2022 ഫെബ്രുവരി


1947 ആഗസ്റ്റ് 15-ലെ സ്വാതന്ത്ര്യസമരവിജയദിനമാണ് ഇന്ത്യക്കാര്‍ക്ക് ഏറ്റവും പ്രധാനപ്പെട്ട ദിനമെന്ന് ഏവര്‍ക്കും അറിയാം. അതിനുതൊട്ടുപിന്നാലെ തന്നെയാണ് 1950 ജനുവരി 26-ലെ റിപ്പബ്ലിക് ദിനവും. ജനങ്ങള്‍ക്ക് വേണ്ടി ജനങ്ങള്‍ തിരഞ്ഞെടുക്കുന്ന ജനകീയ ഭരണ സമ്പ്രദായം അച്ചടി മഷി പുരണ്ട് ഇന്ത്യയിൽ അവതരിച്ച ദിനം. എഴുതിയുണ്ടാക്കപ്പെട്ടതില്‍ വച്ച് ഏറ്റവും ബൃഹത്തായ ഭരണഘടന നമ്മുടെ രാജ്യത്തിന് അങ്ങനെ സ്വന്തമാകുകയായിരുന്നു. 1946 ല്‍ ഇന്ത്യ സന്ദര്‍ശിച്ച ക്യാബിനറ്റ് മിഷന്‍റെ നിര്‍ദ്ദേശപ്രകാരമായിരുന്നു ഭരണഘടനയ്ക്ക് അന്തിമരൂപമായത്. ഇന്ത്യന്‍ ഭരണഘടനയുടെ ഏറ്റവും വലിയ പ്രത്യേകതകളിലൊന്നായ ആമുഖത്തില്‍ പറഞ്ഞിരിക്കുന്ന ആശയങ്ങള്‍ നെഹ്റു അവതരിപ്പിച്ചതാണ്. അതിലാണ് ഇന്ത്യയെ പരമാധികാര, സോഷ്യലിസ്റ്റ്, മതേതരത്വ, ജനാധിപത്യ റിപ്പബ്ലിക് ആയി പ്രഖ്യാപിച്ചത്.

ഇന്ത്യയുടെ പരമോന്നത ഭരണഘടന നിലവിൽ വന്നതിന്‍റെ ഓര്‍മ്മക്കായാണ് ജനുവരി 26 രാജ്യം റിപ്പബ്ലിക് ദിനമായി ആഘോഷിക്കുന്നത്. നമ്മള്‍ ആഘോഷിക്കുന്ന ഓരോ റിപ്പബ്ലിക് ദിനവും രാജ്യത്തിന്‍റെ മതനിരപേക്ഷതയെ കൂടുതല്‍ കൂടുതല്‍ ശക്തമാക്കാനും പരിപോഷിപ്പിക്കുവാനുമുതകുന്ന പ്രതിജ്ഞയും പുനസമര്‍പ്പണവും പുതുക്കുന്നതിന് വേണ്ടിയുള്ളതാണെന്ന് നാം ഓർക്കേണ്ടതുണ്ട്.  ''ഒരു ജനാധിപത്യവാദി തികച്ചും നിസ്വാര്‍ത്ഥനായിരിക്കണം. തന്‍റെയോ തന്‍റെ കക്ഷിയുടെയോ പേരിലല്ല, ജനാധിപത്യത്തിന്‍റെ വഴിയിലൂടെ മാത്രമേ അയാള്‍ ചിന്തിക്കാനോ പ്രവര്‍ത്തിക്കാനോ സ്വപ്നം കാണുവാന്‍ പോലുമോ പാടുള്ളൂ." എന്ന ഗാന്ധിജിയുടെ വരികൾ റിപ്ലബ്ലിക്കിൻ്റെ വേളയിൽ ഏറെ പ്രസക്തമാണ്. 

