സി.എൻ.എൻ. ബോയ്സ് ഹൈസ്കൂളിൽ ഭരണഘടനാദിനം ആചരിച്ചു


ചേർപ്പ്: ഇന്ത്യൻ ഭരണഘടനയുടെ 77 വാർഷികം ചേർപ്പ് സി.എൻ.എൻ. ബോയ്സ് ഹൈസ്കൂളിൽ വിവിധ പരിപാടികളോടെ ആചരിച്ചു. സ്കൂൾ ഓഡിറ്റോറിയത്തിൽ വച്ച് നടന്ന ചടങ്ങിൽ ഭരണഘടനാനിർമ്മാണ സഭയുടെ മാതൃക അവതരിപ്പിച്ചു.

ഭരണഘടനാ ഡ്രാഫ്റ്റിംഗ് കമ്മിറ്റി ചെയർമാൻ ബി.ആർ. അംബേദ്കറെ പ്രതിനിധീകരിച്ച് ആരവ് ഹാവെൽസ് എന്ന വിദ്യാർത്ഥി ഭരണഘടനയുടെ ആമുഖം ചൊല്ലിക്കൊടുത്തു. സ്കൂളിലെ മുഴുവൻ വിദ്യാർത്ഥികളും ഏറ്റുചൊല്ലി. പി.ആർ. യദുകൃഷ്ണ ഭരണഘടനയുടെ സമകാലിക പ്രാധാന്യത്തെക്കുറിച്ച് പ്രഭാഷണം നടത്തി. പ്രധാനാധ്യാപിക പി.എം. രജനി ടീച്ചർ ഭരണഘടനാസന്ദേശം നൽകി. 


സ്കൂൾ പാർലമെൻ്റിലെ തിരഞ്ഞെടുക്കപ്പെട്ട അംഗങ്ങളാണ് മോക്ക് കോൺസ്റ്റിറ്റുവന്റ് അസംബ്ലിയിൽ ഭരണഘടനാനിർമ്മാണ സമിതി അംഗങ്ങളായി പ്രവർത്തിച്ചത്. 
തുടർന്ന് ഭരണഘടനാ ക്വിസ് മത്സരവും സംഘടിപ്പിച്ചു.  ക്വിസ് മത്സരത്തിൽ സി.ആർ. ആദിദേവ്, ഇഷാൻ എ. മേനോൻ, ടി.ആര്‍. ഗൗതം എന്നിവർ ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ നേടി.

1949 നവംബർ 26നാണ് കോൺസ്റ്റിറ്റ്യുവന്റ് അസംബ്ലി ഭരണഘടന അംഗീകരിച്ചത്. ഇതിൻ്റെ സ്മരണാർത്ഥം 2015 മുതലാണ് ഭരണഘടനാദിനം ആചരിച്ചു തുടങ്ങിയത്.

Comments

Popular posts from this blog

മികവുറ്റ വിദ്യാഭ്യാസത്തിന് രാഷ്ട്രപുരോ​ഗതിയിലേക്ക് നയിക്കാൻ സാധിക്കും - ടി.എസ്. പട്ടാഭിരാമൻ

ലഹരിക്കെതിരെ സമൂഹ ചിത്രരചന