മനുഷ്യന്റെ വികാസചരിത്രത്തില്‍ അവന്റെ സ്വഭാവരീതികളില്‍ സുപ്രധാനമാറ്റമുണ്ടാക്കിയ ഒരു ആശയമാണ് അഹിംസ അഹിംസ എന്ന ആശയത്തിന് പ്രചാരം കൊടുത്ത ഗൗതമബുദ്ധനെ ദൈവതുല്യം ആരാധിക്കുന്ന നാടാണ് നമ്മുടെത് ഗൗതമബുദ്ധന് ശേഷം അഹിംസയുടെ പ്രചാരകനായി ഭാരതത്തിന്റെ രാഷ്ട്രീയ മാറ്റത്തിനും സ്വാതന്ത്ര്യത്തിനും വഴിയൊരുക്കിയ മഹാത്മാവിന്റെ ജന്മദിനം ആഘോഷിക്കപ്പെടുന്ന വേളയില്‍ ആണ് നാട്ടുപച്ചയുടെ പുതിയ ലക്കം പ്രസിദ്ധീകരിക്കുന്നത് .

അഹിംസയോടൊപ്പം ഗാന്ധിജി മുന്നോട്ടുവെച്ച പ്രധാനപ്പെട്ട ആശയമായിരുന്നു ശുചിത്വം എന്നത് ഭാരതീയനെ ജീവിക്കാന്‍ പഠിപ്പിച്ച മഹാത്മാവായിരുന്നു ഗാന്ധിജി നൂറ്റാണ്ടുകള്‍ പിന്നിട്ട അടിമത്തത്തിനു കീഴില്‍ സാമ്പത്തികമായും സാമൂഹികമായും തകര്‍ന്നുപോയൊരു ജനതയുടെ ഉയിര്‍ത്തെഴുനേല്‍പ്പിനായുള്ള രണ്ട് മന്ത്രങ്ങളായിരുന്നു ഗാന്ധിജി പഠിപ്പിച്ച അഹിംസാ മന്ത്രവും ശുചിത്വശീലവും .

സ്വാതന്ത്ര്യാനന്തരം പല രാഷ്ട്രീയ മാറ്റങ്ങളുണ്ടായിട്ടുണ്ടെങ്കിലും ഗാന്ധിജി മുന്നോട്ടുവെച്ച ഈ രണ്ട് ആശയങ്ങള്‍ക്കും പ്രാധാന്യം ഒട്ടും കുറയുന്നില്ല കേന്ദ്ര സര്‍ക്കാര്‍ പദ്ധതിയായ സ്വച്ഛഭാരത് അഭിയാനിലൂടെ മുന്നോട്ടുവെക്കുന്ന ആശയങ്ങളില്‍ പ്രധാനം ശുചിത്വശീലം വളര്‍ത്തുക എന്നതാണ് ആരോഗ്യമുള്ള സമൂഹത്തെ കെട്ടിപ്പടുക്കുന്നതിനായും രോഗങ്ങളെ അകറ്റിനിര്‍ത്തുന്നതിനായും സാമ്പത്തിക സാമൂഹിക സുരക്ഷ കൈവരിക്കുന്നതിനായും മെച്ചപ്പെട്ട ജീവിത നിലവാരം രൂപപ്പെടുത്തുന്നതിനായും സര്‍വ്വോപരി മാനവികതയിലേക്കുള്ള മനുഷ്യന്റെ പ്രയാണത്തിന് വേഗത കൂട്ടുന്നതിനായും ശുചിത്വശീലങ്ങള്‍ എന്ന ലളിതമായ ആശയത്തിന് വളരെയേറെ പ്രാധാന്യമുണ്ട് .

ഈ സാഹചര്യത്തില്‍ മലയാളിയുടെ മാറുന്ന ശുചിത്വ ശീലങ്ങള്‍ എന്ന വിഷയത്തില്‍ ചില കുറിപ്പുകള്‍ പങ്കുവെക്കുകയാണ് നാട്ടുപച്ചയുടെ ഈ ലക്കത്തില്‍ .

ഏറെ സന്തോഷത്തോടെ നാട്ടുപച്ചയുടെ പുതിയ ലക്കം വായനക്കാരുടെ മുന്നില്‍ സമര്‍പ്പിക്കുന്നു .

__________________

മലയാളിയുടെ മാറുന്ന ശുചിത്വശീലങ്ങൾ

പണ്ടു കാലം തൊട്ടേ നമ്മുടെ പൂർവികർ ശുചിത്വശീലങ്ങൾ പാലിച്ചിരുന്നു.ജീവിതത്തിലെ പ്രധാന ഘടകമാണ് ശുചിത്വം. ഇപ്പോൾ ഈ കോവിഡ് കാലത്ത് നമ്മൾ   വീട്ടിൽ അകപ്പെട്ടു കഴിഞ്ഞിരിക്കുന്നു. കോവിഡിന്റെ ആഗമനത്തിൽ പുതിയ ശുചിത്വശീലങ്ങൾ നമ്മുടെ നിത്യജീവിതത്തിൽ കൈവരിക്കാൻ എനിക്കും നമ്മളെല്ലാവർക്കും സാധിച്ചിട്ടുണ്ട്. ശുചിത്വം ഒരു സംസ്കാരമാണെന്ന് തിരിച്ചറിഞ്ഞവരായിരുന്നു പൂർവികർ. ആരോഗ്യം പോലെ തന്നെ വ്യക്തിശുചിത്വത്തിനും പരിസരശുചിത്വത്തിനും പ്രാധാന്യമുണ്ട്. ഇവ രണ്ടും ബന്ധപ്പെട്ട് കിടക്കുന്നു. ആരോഗ്യം വിദ്യാഭ്യാസം കായികം എന്നീ മേഖലകളിൽ മുൻപന്തിയിൽ നിൽക്കുന്ന നാം ശുചിത്വത്തിന്റെ കാര്യത്തിൽ മാത്രം പിൻപന്തിയിലാണ്. എന്തുകൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നത് ? അതിന്റെ ഉത്തരം നമ്മൾ കണ്ടത്തേണ്ടിരിക്കുന്നു. ശുചിത്വത്തിന്റെ മഹത്വവും പ്രാധാന്യവും അറിഞ്ഞിട്ടു അത് പ്രാബല്യത്തിൽ കൊണ്ടുവരാത്തതായി ഇനിയുമുണ്ട് മനുഷ്യർ. 

