സി.എൻ.എൻ. ബി.എച്ച്.എസ്.എസ്. പി.ടി.എ. ജനറൽ ബോഡി യോഗം ഇന്ന്
ചേർപ്പ് : സി.എൻ.എൻ. ബോയ്സ് ഹയർസെക്കൻഡറി സ്കൂളിലെ പി.ടി.എ. ജനറൽബോഡി യോഗം ഇന്ന് നടക്കും.
ചേർപ്പ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സിജോ ജോർജ്ജ് ഉദ്ഘാടനം നിർവഹിക്കും.
കല്യാൺ സിൽക്സ് എം.ഡി. ടി.എസ്. പട്ടാഭിരാമൻ വിശിഷ്ടാതിഥിയായി പങ്കെടുക്കും. പി.ടി.എ. പ്രസിഡന്റ് ജയരാജ് എൻ.വി. അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ പ്രിൻസിപ്പൽ അജോഷ് കെ.ബി. സ്വാഗതം ആശംസിക്കും. ഹെഡ്മിസ്ട്രസ് രജനി പി.എം. റിപ്പോർട്ട് അവതരിപ്പിക്കും.
സ്കൂൾ മാനേജർ ഇ. ബാലഗോപാലൻ സമ്മാനദാന നിർവഹിക്കും. ചേർപ്പ് ഗ്രാമപഞ്ചായത്ത് അംഗം ജയശ്രീ ഷാജൻ ആശംസകൾ അർപ്പിക്കുന്നു. റിട്ടയേഡ്
ഇൻകം ടാക്സ് ഡെപ്യൂട്ടി കമ്മീഷണർ രുദ്രൻ വാര്യർ പ്രഭാഷണം നടത്തും.
ചടങ്ങിൽ വിവിധ മേഖലകളിൽ നൈപുണ്യം തെളിയിച്ച വിദ്യാർത്ഥികളെ ആദരിക്കും.

Comments
Post a Comment