Posts

ദേവിക സന്തോഷ്‌ 8E

Image
ഇന്ത്യൻ യാത്രകൾ ഇന്ന് ഞാൻ ഇവിടെ പരിചയപ്പെടുത്താൻ പോകുന്നത് ശ്രീകാന്ത് കോട്ടക്കൽ രചിച്ച യാത്രാ വിവരണമായ 'ഇന്ത്യൻ യാത്രകൾ' എന്ന പുസ്‌തകമാണ്. കെ.സി.കെ രാജയുടെയും കെ.ഇ ശോഭനയുടെ മകനായി 1977-ൽ കോഴിക്കോടാണ് ശ്രീകാന്ത് കോട്ടക്കലിൻ്റെ ജനനം.അദ്ദേഹത്തിൻ്റെ ഭാര്യയുടെ പേര് ശ്രീലക്ഷ്മി എന്നാണ്.അദ്ദേഹം മാതൃഭൂമി കോഴിക്കോട് ബ്യൂറോയിൽ സ്റ്റാഫ് റിപ്പോർട്ടറായി ജോലി ചെയ്യുകയാണ്. മൺപാതകളും മനുഷ്യരും, ഒരു അന്തിക്കാട്ടുകാരൻ്റെ ലോകങ്ങൾ എന്നിവയാണ് അദ്ദേഹത്തിൻ്റെ മറ്റു കൃതികൾ. ശ്രീകാന്ത് കോട്ടക്കലിൻ്റെ യാത്രാക്കുറിപ്പുകളുടെ സമാഹാരമാണ് ഈ വിവരണം. പരിചിത ഗന്ധങ്ങളും കാഴ്ചകളും രുചികളും മറന്ന് വന്ന വഴികളിലത്രയും മണൽക്കാടു താണ്ടിയ  ഒരു സഞ്ചാരിയുടെ കാഴ്ചപ്പാടുകളെ കുറിച്ചാണ് ഇതിൽ വിവരിച്ചിരിക്കുന്നത്. ഡാർജിലിങ്, ബോധ്ഗയ, കാളിഘട്ട് ,പാടലിപുത്രം, നളന്ദ, ജമ്മു, കുടജാദ്രി, ലഡാക്ക്, വാരാണസി, നിളി, നാഥുലാ ചുരം എന്നീ സ്ഥലങ്ങളുടെ നിഗൂഡ സൗന്ദര്യം പാകിയ സഞ്ചാര വിസ്മയങ്ങളെ കുറിച്ച് വർണ്ണിക്കുന്നു. ഒരു കൂട്ടം സഞ്ചാരികളുടെ ഓർമ്മകൾ ഈ പുസ്തകത്തിലുണ്ട്.              ആദ്യം തന്നെ ഒരു സഞ്ചാരിയുടെ സന്ദേ...

ദേവിക എ 9E

Image
ആനപ്പൂട        മലയാള സാഹിത്യത്തിൽ അതികായനായ,  'ബേപ്പൂർ സുൽത്താൻ' എന്നറിയപ്പെടുന്ന 'വൈക്കംമുഹമ്മദ്ബഷീറിന്റെ ' കഥാസമാഹാരമാണ്,  'ആനപ്പൂട '       തന്റെ മിക്ക കൃതികളിലും ബഷീർ സ്വന്തം ജീവിതം തന്നെ പകർത്തുകയാണ്. ഇതിൽ ഏഴ് കഥകളാണുള്ളത്.         ആദ്യത്തെ കഥയിൽ ബഷീർ തന്റെ ബാല്യകാലത്തെ ഒരോർമ്മ പങ്കുവെക്കുകയാണ്. ബാല്യകാലം മോഹനമായ കാലഘട്ടമാണെന്നും അദ്ദേഹം വിശേഷിപ്പിക്കുന്നു. അക്കാലത്ത്‌ വിദ്യാർത്ഥി സമരം ഒന്നും ഉണ്ടായിട്ടില്ല എന്നും അധ്യാപകരോട് സ്നേഹവും ഭക്തിയും മാത്രമാണ് എന്നും പറയുന്നു, ഇതിലൂടെ ബഷീർ ഇപ്പോഴത്തെ കാലഘട്ടത്തെ ചോദ്യംചെയ്യുകയാണ്.        ഈ കൃതിയിൽ രസകരമായി തോന്നിയ കഥ കഷണ്ടിത്തലയുള്ള അബ്ദുൾ അസീസ് തനിക്കും സുഹൃത്ത് ശങ്കരയ്യർക്കും മന്ത്രച്ചരട് വാങ്ങുകയും അത് വിപരീതഫലം തരുന്നതുമാണ്.        താൻ എഴുതിയ കൃതികൾ അടുത്ത തലമുറയ്ക്ക് വായിക്കാൻ കഴിയാതെ  വരുമോ എന്ന് ബഷീർ ആശങ്കപ്പെടുന്നു.        മകളുടെ കൂട്ടുകാരെ രക്ഷിക്കാൻ മകൾ കളവു പറഞ്ഞപ്പോൾ 'ഒരിക്കലും ഒന്നിനും കളവു പറയ...