           എന്നാൽ എന്താണ് ശുചിത്വം? ശുചിത്വങ്ങൾ പലവിധത്തിലുണ്ട് വ്യക്തിശുചിത്വം, പരിസരശുചിത്വം എന്നിങ്ങനെ നിരവധി. നമ്മൾ നമ്മുടെ സമൂഹത്തിലേക്ക് ഇറങ്ങി നോക്കിയാൽ . ഒന്നും അറിഞ്ഞിട്ടില്ല എന്ന ഭാവത്തിൽ റോഡിനെ വക്കിൽ മാലിന്യം വലിച്ചെറിയുക, പ്ലാസ്റ്റിക് എന്ന മാരകമായ വിഷം കത്തിക്കുകയും മാരകമായ അസുഖങ്ങളായ ക്യാൻസർ എന്നിവ പിടിപെടാനുള്ള സാധ്യതയുമുണ്ട്. ഫാക്ടറികളിൽ നിന്നും പുറത്തേക്ക് വരുന്ന പുക അന്തരീക്ഷത്തിൽ പടരുന്നു , അതുപോലെതന്നെ ഫാക്ടറികളിലെ കൊടും വിശം വെള്ളത്തിൽ എത്തിച്ചേരുകയും മലിനമാക്കപ്പെടുകയുമാണ്. സമൂഹത്തിൽ ഇങ്ങനെ വിവിധതരത്തിൽ മലിനമാക്കപ്പെടുകയാണ്. നമ്മുടെ വീടുകളിലേക്ക് നോക്കുകയാണെങ്കിൽ പല വീടുകളിലും ചെടിച്ചട്ടികളിലും വെള്ളം കെട്ടികിടന്നു കൊതുകുകൾ മുട്ടയിട്ട് പെരുകുന്നു.

            എന്നാൽ ഇതിനു പകരം നമുക്ക് പുതിയ ശുചിത്വശീലങ്ങൾ പാലിച്ചു കൂടേ? തീർച്ചയായും മാലിന്യനിർമാർജനം, നമ്മൾ (3 R's) നെ കുറിച്ച് കേട്ടിട്ടുണ്ടാകും പുനരുപയോഗം, മാലിന്യം കുറയ്ക്കുക, പുനരുൽപാദനം (Reuse, Reduce, Recycle) എന്നീ മാർഗങ്ങൾ സ്വീകരിക്കുക.  ഭക്ഷണം പാകംചെയ്യാൻ വിറക് ഉപയോഗിക്കുക. ആഴ്ചയിലൊരു ദിവസം ഡ്രൈഡേ ദിനാചരണം നടപ്പിലാക്കുക. നമ്മുടെ ശുചിത്വശീലങ്ങൾ പാലിക്കുമെന്ന് ഉറച്ച തീരുമാനം എടുക്കുകയാണെങ്കിൽ നമുക്ക് മുൻപിൽ അതിനുള്ള നിരവധി അവസരങ്ങളും മാർഗ്ഗങ്ങളും തെളിഞ്ഞുവരും. ഇനി വ്യക്തിശുചിത്വമോ? നമ്മുടെ ശുചിത്വ ശീലങ്ങളുടെ അലസത കുറവ്കൊണ്ടുതന്നെയാണ് പുതിയ പകർച്ചവ്യാധികൾ പുറത്തു വരുന്നത് എന്ന് തീർച്ച. ഇപ്പോൾ കോ വിഡ് കാലത്തെ കുറിച്ച് ഒന്ന് ചിന്തിച്ചുനോക്കൂ ഒരു വൈറസ്സ് വന്നപ്പോളേക്കും എന്തൊക്കെ പുതിയ ശുചിത്വ ശീലങ്ങളാ വളർന്നുവന്നത്. എല്ലാവരും പുറത്തു പോയി വന്നാൽ കൈ കഴുകുവാൻ തുടങ്ങി. സർക്കാർ നിർദേശങ്ങൾ ഉദാഹരണത്തിന് തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴും മാസ്കോ തൂവാലയോ ഉപയോഗിച്ച് മൂടുവാൻ ശ്രദ്ധിച്ചു. രണ്ട് മീറ്റർ ദൂരം പാലിക്കുവാൻ തുടങ്ങി, ജോലി കഴിഞ്ഞു വന്ന ശേഷം കുളിക്കുകയും ശുചീകരണം നടത്തുവാനും തുടങ്ങി. നമ്മുടെ മലയാളികളെ അപേക്ഷിച്ച് നോക്കുമ്പോൾ എന്തൊക്കെ മാറ്റങ്ങളാ സംഭവിച്ചത്. എന്നാൽ ഇതൊക്കെ മുമ്പ് ചെയ്തിരുന്നുവെങ്കിൽ ഒരു വൈയറസിനും വരുവാൻ സാധിക്കില്ലായിരുന്നു. പുതിയ പാഠങ്ങൾ മലയാളികൾ പഠിച്ചു ശുചിത്വശീലങ്ങൾ മാത്രമല്ല വീട്ടിലിരുന്നുകൊണ്ട് പ്രകൃതിയിലേക്ക് ആഴ്നിറങ്ങാനും പുതിയ കാര്യങ്ങൾ പഠിക്കുവാനും പലർക്കും സാധിച്ചു .ഇനിയും അവസരമുണ്ട് ശുചിത്വശീലങ്ങൾ പാലിക്കാൻ . ശുചിത്വത്തെ നമ്മുടെ ജീവിതത്തിലെ ഭാഗമാക്കാൻ ശ്രമിക്കുക. ശുചിത്വത്തെക്കുറിച്ച് ക്ലാസ്സുകളും ഇപ്പോൾ നടക്കുന്നുണ്ട്. നമ്മൾ ശ്രമിച്ചാൽ നമ്മൾക്കെന്നും സാധിക്കും. ശുചിത്വം ആരോഗ്യം എന്നിങ്ങനെ ഒരുമിച്ച് സംരക്ഷണം നിലനിർത്തികൊണ്ടുപോവുക. ഒരു മനുഷ്യനോ എനിക്കോ ശുചിത്വത്തിന്റെ പല ഘടകങ്ങളും അറിയില്ല. എന്നാൽ അത് പഠിക്കാൻ ശ്രമിക്കുക .നമുക്ക് ലഭിക്കുന്ന നിരദ്ദേശങ്ങൾ പാലിക്കുക. പ്രഖ്യാപനങ്ങളോ മുദ്രാവാക്യങ്ങളോ അല്ല നമുക്ക് വേണ്ടത്. എല്ലാവരും ഒത്തൊരുമിച്ച് പ്രവർത്തിച്ചാൽ ഒരു ശുചിത്യ സമൂഹമായി മാറാൻ നമുക്ക് കഴിയും. മലയാളിയുടെ സംസ്കാരത്തിന്റെ മുഖമുദ്രയായി ശുചിത്വം നമുക്ക് ഉയർത്തി കാണിക്കാൻ കഴിയും.