ഇതോടൊപ്പം ജനുവരി 23 എന്ന തിയ്യതിയും നാം മറന്നുകൂട. നേതാജി ശ്രീ സുഭാഷ്ചന്ദ്ര ബോസിൻ്റെ ജന്മവാർഷികമായിരുന്നു അന്ന്.  ഗാന്ധിജി ഇന്ത്യക്ക് മഹാത്മാവ് ആയപ്പോൾ സുഭാഷ്ചന്ദ്ര ബോസ് ആണ് ഇന്ത്യക്ക് ഏറ്റവും വലിയ ഹീറോ ആയത്. യുദ്ധത്തിന്റെ വഴികളും ഇന്ത്യക്ക് സാധ്യമാണ് എന്ന് രാജ്യത്തെ ബോധിപ്പിച്ചത് നേതാജിയാണ്. കോൺഗ്രസ്സിന്റെ മെല്ലെപ്പോക്കിനോടും ഗാന്ധിയുടെ പരമമായ അഹിംസയോടുമുള്ള വിയോജിപ്പിന്റെ സന്ധിയിൽവെച്ചാണ് യഥാർഥ നേതാജി ജനിക്കുന്നത്. തന്റെ വഴി സ്വയം അദ്ദേഹം തിരിച്ചറിയുന്നത് അപ്പോഴാണ്. ഇന്ത്യൻ സ്വാതന്ത്ര്യസമരത്തിൽ ഒരു ഒറ്റയാൾ പട്ടാളമുണ്ടെങ്കിൽ അത് നേതാജി തന്നെയായിരുന്നു. അദ്ദേഹത്തിന്റെ തീവ്രമായ കാഴ്ചപ്പാടുകളെ മനസ്സിലാക്കിയവർ വളരെ വിരളമായിരുന്നു. സ്വാതന്ത്ര്യം എന്നത് കിട്ടുമ്പോൾ വാങ്ങേണ്ട ഒന്നാണ് എന്ന് ഒരിക്കലും അദ്ദേഹം വിശ്വസിച്ചില്ല. മറിച്ച്, അത് പോരാടി നേടേണ്ടതാണ് എന്നായിരുന്നു അദ്ദേഹത്തിന്റെ വിശ്വാസം.

ജനുവരി 23 നേതാജി സുഭാഷ്ചന്ദ്രബോസ് ജന്മവാർഷിക ദിനവും ജനുവരി 26 റിപബ്ലിക്ക് ദിനവുമായി ബന്ധപ്പെട്ട് കൂട്ടുകാർ തയ്യാറാക്കിയ കുറിപ്പുകൾ വായിക്കാം:

സ്മരണകളുണർത്തി നേതാജി എന്ന നേതൃ രൂപം

ജനുവരി 23 ,സ്വാതന്ത്ര്യസമരസേനാനി സുഭാഷ് ചന്ദ്രബോസിന്റെ 125-ാം ജന്മദിനം. അദ്ദേഹം ഇന്ത്യൻ സ്വാതന്ത്ര്യസമരത്തിന് ഒരു പ്രധാന നേതാവായിരുന്നു. നേതാജി എന്നാണ് അദ്ദേഹം വിളിക്കപ്പെട്ടിരുന്നത് .അദ്ദേഹത്തിന്റെ ജനനം ഒറീസയിലെ കട്ടക്കിൽ വെച്ചായിരുന്നു. അച്ഛൻ ജാനകിനാഥബോസ്, അമ്മ പ്രഭാവതീഈ ദമ്പതികളുടെ ആറാമത്തെ പുത്രനാണ് സുഭാഷ് ചന്ദ്ര ബോസ് . ആസേതുഹിമാചലം ഇന്ത്യൻ ജനതയെ ത്രസിപ്പിക്കുന്ന നാമധേയം - സുഭാഷ് ചന്ദ്ര ബോസ് . ദേശാഭിമാനികളെ പ്രചോദിപ്പിക്കുകയും  തേജസ്സും ചൈതന്യവും പ്രധാനം ചെയ്യുകയും ചെയ്യുന്ന നേതാജി എന്ന് നേതൃരൂപം. സൂര്യൻ അസ്തമിക്കാത്ത ബ്രിട്ടീഷ് കൊളോണിയൽ ആധിപത്യത്തിനെതിരെ ധീരോദാത്തമായ സമരം നയിച്ചാണ് സുഭാഷ് ലോകമാകെ അറിയപ്പെടുന്ന നേതാജിയായി മാറിയത്. ശാരീരികക്ഷമതയുടെയും മാനസിക വീര്യത്തിന്റെയും മൂർത്തിരൂപമാണ് സുഭാഷ് ചന്ദ്ര ബോസ് .ഭാവിയെക്കുറിച്ച് ബോസിന് ഉറച്ചതും അചഞ്ചലവുമായ ധാരണയുണ്ട്. " സ്വന്തം ത്യാഗത്താൽ നേടിയെടുത്താൽ മാത്രമേ ഇന്ത്യയുടെ സ്വാതന്ത്ര്യം യഥാർത്ഥ സ്വാതന്ത്ര്യമാകൂ" എന്ന് പ്രസംഗത്തിലും അഭിമുഖങ്ങളിലും അദ്ദേഹം ആവർത്തിക്കാറുണ്ട്. അഭിപ്രായവ്യത്യാസങ്ങൾ ഉണ്ടായിരുന്നെങ്കിലും ഗാന്ധിജിയും നേതാജിയും തമ്മിൽ പിത്ര - പുത്ര നിർവിശേഷമായ സൗഹൃദവും പരസ്പരബഹുമാനവുമാണ് ഉണ്ടായിരുന്നത്.ബ്രിട്ടീഷുകാർ സുഭാഷ് ചന്ദ്രബോസ് എല്ലായ്പ്പോഴും ഒരു പ്രധാന വ്യക്തിയായി തുടരും. 200 വർഷത്തെ ബ്രിട്ടീഷ് ഭരണത്തിന്റെ പിടിയിൽ നിന്ന് രാജ്യത്തെ മോചിപ്പിക്കുന്നതിൽ അദ്ദേഹം നിർണായക പങ്ക് വഹിച്ചു. അദ്ദേത്തെ 1920-1941 കാലത്ത് പതിനൊന്ന് തവണ ജയിലിലേക്ക് അയച്ചു. 

          1991 ൽ ഭാരത സർക്കാർ ബോസിന് മരണാനന്തര ബഹുമതിയായി ഭാരതരത്നം പ്രഖ്യാപിച്ചു.എന്നാൽ ബോസിന്റെ  മരണം സ്ഥിതീകരിക്ക പെട്ടിട്ടില്ലാത്ത സാഹചര്യത്തിൽ ഇതു പാടില്ല എന്ന് കോടതിയിൽ പരാതി സമർപ്പിക്കപ്പെടുകയും തുടർന്ന് ഗവൺമെൻറ് ബോസിൻറെ പുരസ്കാരം പിൻവലിക്കുകയും ചെയ്തു. 1945 ഓഗസ്റ്റ് 18-ന് ബോസ് തായ്‌വാനിലെ തെയ്ഹോകു വിമാനത്താവളത്തിലുണ്ടായ അപകടത്തിൽ മരിച്ചു എന്നാണ് ഇന്ത്യൻ ഗവണ്മെന്റിന്റെ ഔദ്യോഗികഭാഷ്യം. ഇപ്പോഴും ജനമനസ്സുകളിൽ സുഭാഷ് ചന്ദ്രബോസിനെ ഒരു വലിയ സ്ഥാനം തന്നെ ഉണ്ട് . മരിക്കാത്ത ഓർമ്മയായി ഇനിയും നമ്മുടെ കൂടെ അദ്ദേഹം ഉണ്ടാകും.