അമൃത പി യു 10C

Image
ഖസാക്കിന്റെ ഇതിഹാസം            സങ്കീർണമായ പദചാരുതയാൽ  ഈ നോവലിന്റെ അടിത്തട്ടിലേക്ക് ഇറങ്ങിച്ചെല്ലാൻ ആദ്യമൊക്കെ എനിക്ക് കഴിഞ്ഞില്ല. മലയാളത്തിൽ തിളങ്ങുന്ന ഒരു അനശ്വര നോവലായ ഇത് മനസ്സിലാക്കിയെടുക്കാൻ ഞാൻ വളരെയേറെ ബുദ്ധിമുട്ടി. എങ്കിലും ഞാൻ മനസ്സിലാക്കിയതിൽ നിന്നുമാണ് ഈ ആസ്വാദനം തയ്യാറാക്കുന്നത്.                        മലയാളി ഭാവുകത്തെ പുതുക്കിപ്പണിഞ്ഞ, മലയാള ഭാഷയിലെ ഉജ്ജ്വലമായ സാഹിത്യകൃതികളിൽ ഒന്നാണ് ഒ. വി.വിജയന്റെ ആദ്യ നോവലായ ഖസാക്കിന്റെ ഇതിഹാസം. രവിയെന്ന കേന്ദ്രകഥാപാത്രത്തിന്റെ ജീവിതയാത്ര പാലക്കാട്ടെ ഖസാക്കിലവസാനിക്കുന്നതു  വരെയുള്ള കഥയാണ് ഇതിൽ വരച്ചിടുന്നത്.                          ഖസാക്കെന്ന പാലക്കാടൻ ഗ്രാമത്തിലേക്ക് ഒരു ഏകാധ്യാപക വിദ്യാലയത്തിൽ പഠിപ്പിക്കാൻ എത്തുന്ന രവിയിലൂടെയാണ് കഥയുടെ ആരംഭം. 'കൂമൻ കാവിൽ ബസ്സ് ചെന്ന് നിന്നപ്പോൾ ആ സ്ഥലം രവിക്ക് അപരിചിതമായി തോന്നിയില്ല. അങ്ങനെ പടർന്നു പന്തലിച്ച മടവുകൾക്കിടയിൽ നാലഞ്ച് ഏറുമാടങ...

ദേവിക സന്തോഷ്‌ 8E

Image
ഷെർലക് ഹോംസ്  ബാസ്ക്കർ വില്ലിലെ  വേട്ടനായ  ആർതർ കോനൻ ഡോയൽ ഒരു സ്കോട്ടിഷ് എഴുത്തുകാരനാണ്.22 മേയ് 1859 ന് ചാർലീസ് അൽട്ടമൊൻ്റെ ഡോയൽ എന്ന ഐറിഷ്കാരിക്കും സ്കോട്ട്ലാൻഡിലെ എഡിൻബർഗ് എന്ന ആർതർ കോനൻ ഡോയൽ ജനിച്ചു.അദ്ദേഹത്തിൻ്റെ പിതാവ് ഒരു ആർട്ടിസ്റ്റ് ആയിരുന്നു.1885 ൽ ടെമ്പസ് ഡോർലീസ് എന്ന വിഷയത്തിൽ അദ്ദേഹത്തിന് ഡോക്ടറേറ്റ് ലഭിച്ചിട്ടുണ്ട്. 1930 ജൂലൈ 7 ന് സർ അന്തരിച്ചു. ആർതർ കോനൻ ഡോയലിൻ്റെ വിഖ്യാതമായ കുറ്റന്വേഷണ നോവലുകളിലെ കുറ്റാന്വേഷകനായ കഥാപാത്രമാണ് ഷെർലക് ഹോംസ്.അതുകൊണ്ടുതന്നെ ഒരിക്കലും മരണമില്ലാത്ത ഷെർലക് ഹോംസിലൂടെ അദ്ദേഹം ജനമനസ്സുകളിൽ ഇന്നും ജീവിക്കുന്നു. ഒരു കഥാപാത്രത്തിനും ഹോംസിനു ലഭിച്ച പോലുള്ള ആനുകൂല്യങ്ങളും പ്രശ്സ്തിയും കിട്ടിയിട്ടില്ല.               ഇന്ന് ഞാൻ ഇവിടെ പരിചയപ്പെടുത്താൻ പോകുന്നത്  കുറ്റാന്വഷണ നോവലുകളിൽ ഒന്നായ 'ഷെർലക് ഹോംസ്                ബാസ്കർ വില്ലിലെ വേട്ടനായ'എന്നതാണ്. വളരെ രസകരമായ നോവലാണിത്. ആദ്യം തന്നെ മിസ്റ്റർ ഷെർലക് ഹോംസിനെ കുറിച്ചാണ് വർണ്ണിച്ചിരിക്കുന്നത്. പൂർവ്വികരോ പിൻഗാമിക...