        - ദേവിക സന്തോഷ്

          9 E

______________________________


ശുചിത്വം ആരോഗ്യത്തിന്


ഇപ്പോൾ കോവിഡ  കാലമാണെന്ന് നമുക്കെല്ലാവർക്കും അറിയാം ഈ സമയത്ത് ശുചിത്വം അത്യാവശ്യമായ ഒരു കാര്യമാണ് കോവിഡ് കാലത്ത് മാത്രമല്ല എല്ലായിപ്പോഴും ശുചിത്വ ശീലം അത്യാവശ്യമാണ് പ്രത്യേകിച്ചും ഇടയ്ക്കിടെ സോപ്പിട്ട് കൈ കഴുകണം എന്നതാണ് കോവിടു  കാലത്ത് ചെയ്യേണ്ടത് വ്യക്തിശുചിത്വം മാത്രമല്ല പരിസരശുചിത്വവും അത്യാവശ്യമാണ് പ്ലാസ്റ്റിക് നമ്മുടെ പരിസരം വളരെ അധികം മലിനമാക്കുന്നു എന്ന് നമുക്ക് അറിയാം അതുകൊണ്ടുതന്നെ പ്ലാസ്റ്റിക് ഒഴിവാക്കി തുണിസഞ്ചികൾ നമ്മൾ ഉപയോഗിക്കാൻ  തുടങ്ങേണ്ട സമയം അതിക്രമിച്ചു അതുപോലെ മാസ്ക് ധരിക്കുന്ന കാര്യത്തിൽ പലരും എതിർപ്പ് കാണിക്കുന്നുണ്ട് അത് ശരിയല്ല നമ്മളെ സംബന്ധിച്ച് പുറത്തിറങ്ങുമ്പോൾ മാസ്ക് ധരിക്കുന്നത് പുതിയൊരു അനുഭവം തന്നെയാണ് പല പല രോഗങ്ങളുടെ കാലം വരുമ്പോൾ നമ്മൾക്ക് പുതിയ അനുഭവങ്ങളും ഉണ്ടാകുന്നു അത് നമ്മുടെ ആരോഗ്യത്തിനും ശുചിത്വത്തിനും ആണെന്ന് നമ്മൾ തിരിച്ചറിയണം നമുക്ക് മാത്രമല്ല ലോകമെമ്പാടുമുള്ള ജനങ്ങൾക്ക് ഇത് പുതിയ അനുഭവമാണ് കോവിഡ  കാലത്തിനു മുമ്പ് നമ്മൾ പലരും ചെയ്യാത്ത ശുചിത്വശീലങ്ങൾ നമ്മളിപ്പോൾ ചെയ്യുന്നു ഇപ്പോഴും നിങ്ങൾ അത് ചെയ്തില്ലെങ്കിൽ അത് വലിയ വലിയ രോഗങ്ങളിലേക്ക് വഴി തിരിയും അതുപോലെ സർക്കാർ നമ്മളോട് കുറേ കോവിഡ് പ്രതിരോധ വഴികൾ പറഞ്ഞിട്ടുണ്ട് അത് തെറ്റാതെ പാലിച്ചാൽ നമുക്ക് ഈ വലിയ മഹാമാരിയെ തോൽപ്പിക്കാൻ സാധിക്കും ഉദാഹരണത്തിന്  വീടും പരിസരവും വൃത്തിയാക്കാൻ നമുക്ക് ഞായറാഴ്ചകളിൽ ഡ്രൈഡേ ആചരിക്കാംദൈനംദിന ജീവിതത്തിലെ വ്യക്തി ശുചിത്വത്തിന് ഇതിൽ ഏറെ പ്രാധാന്യമുണ്ട് കോ വിഡ് കാലത്തിനു മുമ്പ് നമ്മൾ ഈ പറഞ്ഞാൽ ശുചിത്വം നടപടികൾ ചെയ്യാറുണ്ടോ ?ചെയ്തിരുന്നെങ്കിൽ നമുക്ക് ഈ വലിയ മഹാമാരിയെ നേരിടേണ്ടതായിവരുമായിരുന്നില്ല അഥവാ കോവിഡ് കാലം നമ്മളെ വിട്ടു മാറിയാലും ഈ ശുചിത്വശീലങ്ങൾ നമ്മൾ തുടരുക തന്നെ ചെയ്യണം അപ്പോൾ ഇതിനും വലിയ മഹാമാരികൾ വന്നാൽ നമുക്ക് അതിനെ എതിർത്തു നിൽക്കാൻ സാധിക്കും ശുചിത്വം എന്നതാണ് നമ്മുടെ ആരോഗ്യത്തിന് നിലനിൽപ്പ് ഇനി വരുന്ന കാലഘട്ടത്തിലും ഇതുപോലെ വലിയ മഹാമാരികൾ നമുക്ക് നേരിടേണ്ടതായിവരും അപ്പോൾ നമ്മുടെ ആയുധമായ ശുചിത്വം ഉപയോഗിച്ച് നമുക്ക്അതിനെ എതിർത്ത തോൽപ്പിക്കാം.

