ഥികളുമായി സംവദിച്ചു. കഴിഞ്ഞ ആഴ്ച അംഗങ്ങൾ വായിച്ച പുസ്തകങ്ങളെയും സാഹിത്യരചനകളെയും യോഗത്തിൽ വിലയിരുത്തി. അടുത്ത ആഴ്ച ചേരുന്ന യോഗത്തിൽ കഥാചർച്ച സംഘടിപ്പിക്കാൻ തീരുമാനിച്ചു. കെ.എൻ. മായ ടീച്ചർ ലൈബ്രറി പുസ്തകങ്ങൾ വിതരണം ചെയ്തു.

Comments

Popular posts from this blog

മികവുറ്റ വിദ്യാഭ്യാസത്തിന് രാഷ്ട്രപുരോ​ഗതിയിലേക്ക് നയിക്കാൻ സാധിക്കും - ടി.എസ്. പട്ടാഭിരാമൻ

ലഹരിക്കെതിരെ സമൂഹ ചിത്രരചന

സാനിയ കെ ജെ