മീര കെ എച്ച് 10E

Image
മതിലുകൾ  ബേപ്പൂർ സുൽത്താൻ എന്ന് അറിയപ്പെടുന്ന മലയാളത്തിന്റെ പ്രിയ എഴുത്തുകാരൻ ശ്രീ വൈക്കം മുഹമ്മദ്‌ ബഷീറിന്റെ തൂലികയിൽ പിറന്ന അതിമനോഹരമായ ഒരു നോവലാണ് മതിലുകൾ. ബഷീറിന്റെ ഈ നോവലിൽ പ്രണയവും പ്രണയനൈരാശ്യവും ഒരേ പ്രാധാന്യത്തോടെ ചർച്ചചെയ്യപെടുന്നു.       രാജ്യദ്രോഹക്കുറ്റത്തിന്   അറസ്റ്റിലായ ബഷീർ സെൻട്രൽ ജയിലിൽ എത്തുന്നതുമുതലാണ് കഥ ആരംഭിക്കുന്നത്. മറ്റു മിക്ക ബഷീർ കൃതികളിലെയും പോലെ ബഷീർ വായനക്കാരോട് പറയുന്ന തരത്തിലാണ് നോവൽ രചിക്കപ്പെട്ടിട്ടുള്ളത്. ജയിലിലെത്തിയ ബഷീർ വാർഡറിന്റെ കൂടെ തന്റെ ലോക്കപ്പിലേക്ക് നടക്കുകയാണ്. തൂക്കുമരത്തിന്റെ അടുത്തുകൂടെയാണ് അവർ നടക്കുന്നത്. ബഷീറിന് ചുറ്റും നീളമേറിയ കന്മതിലുകൾ മാത്രമാണ് ഉണ്ടായിരുന്നത്. തനിക്ക് മുന്നേ ധൃതിയിൽ  നടക്കുന്ന വാർഡർ താനിതിനു മുമ്പ് കിടന്നിരുന്ന ജയിലിലെ പോലീസ് നൽകിയ ബീടികെട്ടുകളും തീപ്പെട്ടിയും ബ്ലേഡും വാങ്ങി സ്വന്തമാക്കിയതും അത് തന്ത്രപൂർവം താൻ തിരിച്ചുവാങ്ങിയതും രസകരമായി വിവരിച്ചിട്ടുണ്ട്. ലോക്കപ്പിലേക്ക് നടക്കുമ്പോൾ ബഷീർ  പെട്ടെന്ന് ഒരു സ്ത്രീയുടെ മണം അറിയുകയും ശബ്ദം കേൾക്കുകയും ചെയ്തു. ലോക്കപ്പിലെ...