           ആദിത്യ വി  എസ്
            9E
________________________
 

ശുചിത്വം ഒരു സംസ്കാരമാകണം


 മലയാളിക്ക് സുന്ദരമായ ഒരു സാംസ്കാരിക പൈതൃകം ഉണ്ട്. മഹത്തായ ഒരു പാരമ്പര്യമുണ്ട്. ധന്യമായ ഒരു ചരിത്രമുണ്ട്. മലയാളിയെ ആൾക്കൂട്ടത്തിൽ ശ്രദ്ധേയമാക്കുന്നത് അതാണ്. സ്നേഹത്തിന്റെയും കാരുണ്യത്തിന്റെയും ധീരതയുടെയും ഐക്യത്തിന്റെയും വിശ്വാസത്തിന്റെയും ഭൂമികയിൽ നിന്നാണ് മലയാളിയുടെ സൃഷ്ടിപ്പ്. മലയാളിയുടെ ശീലങ്ങൾ ഒഴിവാക്കിയാൽ മലയാളി ശൂന്യമാണ്. മാലിന്യ കൂനകൾ സൃഷ്ടിക്കുന്ന പകർച്ചവ്യാധികളും പാരിസ്ഥിതിക പ്രശ്നങ്ങളും രാജ്യത്തെ ഏതാണ്ടെല്ലാം നഗരങ്ങളുടെയും പേടിസ്വപ്നമാണ്. നമ്മുടെ നാട്ടിലും സ്ഥിതി മറിച്ചല്ല. മഴയിലും  വേനലിലും ഇത്തരം മാലിനമല വലുതാകുക യാണ്. പനിച്ച് വിറച്ച് എത്തിയ ആളുകളെക്കൊണ്ട് ആശുപത്രികൾ നിറഞ്ഞു.  മരണ നിരക്കുകൾ  കുറച്ചുകൊണ്ടുവരാനും ആയുർദൈർഘ്യം വർധിപ്പിക്കാനും കേരളത്തിനു കഴിഞ്ഞിട്ടുണ്ടെങ്കിലും  ശുചിത്വം ഒരു സംസ്കാരമായി മാറ്റിയെടുക്കുന്നതിൽ പൂർണമായി വിജയിച്ചില്ല എന്ന് കണ്ടെത്താൻ ഇപ്പോഴത്തെ അനുഭവങ്ങൾ മാത്രം മതിയാകും. ഈ കുറഞ്ഞ കാലയളവുകൊണ്ട് മലയാളി തെല്ലൊന്നുമല്ല  മാറിയത്.  കോവിഡ് എന്ന മഹാമാരി മലയാളിയുടെ ജീവിതത്തെ പൂർണ്ണമായും മാറ്റിമറിച്ചു.   കൈ വേണ്ടവിധത്തിൽ കഴുകാത ത്തിലൂടെ യും  വളരെ ഗുരുതരമായ ആരോഗ്യപ്രശ്നങ്ങളും ഉണ്ടാകാറുണ്ട്. ഏറ്റവുമധികം രോഗാണുക്കൾ ശരീരത്തിൽ എത്തുന്നത് കൈകളിൽ കൂടിയാണ്. അതുകൊണ്ടുതന്നെ ആരോഗ്യമുള്ള ശരീരത്തിന് കൈകൾ നന്നായി വൃത്തിയാക്കേണ്ടത് വളരെയധികം അത്യാവശ്യമാണ്, പ്രത്യേകിച്ചും ഈ ഒരു സാഹചര്യത്തിൽ. പ്രതിരോധത്തിനുള്ള ഏറ്റവും ലളിതവും ഫലപ്രദവുമായ ഉപാധിയാണ് സോപ്പ് ഉപയോഗിച്ച് കൈ കഴുകുക എന്നത്. ആശുപത്രിയിലും രോഗിക്ക് അരികിലും രോഗിയെ  ശുശ്രൂഷിച്ചവരോടും കൈ നന്നായി സോപ്പ് ഉപയോഗിച്ച് കഴുകണം എന്നാണ് ആരോഗ്യവിദഗ്ധർ പറയുന്നത്. സോപ്പും വെള്ളവും ഉപയോഗിച്ച് കൈ കഴുകേണ്ടത് ഇന്നത്തെ ജീവിത സാഹചര്യത്തിൽ അത്യാവശ്യമായ ഒന്നാണ്. ഭക്ഷണത്തിന് മുമ്പും ശേഷവും കൈ കഴുകണം. വ്യക്തി ശുചിത്വം, കൈ കഴുകൽ,  എന്നിവ കഴിഞ്ഞാൽ പിന്നെയുള്ളത് പരിസരശുചിത്വം ആണ്. നാമെല്ലാവരും നമ്മുടെ പരിസരം വൃത്തിയായി സൂക്ഷിക്കണം. ആഴ്ചയിൽ ഒരു തവണയെങ്കിലും പരിസരം വൃത്തിയാക്കണം.  ഇപ്പോഴത്തെ സാഹചര്യത്തിൽ മഴ വന്ന് വെള്ളം പാത്രത്തിലും  ചിരട്ടയിലും എല്ലാം  കെട്ടിക്കിടക്കുകയാണ്. ഇതിൽ കൊതുകു വന്ന് മുട്ടയിട്ട് പിന്നീട് അവ നമ്മുടെ ദേഹത്ത്   കടിക്കുന്നു. ഇതുകൊണ്ട്  വലിയ ഒരു ആപത്താണ് നാം വിളിച്ചുവരുത്തുന്നത്. അതുകൊണ്ട് ആഴ്ചയിൽ ഒരു ദിവസമെങ്കിലും നാം നമ്മുടെ പരിസരം വൃത്തിയാക്കുക. അങ്ങനെ നമുക്ക്  നമ്മളാൽ കഴിയുന്ന ശുചിത്വശീലങ്ങൾ  പാലിച്ച് രോഗങ്ങളെ എല്ലാം  ചെറുത്തു നിൽക്കാം. എന്തെല്ലാം പറഞ്ഞാലും മലയാളിക്ക് ഏറ്റവും പ്രധാനമായ ഒന്നാണ് ശുചിത്വം ആ ശുചിത്വത്തെ കൈവിടാതെ നമ്മുടെ കൂടെ തന്നെ കൊണ്ടുനടക്കാം.

