"അമ്മച്ചൊടിയൻ" കഥാചർച്ച നടത്തി
ചേർപ്പ്: പ്രശസ്ത സാഹിത്യകാരൻ കെ.കെ. പല്ലശ്ശന എഴുതിയ അമ്മച്ചൊടിയൻ എന്ന കഥയുടെ ചർച്ചയും സാഹിത്യാസ്വാദനവും സംഘടിപ്പിച്ചു. റീഡേഴ്സ് ഗിൽഡ് ചേർപ്പ് സി.എൻ.എൻ. ബോയ്സ് ഹൈസ്കൂൾ യൂണിറ്റിന്റെ ആഭിമുഖ്യത്തിലാണ് സാഹിത്യചർച്ച സംഘടിപ്പിച്ചത്. സായ്കൃഷ്ണ കെ.ജി, നവനീത് കൃഷ്ണ, ആഗ്നേയ് നാരായണൻ എന്നിവർ ചർച്ചയിൽ പങ്കെടുത്ത് സംസാരിച്ചു. ശ്രീജിത്ത് മൂത്തേടത്ത് നേതൃത്വം നൽകി.
ബാലസാഹിതീ പ്രകാശൻ പ്രസിദ്ധീകരിച്ച ഗ്രാമീണകഥകൾ എന്ന കഥാസമാഹാരത്തിൽ ഉൾപ്പെട്ട കഥയാണ് കെ.കെ. പല്ലശ്ശനയുടെ അമ്മച്ചൊടിയൻ. യഥാർത്ഥ വിദ്യാഭ്യാസം പ്രകൃതിയെ അറിഞ്ഞുകൊണ്ടും സഹജീവി സ്നേഹത്തിലൂടെയും നേടുന്നതാണെന്ന് കഥ സൂചിപ്പിക്കുന്നതായി ചർച്ചയിൽ പങ്കെടുത്തവർ അഭിപ്രായപ്പെട്ടു.
പുതിയ തലമുറയ്ക്ക് സാഹിത്യത്തിലെ സമകാലിക പ്രവണതകൾ പരിചയപ്പെടുത്തുന്ന സംരംഭമായ റീഡേഴ്സ് ഗിൽഡ് സംഘടിപ്പിക്കുന്ന നാലാമത് കഥ ചർച്ചയാണിത്. എല്ലാ ആഴ്ചകളിലും പുതിയ പുസ്തകങ്ങൾ പരിചയപ്പെടുത്തുന്ന പരിപാടിയും നടന്നുവരുന്നു.



Comments
Post a Comment