കുഞ്ഞുണ്ണി മാഷ്
കുറിയ വലിയ കവി ''എനിക്കുണ്ടൊരു ലോകം നിനക്കുണ്ടൊരു ലോകം നമുക്കില്ലൊരു ലോകം...'' നമ്മുടെയൊക്കെ ഇന്നത്തെ ജീവിതങ്ങളെ വെറും മൂന്നുവരികളിൽ ഒതുക്കിവെച്ച, മലയാളത്തിലെ ആദ്യത്തെ ആധുനിക കവികളിൽ ഒരാളാണ് കുഞ്ഞുണ്ണിമാഷ്. ''വായിച്ചാലും വളരും വായിച്ചില്ലെങ്കിലും വളരും വായിച്ചാൽ വിളയും വായിച്ചില്ലെങ്കിൽ വളയും'' കുഞ്ഞുണ്ണി മാഷിന്റെ ഈ വരികൾ പരിചിതരല്ലാത്ത മലയാളികൾ ഉണ്ടാകുമോ? നിരവധി ചൊല്ലുകളാൽ സമൃദ്ധമായിരുന്നു കുഞ്ഞുണ്ണി മാഷിന്റെ എഴുത്തുകൾ. കുട്ടികളുടെ പ്രിയപ്പെട്ട മുത്തശ്ശനായും വട്ട കണ്ണട വച്ച മുതിർന്നവരുടെ പ്രിയ മാഷായും അദ്ദേഹം പ്രിയപ്പെട്ടവനായി. ദാർശനിക ആശയങ്ങളിലുള്ള കവിതകൾ കൊണ്ടാണ് കുഞ്ഞുണ്ണി മാഷ് ആസ്വാദകരുടെ ഹൃദയത്തിൽ ഇടം നേടിയത്. പൊതുവേ കുട്ടി കവിതകളാണ് കുഞ്ഞുണ്ണി മാഷിനെ പ്രശസ്തനാക്കിയതെങ്കിലും അത്തരം കുഞ്ഞു കവിതകളിൽ ഉറച്ചു പോയ ഒരു കവി ആയിരുന്നില്ല അദ്ദേഹം. പക്ഷേ എന്തു തന്നെ ആയാലും ആ കുഞ്ഞു കവിതകളോളം ദാർശനികത മലയാളത്തിൽ മറ്റൊരു കവിയ്ക്കും നൽകാനായിട്ടില്ല എന്നു വേണം പറയാൻ. അതും വളരെ ലളിതമായ മലയാളത്തിൽ, കുഞ്ഞുങ്ങൾക്ക് പോലും മനസ്സിലാകുന്ന ഭാവുകത്വത്തോടെ. അതുകൊണ്ട് തന...































Comments
Post a Comment