 നന്ദി,നമസ്കാരം

LAKSHMI. T. R
7D
 
 _________________________________
 

കോവിഡ് പഠിപ്പിച്ച ശുചിത്വശീലം

 
  കോവിഡ് എന്ന മഹാമാരി നമ്മെ കുറെ കാര്യങ്ങൾ പഠിപ്പിച്ച് തന്നു. എല്ലാ ദുരന്തങ്ങളും അതിജീവിക്കുന്ന പോലെ നമ്മൾ ഈ മഹാമാരിയും അതിജീവിക്കുന്ന പാതയിലാണ്.ഏറ്റവും പ്രധാനപ്പെട്ട ശീലങ്ങളിൽ ഒന്നാണ് കൈകഴുകുന്ന ശീലം. സാധാരണ ഒരു പനിയിൽയിൽ തുടങ്ങി അവസാനം മരണത്തിലേക്ക് കൊണ്ടെത്തിക്കുന്ന ഒന്നാണ് കൊറോണ.അതിഭീകരമായ വൈറസിനെ തടയാൻ സോപ്പ് ഉപയോഗിച്ച് കൈകൾ ഇടയ്ക്കിടക്കു കഴുകേണ്ടത് അത്യാവശ്യമാണ്. മുതിർന്നവർക്ക് മാത്രമല്ല കുട്ടികൾകളിലും ഈ ശീലം വളർത്തിയെടുക്കണം.
       കൈകഴുകുന്നതിനൊപ്പം  തന്നെ മാസ്ക് ധരിക്കേണ്ടതും  ശീലമാക്കേണ്ട ഒന്നായി മാറിയിരിക്കുന്നു. മാസ്ക് ധരിക്കുന്നത് കൊണ്ട് മറ്റുള്ളവർക്ക് നമ്മളിൽ നിന്ന് രോഗം പകരാതിരിക്കാനും മറ്റുള്ളവരിൽ നിന്ന് നമ്മൾക്ക് രോഗം വരാതിരിക്കാനും സഹായിക്കും. നമ്മുടെ നിത്യ ജീവിതത്തിനു ഒഴിവാക്കാൻ പറ്റാത്ത ഘടകങ്ങൾ ആയി മാറിയിരിക്കുന്നു മാസ്ക് ധരിക്കലും, കൈകഴുകലും.
           പ്രധാനപെട്ട മറ്റൊരു ഘടകമാണ് പരിസര ശുചിത്വം. നമ്മുടെ വീടും പരിസരവും എപ്പോഴും ശുചിത്വം ഉള്ളതായിരിക്കണം. പ്ലാസ്റ്റിക് കത്തിക്കരുത്, ചപ്പുച്ചവറുകൾ വലിച്ചെറിയരുത്, വെള്ളം കെട്ടികിടക്കാൻ അനുവദിക്കരുത് തുടങ്ങി നിരവധി കാര്യങ്ങൾ ശ്രദ്ധിച്ചാൽ പരിസര ശുചിത്വം പാലിക്കാൻ കഴിയും.കുട്ടികൾക്കും പരിസര ശുചിത്വത്തിന്റെ പ്രാധാന്യം മനസ്സിലാക്കി കൊടുത്തു കൊണ്ട് വളർത്തണം. ഇങ്ങനെ പരിസരം ശുചിയാ ക്കുന്നത് മൂലം നിരവധി രോഗങ്ങൾ തടയാൻ സാധിക്കും.  
              ദൈനംദിന  ജീവിതത്തിൽ ഒഴിവാക്കാൻ പറ്റാത്ത ഒന്നാണ് വ്യക്തി ശുചിത്വം. അത് വയ്ക്തികൾ തന്നെ പാലിക്കേണ്ട ഒന്നാണ്. അങ്ങനെ ചെയ്താൽ തന്നെ കുറെയധികം രോഗങ്ങൾ ചെറുക്കാൻ സാധിക്കും. വ്യക്തികൾ നന്നായാൽ തന്നെ സമൂഹം  നന്നാകും.ഈ കോവിഡ് കാലത്ത് വ്യക്തി ശുചിത്വത്തിന് നല്ല പ്രാധാന്യമുണ്ട്. നമ്മൾ രണ്ടുനേരവും കുളിക്കണം കൂടാതെ പുറത്തു പോയി വരുമ്പോൾ വീണ്ടും കുളിക്കണം. ഇങ്ങനെ ചെയ്യുന്നത് മൂലം വീട്ടിലുള്ളവർക്ക്‌ പ്രതേകിച്ചു കുട്ടികൾക്ക് രോഗം വരാതിരിക്കാൻ സഹായിക്കും.