                                - ദേവിക സന്തോഷ് 9 E

-----------------------------------------------------------------

നേതാജി സുഭാഷ് ചന്ദ്ര ബോസും അദ്ദേഹത്തിന്റെ ജീവിതവും

സ്വാതന്ത്ര്യ സമര ചരിത്രത്തിൽ പകരംവയ്ക്കാനാവാത്ത ഒരു കണ്ണിയായിരുന്നു നേതാജി സുഭാഷ് ചന്ദ്ര ബോസ് പ്രശസ്ത വക്കീലായ ജാനകിനാഥ് ബോസിന്റെയും, പ്രഭാവതി ദേവിയുടെയും ആറാമത്തെ  മകനായി 1987 ജനുവരി 23 ന് ഒറീസ്സയിലെ കട്ടക്ക് എന്ന സ്ഥലത്ത് അദ്ദേഹം ജനിച്ചു. കുട്ടിക്കാലത്ത് മിടുക്കനായ കുട്ടിയായിരുന്നു സുഭാഷ് ചന്ദ്ര ബോസ്. എന്നാൽ വിദ്യാഭ്യാസകാലത്ത് അദ്ദേഹം ഒരിക്കലും ഇംഗ്ലീഷ് സംസാരിച്ചിട്ടുണ്ടായിരുന്നില്ല. ബ്രിട്ടീഷുകാരുടെ വിദ്യാഭ്യാസരീതിയിൽ ചെറുപ്പത്തിൽ തന്നെ അദ്ദേഹത്തിന് താൽപര്യമുണ്ടായിരുന്നില്ല. സാമൂഹിക പ്രശ്നങ്ങളിൽ നിന്ന് വളരെ അകന്നു നിന്നിരുന്ന ഒരു വിദ്യാഭ്യാസ രീതി ആയിരുന്നു അത്, അതിനാൽ തന്നെ സുഭാഷ് ചന്ദ്രബോസിന് ആ രീതി തീരെ ദഹിച്ചില്ല.

 കൽക്കട്ടയിലെ പ്രസിഡൻസി കോളേജിൽ ആണ് അദ്ദേഹം ഉന്നതവിദ്യാഭ്യാസത്തിനായി ചേർന്നത്,കോളേജിനു പുറത്തു നടക്കുന്ന വിപ്ലവ കാര്യങ്ങൾ അറിയാൻ സുഭാഷ്ചന്ദ്രബോസിനു ഏറെ ആഗ്രഹമുണ്ടായിരുന്നു.അതിനാൽ തന്നെയാണ് കോളേജിനു പുറത്തു നടക്കുന്ന ഓരോ കാര്യങ്ങളും അദ്ദേഹം കൗതുകപൂർവം നിരീക്ഷിച്ചിരുന്നത്.

1920 ൽ അദ്ദേഹം ഇന്ത്യൻ സിവിൽ സർവീസ് പ്രവേശനപരീക്ഷ എഴുതി നല്ല മാർക്കോടെ ജയിച്ചിട്ടും സ്വാതന്ത്ര്യ സമര പരിപാടികളിൽ പങ്കെടുക്കണമെന്ന ഒറ്റ ആഗ്രഹത്തിന്റെ പുറത്ത്  അദ്ദേഹം സിവിൽ സർവീസ് ഉപേക്ഷിയ്ക്കുകയാണുണ്ടായത്. 1920 - 24 കാലഘട്ടത്തിൽ അദ്ദേഹത്തിന്റെ ജീവിതത്തിൽ ഏറെ കാര്യങ്ങൾ നടന്നു. 1924 ഏപ്രിലിൽ കൽക്കട്ട കോർപ്പറേഷന്റെ ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ ആയി അദ്ദേഹത്തെ തിരഞ്ഞെടുത്തു. ഈ സംഭവത്തിന് ശേഷം,ആ വർഷം തന്നെ തീവ്രവാദി ആണെന്ന സംശയം മൂലം അദ്ദേഹത്തെ അറസ്റ്റ് ചെയ്തു.ആദ്യം അലിപൂർ ജയിലിലായിരുന്നു അദ്ദേഹത്തെ തടവിലിട്ടത്,അതിനുശേഷം ബോസ്സിനെ ബർമ്മയിലേക്ക് നാടുകടത്തി. സെപ്തംബർ 25 ന് അദ്ദേഹം ജയിൽ നിന്ന് മോചിതനായി.പിന്നീട് നടന്ന തിരഞ്ഞെടുപ്പിൽ കൽക്കട്ട മേയറായി അദ്ദേഹം സ്ഥാനമേറ്റു.

