അമൃത പി യു 10C



ഇന്ദുലേഖ

മലയാളത്തിലെ ആദ്യ  ലക്ഷണമൊത്ത നോവലാണ് ഒ. ചന്ദുമേനോന്റെ ഇന്ദുലേഖ. സൂരി നമ്പൂതിരിപ്പാട്, ഇന്ദുലേഖ, മാധവൻ എന്നിവരാണ് നോവലിലെ പ്രധാന കഥാപാത്രങ്ങൾ. ഒരു നായർ തറവാട്ടിലെ കാരണവരായ സൂരി നമ്പൂതിരിപ്പാടിൽ തുടങ്ങുന്നു കഥ. വായനക്കാരനെ ചിന്തിപ്പിക്കുകയും ഒപ്പം ചിരിപ്പിക്കുകയും ചെയ്യുന്നു. അക്കാലത്തെ മരുമക്കത്തായ സമ്പ്രദായത്തെയും ബഹു ഭാര്യത്വത്തെയും  കഥാപാത്രങ്ങളായ മാധവനിലൂടെയും ഇന്ദുലേഖയിലൂടെയും അധിക്ഷേപിക്കുകയാണ് നോവലിസ്റ്റ്. 
                         സാധാരണക്കാരന് മനസ്സിലാകുന്ന ഭാഷയിലാണ് കഥാകൃത്തിന്റെ വിവരണം.സ്ത്രീജനങ്ങളെ സമൂഹം ആദരിക്കേണ്ടതിന്റെയും അവരുടെ ഉന്നമനത്തിന്റെയും 
ആവശ്യകതയെ പറ്റി വായനക്കാരനെ ചിന്തിപ്പിക്കാനും സമൂഹത്തിന്റെ ചിന്താഗതിയിൽ മാറ്റം വരുത്താനും കഴിയുന്ന തരത്തിലാണ് ഇതിന്റെ ആവിഷ്കാരം. 
                        തലമുറകളിൽ നിന്ന് തലമുറകളിലേക്കുള്ള ചന്തുമേനോന്റെ ആഹ്വനമാണീ നോവൽ. പണത്തിന്റെയും മേനിയഴകിന്റെയും ഹുങ്ക് കൊണ്ട് കാര്യമില്ലെന്നും അങ്ങനെവരുന്ന മേല്കോയ്മക്കാരെ വാക്ചാതുര്യം കൊണ്ട് തോല്പിക്കാൻ കഴിയുമെന്ന സന്ദേശമാണ് ഇംഗ്ലീഷ് ഭാഷയിൽ പ്രാവീണ്യം നേടിയ കഥാപാത്രമായ ഇന്ദുലേഖയിലൂടെ അദ്ദേഹം വരിച്ചുകാട്ടുന്നത്. ഇന്നത്തെ കാലഘട്ടത്തിൽ ഒരു പെൺകുട്ടിക്കുണ്ടാകേണ്ട ഗുണഗണങ്ങളാണ് നൂറ്റിമുപ്പത് വർഷം മുൻപ് എഴുതിയ ഈ നോവലിലൂടെ കാണാൻ കഴിയുന്നത്. 
                              ദീർഘ വീക്ഷണത്തോടെയാണ് അദ്ദേഹം എഴുതിയതെന്ന് വായനക്കാരന് മനസ്സിലാകും. അന്നത്തെ കാലത്ത് നമ്പൂതിരി സമുദായങ്ങളിൽ നിലനിന്നിരുന്ന പലവേളി സമ്പ്രദായം അനാവശ്യമാണെന്ന് ജനങ്ങളെ ഉദ്ബോധിപ്പിക്കാനും അദ്ദേഹത്തിന് കഴിഞ്ഞു. സ്ത്രീകളുടെ ഉന്നമനവും അവരുടെ അവകാശവും പരമപ്രധാനമാണെന്നും ഇതിലൂടെ അദ്ദേഹം അവതരിപ്പിക്കുന്നു. 
                  പഞ്ചുമേനോന്റെ മകളുടെ മകളായ ഇന്ദുലേഖ മാധവനുമായി പ്രണയത്തിലാണ്. പക്ഷെ മാധവന് ഇന്ദുലേഖയെ വിവാഹം ചെയ്ത് കൊടുക്കില്ലെന്ന് പഞ്ചുമേനോൻ ശപഥം ചെയുന്നു. സൂരി നമ്പൂതിരിയുമായി ഇന്ദുലേഖയുടെ സംബന്ധം നടത്താൻ തീരുമാനിക്കുന്നു. എന്നാൽ  ഇന്ദുലേഖ ഇതൊന്നും വകവച്ചുകൊടുത്തില്ല. എന്നാൽ നമ്പൂതിരിപ്പാട് കല്യാണികുട്ടിയെ സംബന്ധം ചെയ്തു. അപമാനഭാരത്താൽ ഇന്ദുലേഖയെത്തന്നെയാണ് സംബന്ധം ചെയ്തതെന്ന് നമ്പൂതിരിപ്പാടും ഗോവിന്ദനും ചേർന്ന് വാർത്ത പരത്തി മാധവനെ തെറ്റിദ്ധരിപ്പിക്കുന്നു. കഥാവസാനം മാധവനും ഇന്ദുലേഖയും തമ്മിലുള്ള വിവാഹം പഞ്ചുമേനോൻ നടത്തി കൊടുക്കുന്നു. മാധവന് സിവിൽ സർവീസിൽ ജോലി ലഭിക്കുകയും ചെയ്തു. 
                 ഈ കഥയിലൂടെ  സമചിത്തതയോടെയും ആത്മാഭിമാനത്തോടെയും നിൽക്കുന്ന ഇന്ദുലേഖയെന്ന സ്ത്രീത്വത്തെ സമൂഹത്തിനു മുമ്പിൽ മാതൃകാപരമായി ആവിഷ്കരിച്ചിരിക്കുകയാണ് നോവലിസ്റ്റ്. അതോടൊപ്പംതന്നെ  ആരുടേയും മുൻപിൽ പതറാതെ പിടിച്ചു നിൽക്കാൻ വിദ്യാഭ്യാസം കൊണ്ടും വിനയം കൊണ്ടും സാധിക്കുമെന്നും  ചന്തുമേനോൻ മനസ്സിലാക്കിത്തരുന്നു.

                       - അമൃത പി യു 10C

Comments

Post a Comment

Popular posts from this blog

കുഞ്ഞുണ്ണി മാഷ്

ഇതരഭാഷാ കഥാ പരിചയം