നമ്മുടെ ശരീരം എപ്പോഴും വൃത്തിയായി സൂക്ഷിക്കണം.ഇതുപോലെയുള്ള വ്യക്തി ശുചിത്വം ഉണ്ടെങ്കിൽ എന്തൊക്കെ മഹാമാരി വന്നാലും നമ്മുക്ക് പിടിച്ചു നിർത്താൻ സാധിക്കും. അതിനാൽ  തന്നെ നല്ല ഒരു ഭാവി ജീവിതത്തിനായി നല്ല ആരോഗ്യത്തിനായി നമ്മൾ ഓരോരുത്തർക്കും  പ്രവർത്തിക്കാം
      
 അനുഷ്ക  കൃഷ്ണകുമാർ
   6 D

 __________________________________
 
 

രോഗകാരണം ശുചിത്വമില്ലായ്മ

 
 നാം മലയാളികൾ പണ്ട് കാലം മുതലേ ശുചിത്വത്തെ ജീവിതത്തിലെ ഒരു അത്യാവശ്യ ഘടകമായി കാണുന്നവരാണ്. നമ്മുടെ പൂർവികർ ശുചിത്വത്തിന്റെ കാര്യത്തിൽ ഏറെ ശ്രദ്ധഉള്ളവരായിരുന്നു. ശുചിത്വം ഒരു സംസ്കാരമാണെന്ന് തിരിച്ചറിഞ്ഞവർ ആയിരുന്നു നമ്മുടെ പൂർവികർ. ആരോഗ്യം പോലെ തന്നെ ശുചിത്വവും ഒരു മനുഷ്യന്റെ ജീവിതത്തിൽ ഏറെ ആവശ്യമുള്ള ഒരു ഘടകമാണ്.
വിദ്യാഭ്യാസ മേഖലയിൽ ഏറെ മുന്നിൽ നിൽക്കുന്ന നമ്മുടെ കേരളം ശുചിത്വത്തിന്റെ  കാര്യത്തിൽ ഏറെ പുറകിൽ  ആണെന്ന് കണ്ണുതുറന്നു നോക്കിയാൽ മനസ്സിലാകും.ശുചിത്വം ഇല്ലെങ്കിൽ ജീവിതത്തിന് അർത്ഥമില്ല എന്നായിരുന്നു പിൻ കാലങ്ങളിലെ നമ്മുടെ പൂർവികരുടെ ചിന്ത.  ഇപ്പോഴത്തെ പല രോഗങ്ങൾക്കും കാരണം ശുചിത്വം ഇല്ലായ്മയാണ് എന്നാണ് പറഞ്ഞിട്ടുള്ളത്. വ്യക്തികളും അവർ ജീവിക്കുന്ന ചുറ്റുപാടും,  അന്തരീക്ഷവും, മാലിന്യവിമുക്ത മായിക്കുന്ന അവസ്ഥയാണ് ശുചിത്വം. പ്ലാസ്റ്റിക് കുപ്പികൾ, ബാഗുകൾ, എന്നിവ പരിസരത്തുനിന്ന് വൃത്തിയാക്കിയാൽ മാത്രം ശുചിത്വം ഉണ്ടാകുകയില്ല. വീടും, പരിസരവും, നമ്മുടെ ചുറ്റുപാടും എല്ലാം വൃത്തിയാക്കിയാൽ മാത്രമേ ശുചിത്വം ഉണ്ടാകുകയുള്ളൂ. ശുചിത്വമില്ലായ്മയുടെയും ഉത്തമ ഉദാഹരണമാണ് ഇന്നത്തെ ആരോഗ്യ പ്രശ്നങ്ങൾ. പണ്ടുകാലത്ത് ആരോഗ്യപ്രശ്നങ്ങൾ കുറവായിരുന്നു. അതിന്റെ കാരണം മുൻതലമുറയിലെ ആളുകൾക്ക്
 ശുചിത്വം കൂടുതലായിരുന്നു. എന്നാൽ ആധുനിക യുഗത്തിലെ ഭൂരിഭാഗം വ്യക്തികൾക്കും വ്യക്തി ശുചിത്വവും, സാമൂഹിക ശുചിത്വവും ഇല്ല. മലയാളിയുടെ
ശുചിത്വ ശീലങ്ങൾ
മാറി
മറഞ്ഞിരിക്കുന്നു.