1945 ഓഗസ്റ്റ് 18-ന് ബോസ് തായ്‌വാനിലെ തെയ്ഹോകു വിമാനത്താവളത്തിലുണ്ടായ അപകടത്തിൽ മരണമടഞ്ഞു. അദ്ദേഹത്തിന്റെ മരണത്തിനു ശേഷം അതിനെപ്പറ്റി അന്വേഷിക്കാൻ രണ്ട് കമ്മീഷനുകളെ ഏർപ്പെടുത്തി.രണ്ട് കമ്മീഷനുകളും അദ്ദേഹം വിമാനപകടത്തിൽ മരണപ്പെട്ടു എന്ന് സ്ഥിതീകരിച്ചു. അതിനുശേഷം  പൊതുജനങ്ങളുടെ  പ്രതിഷേധം കാരണം ഈ രണ്ടു റിപ്പോർട്ടുകളും മൊറാർജി ദേശായിയുടെ ഭരണകാലത്ത് ഗവണ്മെന്റ് തള്ളിക്കളഞ്ഞു. 1945 കൂടുതൽ അന്വേഷണത്തിനു ശേഷം അങ്ങനെയൊരു  വിമാനാപകടം നടന്നിട്ടില്ല എന്നും അതിനാൽ തന്നെ അന്ന് നേതാജി മരിച്ചിട്ടില്ല എന്നും സ്ഥിതീകരിച്ചു. ഈ സംഭവത്തിനു ശേഷമാണ് സുബ്രഹ്മണ്യസ്വാമിയുടെ ഒരു വെളിപ്പെടുത്തൽ ഉണ്ടായത്. ജസ്റ്റിസ് മനോജ് മുഖർജി കമ്മീഷന്റെ റിപ്പോർട്ട് അടിസ്ഥാനമാക്കിയാണ് സുബ്രഹ്മണ്യൻ സ്വാമി വെളിപ്പെടുത്തൽ നടത്തിയത്.വിമാനാപകടത്തിൽ മരണപ്പെട്ടു എന്ന കഥ നാട്ടിൽ വ്യാപകമായി പ്രചരിപ്പിച്ച് അദ്ദേഹം ചൈനയിലെ മഞ്ചുരിയയിലേക്ക് കടന്നുകളഞ്ഞു എന്നും സോവിയറ്റ് പ്രസിഡന്റായിരുന്ന ജോസഫ് സ്റ്റാലിൻ അദ്ദേഹത്തെ സൈബീരിയയിലെ ഒരു ജയിലിലടച്ച് 1953ൽ തൂക്കിലേറ്റുകയോ ശ്വാസംമുട്ടിച്ചോ കൊല്ലുകയോ ചെയ്തെന്നുമായിരുന്നു അദ്ദേഹത്തിന്റെ ആരോപണം. ഇതിനെ തുടർന്ന് ഏറെ വിവാദങ്ങളും ഉണ്ടായി. 1991-ൽ ഭാരതസർക്കാർ ബോസിന് മരണാനന്തര ബഹുമതിയായി  ഭാരതരത്നം പ്രഖ്യാപിച്ചു. ഇതേതുടർന്ന് ബോസ് മരിച്ചിട്ടില്ല എന്ന സാഹചര്യത്തിൽ ഗവർമെന്റ് ഈ പുരസ്കാരം പിൻവലിക്കുകയും ചെയ്തു.

