ദേവിക സന്തോഷ്‌ 8E



ഷെർലക് ഹോംസ് 
ബാസ്ക്കർ വില്ലിലെ  വേട്ടനായ 


ആർതർ കോനൻ ഡോയൽ ഒരു സ്കോട്ടിഷ് എഴുത്തുകാരനാണ്.22 മേയ് 1859 ന് ചാർലീസ് അൽട്ടമൊൻ്റെ ഡോയൽ എന്ന ഐറിഷ്കാരിക്കും സ്കോട്ട്ലാൻഡിലെ എഡിൻബർഗ് എന്ന ആർതർ കോനൻ ഡോയൽ ജനിച്ചു.അദ്ദേഹത്തിൻ്റെ പിതാവ് ഒരു ആർട്ടിസ്റ്റ് ആയിരുന്നു.1885 ൽ ടെമ്പസ് ഡോർലീസ് എന്ന വിഷയത്തിൽ അദ്ദേഹത്തിന് ഡോക്ടറേറ്റ് ലഭിച്ചിട്ടുണ്ട്. 1930 ജൂലൈ 7 ന് സർ അന്തരിച്ചു. ആർതർ കോനൻ ഡോയലിൻ്റെ വിഖ്യാതമായ കുറ്റന്വേഷണ നോവലുകളിലെ കുറ്റാന്വേഷകനായ കഥാപാത്രമാണ് ഷെർലക് ഹോംസ്.അതുകൊണ്ടുതന്നെ ഒരിക്കലും മരണമില്ലാത്ത ഷെർലക് ഹോംസിലൂടെ അദ്ദേഹം ജനമനസ്സുകളിൽ ഇന്നും ജീവിക്കുന്നു. ഒരു കഥാപാത്രത്തിനും ഹോംസിനു ലഭിച്ച പോലുള്ള ആനുകൂല്യങ്ങളും പ്രശ്സ്തിയും കിട്ടിയിട്ടില്ല.
              ഇന്ന് ഞാൻ ഇവിടെ പരിചയപ്പെടുത്താൻ പോകുന്നത്  കുറ്റാന്വഷണ നോവലുകളിൽ ഒന്നായ 'ഷെർലക് ഹോംസ് 
              ബാസ്കർ വില്ലിലെ വേട്ടനായ'എന്നതാണ്. വളരെ രസകരമായ നോവലാണിത്. ആദ്യം തന്നെ മിസ്റ്റർ ഷെർലക് ഹോംസിനെ കുറിച്ചാണ് വർണ്ണിച്ചിരിക്കുന്നത്. പൂർവ്വികരോ പിൻഗാമികളോ ഇല്ലാത്ത ഡിറ്റക്ടീവാണ് ഷെർലക് ഹോംസ്. ഷെർലക് ഹോംസ് പരമ്പരയിലെ മൂന്നാമത്തെ ഹൊറർ ക്രൈം നോവലാണ് "ബാസ്ക്കർവില്ലിലെ വേട്ടനായ". ഈ കഥ നടക്കുന്നത് ഡാർട്ട്മൂർ പ്രദേശത്താണ്. ഇവിടെ ജനസാന്ദ്രത വളരെ കുറവായിരുന്നു.മഞ്ഞ് വീഴുന്ന യാമങ്ങളിൽ കുറുക്കൻമാർ ഓളിയിടുകയും, വന്യ ജീവികൾ മുരളുകയും ചെയ്യുന്ന മേഖലയിൽ ഗ്രാമീണർ പോയ കാലത്തിൻ്റെ പ്രതാപം അയവിറക്കി. 
            അവിടെ ജീവിച്ചിരുന്ന ബാസ്ക്കർ വിൽസ് കുടുംബത്തിലെ സർ ചാൾസ് ബാസ്ക്കർ വിൽസിൻ്റെ മരണത്തെയും അനന്തരവകാശിയായ സർ ഹെൻട്രിയുടെ മരണഭീതിയുടേയും രഹസ്യം വളരെ വിശദമായി അവതരിപ്പിക്കുന്നു. നൂറ്റാണ്ടുകൾക്കു മുൻപ് ജീവിച്ചിരുന്ന പൂർവികന്മാരിൽ ഒരുവൻ്റെ കർമ്മദോഷ ശാപമായി, നായ്പ്പിശാചിൻ്റെ കരാള രൂപത്തിൽ ബാസ്ക്കർ വിൽസ് കുടുംബത്തിനെ വേട്ടയാടിക്കൊണ്ടിരുന്ന സാമാന്യധാരണ നിലവിലുണ്ടായിരുന്നു. 
             പിന്നീട് ഇതിൽ ഡോ.മോർട്ടിമർ, വാട്സൻ എന്നിവരെ കുറിച്ച് പരാമർശിക്കുന്നു. വിശ്വാസത്തെ പിന്തുണക്കുന്നതായി തോന്നിച്ച സംഭവങ്ങളുടേയും സൂചനകളുടെയും പശ്ചാത്തലത്തിലാണ് ഷെർലക് ഹോംസിൻ്റെ അന്വേഷണം തുടങ്ങുന്നതും പിന്നീട്  മുന്നോട്ടു പോകുന്നതും. എകാന്ത വിഷാദമായ പാഴ് ഭൂമിയുടെയും പുരാതനമായ ശാപങ്ങളുടേയും ചുറ്റുപാടുകളിൽ നടക്കുന്ന ഈ അന്വേഷണത്തിൽ ഷെർലക് ഹോംസ് ബാസ്ക്കർ വിൽസിൻ്റെ രഹസ്യം പടിപടിയായി തുറന്നു കാട്ടുന്നു. ഒടുവിൽ അതിഭൗതികമായ നായ്പ്പിശാചിൻ്റേതേന്നു കരുതപ്പെട്ട ഭീഷണിയുടെ വിശദീകരണം തികച്ചും ഭൗതികവും മാനുഷികവും ആണെന്ന് തെളിയിക്കുന്ന കുറ്റാന്വേഷകൻ നോവലിലെ കഥാപാത്രങ്ങൾക്കും എല്ലാക്കാലത്തേയും അതിൻ്റെ വായനക്കാർക്കും ആശ്വാസം പകരുന്നു.
          ഈ കുറ്റന്വേഷണ നോവൽ എനിക്ക് വളരെ അധികം ഇഷ്ടമായി നിങ്ങൾക്കും ഇത് ഇഷ്ടമാകും എന്ന ശുഭപ്രതീക്ഷയോടെ
                    
           -   ദേവിക സന്തോഷ് 8E
                  

Comments

Popular posts from this blog

കുഞ്ഞുണ്ണി മാഷ്

ഇതരഭാഷാ കഥാ പരിചയം