ശുചിത്വം ഇല്ലായ്മയാണ് ഇപ്പോഴത്തെ പല രോഗങ്ങൾക്കും കാരണം. ഏറ്റവും വലിയ ഉദാഹരണമാണ് രണ്ട് വർഷമായി നമ്മെ വിടാതെ പിന്തുടരുന്ന കോവിഡ് -19 എന്ന കൊറോണ. ശുചിത്വം ഇല്ല എന്ന കാരണത്താലാണ് കേരളത്തിലെ പലർക്കും കൊറോണ വന്നത്. വ്യക്തിശുചിത്വം ഇല്ലെങ്കിൽ കൊറോണ എന്നല്ല മറ്റു പല രോഗങ്ങൾക്കും
 കാരണമാകും. മലയാളിയുടെ മനസ്സ് മാറുന്നത് പോലെ തന്നെ ശുചിത്വ ശീലങ്ങളും മാറിമറയുകയാണ്. ശുചിത്വം ജീവിതത്തിന്റെ  അടിസ്ഥാനം ഘടകം
 ആയി കരുതി കൊണ്ടിരുന്ന മലയാളി സമൂഹം, ഇന്നാ ശുചിത്വം ഇല്ല എന്ന പേരിൽ ഓരോ ആരോഗ്യ പ്രശ്നങ്ങൾ സൃഷ്ടിച്ചു വരുന്നു. മുതിർന്നവർക്ക് ജോലിയും, കുട്ടികൾക്ക് സ്കൂളും ആയാൽ വീട് നോക്കാനും,ചുറ്റുപാട്  നോക്കാനും ആർക്കും സമയമില്ല. വ്യക്തി ശുചിത്വത്തിൽ ഏറെ പ്രാധാന്യം കൽപ്പിക്കുന്ന മലയാളി സമൂഹം എന്തു കൊണ്ടാണ് സാമൂഹിക ശുചിത്വത്തിന് പേരിനുപോലും പ്രാധാന്യം കൽപ്പിക്കാത്തത്. എന്ന ചോദ്യം ഇപ്പോഴും ഒരു വലിയ ചോദ്യചിഹ്നമായി തന്നെ നമ്മുടെ മുൻപിൽ നിൽക്കുകയാണ്. വീണ്ടും വീണ്ടും ആവർത്തിച്ച് വരുന്ന ആരോഗ്യ പ്രശ്നങ്ങൾ നമ്മുടെ ശുചിത്വമില്ലായ്മയുടെ ഉത്തമ ഉദാഹരണമാണ്. ആരോഗ്യ പ്രശ്നങ്ങൾ നമ്മുടെ ശുചിത്വമില്ലായ്മക്ക്  കിട്ടുന്ന വലിയ പ്രതിഫലമാണ്. എത്ര ആരോഗ്യപ്രശ്നം ഇപ്പോൾ ഉണ്ടായാലും, ഇനി വന്നാലും നാം മലയാളികൾക്ക്  
ശുചിത്വശീലം പഴയതുപോലെ
ലഭിക്കില്ല. വ്യക്തിശുചിത്വം ഉണ്ടായാൽ "ശുചിത്വം" ഉണ്ടായി എന്ന തെറ്റിദ്ധാരണയാണ് മലയാളി സമൂഹത്തിന് ഇപ്പോൾ ഉള്ളത്;