                                      - അതുല്ല്യ.വി.ബി 7 B

-----------------------------------------------------------------

ഭാരതത്തിന്റെ  73ാം റിപ്പബ്ലിക് ദിനം

1950 ൽ നമ്മുടെ ഭരണഘടന പ്രാബല്യത്തിൽ വന്ന ദിവസത്തിന്റെ ഓർമക്കായാണ് എല്ലാ വർഷവും ജനുവരി 26ന് റിപ്പബ്ലിക് ദിനമായി ആഘോഷിക്കുന്നത്. ഈ ദിവസത്തിനുശേഷം നമ്മുടെ രാജ്യം വാസ്തവത്തിൽ ജനാധിപത്യവും സ്വതന്ത്രവുമായി തീർന്നു. നമ്മുടെ രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിനായി പോരാടി ജീവൻ ബലിയർപ്പിച്ച  മഹാത്മാഗാന്ധി,ഭഗത് സിംഗ്,മംഗൽ പാണ്ഡേ, സുഭാഷ് ചന്ദ്ര ബോസ് എന്നിവരെ പോലെയുള്ള നിരവധി  കഠിനാധ്വാനത്തിന്റെയും സ്വരാജ്യസ്നേഹത്തിന്റെ യും ഫലമായാണ് രാജ്യത്തിന്റെ അടിസ്ഥാന നിയമമായ ഭരണഘടന നിലവിൽ വന്നത്. അതിനാൽകൂടിയാണ് ഈ ദിവസം ദേശീയ അവധിയായി പ്രഖ്യാപിച്ചതും അന്ന് ഇന്ത്യയുടെ റിപ്പബ്ലിക് ദിനമായി അംഗീകരിക്കുകയും ആഘോഷിക്കുകയും ചെയ്യുന്നത്. 1929 ഡിസംബർ 29ന് ലാഹോറിൽ നടന്ന കോൺഗ്രസ് സമ്മേളനം "സമ്പൂർണ്ണ സ്വയംഭരണം" ഇന്ത്യയുടെ ലക്ഷ്യമായി പ്രഖ്യാപിക്കുന്ന പ്രമേയം പാസാക്കി. ജനുവരി 26 ഇന്ത്യയൊട്ടാകെ സമ്പൂർണ്ണ  സ്വരാജ് ദിനമായി ആചരിക്കണമെന്നും  തീരുമാനിച്ചു. 1930 ജനുവരി 26 നാണ് ആദ്യമായി സമ്പൂർണ്ണ സ്വാതന്ത്ര്യ ദിനമായി ആഘോഷിച്ചത്. 1947 വരെ ഇത് ആചരിച്നേടിയതിനുശേഷം ഓഗസ്റ്റ് 15  നമ്മുടെ സ്വാതന്ത്ര്യ ദിനമായി ആഘോഷിക്കാൻ തുടങ്ങി. വ്യത്യസ്ത ജാതികൾ, മതങ്ങൾ, നിറങ്ങൾ, പശ്ചാത്തലങ്ങൾ എന്നിവയിൽ നിന്നുള്ള ആളുകളെ വളരെ ആവേശത്തോടെയും ഉത്സാഹത്തോടെയും ആഘോഷിക്കാൻ ഈ ദിവസം ഒരുമിച്ച് കൊണ്ടുവരുന്നു. ദേശീയ തലസ്ഥാനമായ ന്യുഡൽഹിയിൽ രാഷ്ട്രപതി ദേശീയ പാതക ഉയർത്തുകയും അമർ ജാവൻ ജ്യോതിയിൽ വീരമൃത്യു വരിച്ച രക്തസാക്ഷികൾക്ക് ആദരാഞ്ജലികൾ അർപ്പിച്ച ശേഷം ഇന്ത്യൻ ജാവന്മാർ പങ്കെടുക്കുന്ന പരേഡിൽ സല്യൂട്ട് സ്വീകരിക്കുകയും ചെയ്യുന്നു. ധീരരായ സൈനികർക്ക് പരം വീർ ചക്ര, അശോക് ചക്ര, വീർ ചക്ര എന്നിവ സമ്മാനിക്കുന്നു.  പ്രയാസകരമായ സാഹചര്യങ്ങളിൽ ധൈര്യം കാണിച്ച കുട്ടികളെയും പൗരന്മാരെയും പുരസ്കാരങ്ങൾ നൽകി ആദരിക്കുന്നു. വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള കലാരുപങ്ങളും ഘോഷയാത്രകളും കുട്ടികളുടെ വർണശബള മായ പ്രകടനങ്ങളോടും കൂടി ഈ ചടങ്ങ് പുരോഗമിക്കുന്നു.  റിപ്പബ്ലിക് ദിനം സ്വാതന്ത്ര്യ ദിനത്തിൽ നിന്ന് തികച്ചും വ്യത്യസ്തമാണെങ്കിലും  അവ രണ്ടും രാഷ്ട്രത്തിന്റെ പരമാധികാരത്തിന്റെയും സ്വയംഭരണത്തിന്റെയും സ്വാതന്ത്ര്യത്തിന്റെയും  മൂല്യങ്ങളെ  വരച്ചുകാട്ടുന്നവയാണ്