സാനിയ കെ ജെ

Image
മയ്യഴിപ്പുഴയുടെ തീരങ്ങളിൽ  ഉത്തരകേരളത്തിനുള്ളിൽ  സ്ഥിതി ചെയ്യുന്ന ഒരു ഫ്രഞ്ച് അധീന പ്രദേശമായിരുന്ന  മാഹി (മയ്യഴി) യുടെ പൂര്‍വ്വകാല ചരിത്രത്തിലേക്ക് വെളിച്ചം വീശുന്ന പ്രശസ്തമായ മലയാള നോവലാണ്, ആ  നാട്ടുകാരനായ എം.മുകുന്ദൻ എഴുതിയ ‘മയ്യഴിപ്പുഴയുടെ തീരങ്ങളില്‍’. 1974-ലാണ്‌ ഈ കൃതി പ്രസിദ്ധീകരിക്കപ്പെട്ടത്. മയ്യഴിയുടെ ആരും പറയാത്ത കഥകളിലൂടെ ദേശത്തിന്‍റെ ആത്മാവിലേക്കാണ് വായനക്കാരെ കഥാകൃത്ത് കൂട്ടിക്കൊണ്ടു പോകുന്നത്. ഇന്ത്യയുടെ ഇതര സംസ്ഥാനങ്ങളില്‍ നിന്നും തികച്ചും വ്യത്യസ്തമാണ് മാഹിയെന്ന മുന്‍ ഫ്രഞ്ചു കോളനിയുടെ സാമൂഹികവും രാഷ്ട്രീയവുമായ അന്തരീക്ഷം. തദ്ദേശീയമായ വിശ്വാസങ്ങളും ഇതിഹാസങ്ങള്‍ പോലും ഫ്രഞ്ചു സംസ്കാരവുമായി ഉള്‍ച്ചേര്‍ന്ന് നവഭാവം കൈക്കൊണ്ടിട്ടുണ്ട്. മയ്യഴിയുടെ സ്വാതന്ത്ര്യസമരപ്പോരാട്ടത്തിന്റെ കഥയാണ് 'മയ്യഴിപ്പുഴയുടെ തീരങ്ങളില്‍'. ജന്മ നാടിന്റെ ഭൂതകാലത്തിലേക്ക് ഇറങ്ങിച്ചെന്ന മയ്യഴിയുടെ കഥാകാരന്‍ മലയാള സാഹിത്യത്തിന് സമ്മാനിച്ച അമൂല്യനിധി. ഫ്രഞ്ചു മാഹിയില്‍ ജനിച്ച് ഇന്റര്‍മീഡിയറ്റ് പരീക്ഷയും പോണ്ടിച്ചേരിയില്‍ നിന്ന് ബക്കലോറയ പരീക്ഷയും പാസായ യുവാവും ക്ഷുഭിത യൗവ്വനത്തിന്‍റെ ...

അമൃത പി യു 10C

Image
ഇന്ദുലേഖ മലയാളത്തിലെ ആദ്യ  ലക്ഷണമൊത്ത നോവലാണ് ഒ. ചന്ദുമേനോന്റെ ഇന്ദുലേഖ. സൂരി നമ്പൂതിരിപ്പാട്, ഇന്ദുലേഖ, മാധവൻ എന്നിവരാണ് നോവലിലെ പ്രധാന കഥാപാത്രങ്ങൾ. ഒരു നായർ തറവാട്ടിലെ കാരണവരായ സൂരി നമ്പൂതിരിപ്പാടിൽ തുടങ്ങുന്നു കഥ. വായനക്കാരനെ ചിന്തിപ്പിക്കുകയും ഒപ്പം ചിരിപ്പിക്കുകയും ചെയ്യുന്നു. അക്കാലത്തെ മരുമക്കത്തായ സമ്പ്രദായത്തെയും ബഹു ഭാര്യത്വത്തെയും  കഥാപാത്രങ്ങളായ മാധവനിലൂടെയും ഇന്ദുലേഖയിലൂടെയും അധിക്ഷേപിക്കുകയാണ് നോവലിസ്റ്റ്.                           സാധാരണക്കാരന് മനസ്സിലാകുന്ന ഭാഷയിലാണ് കഥാകൃത്തിന്റെ വിവരണം.സ്ത്രീജനങ്ങളെ സമൂഹം ആദരിക്കേണ്ടതിന്റെയും അവരുടെ ഉന്നമനത്തിന്റെയും  ആവശ്യകതയെ പറ്റി വായനക്കാരനെ ചിന്തിപ്പിക്കാനും സമൂഹത്തിന്റെ ചിന്താഗതിയിൽ മാറ്റം വരുത്താനും കഴിയുന്ന തരത്തിലാണ് ഇതിന്റെ ആവിഷ്കാരം.                          തലമുറകളിൽ നിന്ന് തലമുറകളിലേക്കുള്ള ചന്തുമേനോന്റെ ആഹ്വനമാണീ നോവൽ. പണത്തിന്റെയും മേനിയഴകിന്റെയും ഹുങ്ക് കൊണ്ട് കാര്യമില്ലെ...