എന്നാൽ കൊറോണ വന്നത് മൂലം ഒട്ടനവധി ശുചിത്വശീലങ്ങൾ നാം പഠിച്ചു. ലോക് ഡൗൺ മൂലം വീട്ടിലിരുന്ന നമ്മൾ മലയാളികൾ പുതിയ ശുചിത്വ ശീലങ്ങളും,മറ്റു ഏറെ നല്ല ശീലങ്ങളും പഠിക്കുകയുണ്ടായി.പണ്ടുകാലത്തെ സമൂഹം വീണ്ടും വന്നത് പോലെ ഉള്ള ഒരു പുതിയ അനുഭൂതിയാണ് ഇപ്പോൾ നമുക്കുള്ളത്, പുതിയ ശുചിത്വ
ശീലങ്ങൾ ശീലങ്ങൾ
എന്ന് പറഞ്ഞാൽ
വീട്ടിൽ വെറുതെ ഇരിക്കുന്നത് മൂലം ഇടയ്ക്കിടെ വീട് വൃത്തിയാക്കുകയും,ഒരു സാധാരണ ദിവസം ചെയ്യാത്ത പലകാര്യങ്ങളും വീട്ടിൽ വെറുതെ ഇരിക്കുമ്പോൾ നാം ചെയ്തു തുടങ്ങി.വീട് മാത്രമല്ല നമ്മുടെ ചുറ്റുപാടും എല്ലാം നാം വൃത്തിയാക്കി കുറെയൊക്കെ കൊറോണ വരും എന്നുള്ള
 ഭയം മൂലമാണ്.റെയിൽവേ സ്റ്റാൻഡ്, റോഡുകൾ,ബസ് സ്റ്റോപ്പ്‌, എന്നീ പല സ്ഥലങ്ങളും ഏറെ ശ്രദ്ധയോടും,ആത്മാർത്ഥതയോടും കൂടി ചെയ്യാൻ നാം പഠിച്ചു, ഒരു വലിയ മഹാമാരി
 വന്നപ്പോഴാണ് പണ്ടുകാലത്തെ പല ശുചിത്വ ശീലങ്ങൾ നമ്മുടെ ജീവിതത്തിലേക്ക് കടന്നുവന്നത്

 ചിട്ടയായ ജീവിത ശീലങ്ങൾ ആണ് ആരോഗ്യത്തിന്റെ  അടിസ്ഥാന ഘടകം. ശരീരം വൃത്തിയാക്കിയത് കൊണ്ട് മാത്രം ശുചിത്വ ശീലങ്ങൾ പൂർണമാകില്ല.പരിസര ശുചിത്വം കൂടി
വേണം. അലക്കിത്തേച്ച വസ്ത്രങ്ങൾ മുതൽ പാദരക്ഷകൾ വരെ ശുചിത്വ ശീലങ്ങൾ നീളുന്നതാണ്.

      വ്യക്തി ശുചിത്വം
   ---------------------------------

നല്ല ആരോഗ്യം വേണമെങ്കിൽ ഭക്ഷണം ശരീരത്തിനും,മനസ്സിനും ആവശ്യമാണ്. വൃത്തിയായ സാഹചര്യത്തിൽ നിന്ന് മാത്രം ഭക്ഷണം കഴിക്കുക.
 ദിവസം രണ്ടു നേരം കുളിക്കുക.
 വസ്ത്രം കഴുകാതെ ഉപയോഗിച്ച് വസ്ത്രം തന്നെ ഉപയോഗിക്കാതെ നോക്കുക.മറ്റുള്ളവർ ഉപയോഗിച്ച വസ്ത്രങ്ങൾ,കർച്ചീഫ്,
മാസ്ക് എന്നിവ നാം ഉപയോഗിക്കരുത്. ഇത്  ചർമരോഗങ്ങൾക്ക് കാരണമാകുന്നു. രണ്ടു നേരവും പല്ലുകൾ വൃത്തിയാക്കുക. നാം ഹാൻഡ് കർച്ചീഫ്  ഉപയോഗിക്കുമ്പോൾ വൃത്തിയായി ഉപയോഗിക്കുക.രോഗം ഉള്ള വ്യക്തികളോട് നാം അടുത്ത് ഇടപഴകിയാൽ ഹാൻഡ്‌വാഷ്
ഉപയോഗിച്ച്
വ്യക്തി ശുചിത്വം ഉറപ്പാക്കുക.

         പരിസര ശുചിത്വം
       ----------------------------------

 വ്യക്തിശുചിത്വം പോലെ തന്നെ നമ്മുടെ ജീവിതത്തിൽ  പ്രാധാന്യമുള്ളതാണ് പരിസര
ശുചിത്വവും. പരിസരം വൃത്തിയാക്കിയാലെ  ആരോഗ്യം ഉണ്ടാവുകയുള്ളൂ,
അതുപോലെ
തന്നെ പല
രോഗങ്ങളിൽ നിന്നും  മുക്തി ലഭിക്കണമെങ്കിൽ പരിസര ശുചിത്വം ഉണ്ടായിരിക്കണം.പരിസരശുചിത്വം ഇല്ലാത്തത് മൂലമാണ് പല രോഗങ്ങളും വീണ്ടും തല ഉയർത്തുന്നത്.

ചിട്ടയായ ശുചിത്വ ശീലങ്ങൾ
 നമുക്ക് പിന്തുടരാം തെറ്റായ ശുചിത്വ ശീലങ്ങൾ നമുക്ക് തിരുത്താം........
 എന്ന് നമുക്ക്  പ്രതിജ്ഞയെടുക്കാം. ശുചിത്വം ഉണ്ടായാലേ ആരോഗ്യം ഉണ്ടാവുകയുള്ളൂ....
 ശുചിത്വമുള്ള ആരോഗ്യമുള്ള ഒരു പുതിയ തലമുറയെ നമുക്ക് വാർത്തെടുക്കാം

                    നന്ദി
             നമസ്കാരം

അതുല്ല്യ.വി.ബി
             7B
 
 
 ___________________________-
 
 

Comments

Popular posts from this blog

അന്താരാഷ്ട്ര യോഗ ദിനം 2023

സുഗതകുമാരി

2022 ജനുവരി