                              - വേദിക വിജയകുമാർ 7 B

-----------------------------------------------------------------

ഇന്ത്യയുടെ എഴുപത്തിമൂന്നാം റിപ്പബ്ലിക് ദിനം 

ഇന്ത്യയുടെ പരമോന്നത നിയമമായ ഭരണഘടന പ്രാബല്യത്തിൽ വന്ന ദിവസമാണ് രാജ്യം റിപ്പബ്ലിക് ദിനമായി കൊണ്ടാടുന്നത്. 1930ൽ ഇന്ത്യൻ നാഷണൽ കോൺഗ്രസ് (INC) പൂർണ സ്വാതന്ത്ര്യം എന്ന ലക്ഷ്യത്തോടെ പൂർണ സ്വരാജ് എന്ന പേരിൽ ഇന്ത്യൻ സ്വാതന്ത്ര്യ പ്രഖ്യാപനം നടത്തിയ ദിവസമായതുകൊണ്ടാണ് ജനുവരി 26 റിപ്പബ്ലിക് ദിനമായി തിരഞ്ഞെടുക്കപ്പെട്ടത്. കോൺഗ്രസിന്റെ പൂർണ സ്വരാജ് പ്രമേയം പ്രഖ്യാപിച്ചത് അന്നായിരുന്നു. ബ്രിട്ടീഷ് കൊളോണിയൽ വാഴ്ചയ്‌ക്കെതിരെ രാജ്യവ്യാപകമായി ഒരു വലിയ രാഷ്ട്രീയ മുന്നേറ്റത്തിനാണ് ഈ പ്രമേയം തുടക്കം കുറിച്ചത്.ഇന്ത്യൻ ഭരണഘടനയുടെ കരട് രൂപീകരിക്കാനായി നിയുക്തമായതായിരുന്നു ഭരണഘടനാ അസംബ്ലി. ഒമ്പത് സ്ത്രീകൾ ഉൾപ്പെടെ 207 പേർ ഭരണഘടനാ അസംബ്ലിയിൽ അംഗങ്ങളായിരുന്നു. ഭരണഘടനാ അസംബ്ലിയുടെ ആദ്യ യോഗം 1946 ഡിസംബർ 9ന് കോൺസ്റ്റിറ്റ്യൂഷൻ ഹാളിലായിരുന്നു . പ്രാരംഭ ഘട്ടത്തിൽ അസംബ്ലിയിൽ 389 അംഗങ്ങളുണ്ടായിരുന്നു. എന്നാൽ 1947 ഓഗസ്റ്റ് 15 ന് ഇന്ത്യയുടെ സ്വാതന്ത്ര്യത്തിനും വിഭജനത്തിനും ശേഷം ഭരണഘടനാ അസംബ്ലിയുടെ അംഗബലം 299 ആയി കുറഞ്ഞു.നമ്മുടെ രാജ്യം നമ്മുടെ വീടാണ്, നമ്മുടെ പാരമ്പര്യങ്ങൾ നമ്മുടെ നിധിയാണ്. ഈ റിപ്പബ്ലിക് ദിനത്തിൽ, അതിനെയെല്ലാം സംരക്ഷിക്കുമെന്ന് നമുക്ക് പ്രതിജ്ഞയെടുക്കാം. നമ്മുടെ സ്വാതന്ത്ര്യസമര സേനാനികളുടെ രക്തം, അദ്ധ്വാനം, വിയർപ്പ്, ത്യാഗം എന്നിവയിലൂടെ നേടിയെടുതതാണ് ഇന്ന് നാം അനുഭവിക്കുന്ന സ്വാതന്ത്ര്യം. ഈ റിപ്പബ്ലിക് ദിനത്തിൽ നമുക്ക് അവരെ ഹൃദയത്തോട് ചേര്‍ത്ത് സ്മരിക്കാം. അവരാണ് നമ്മുടെ യഥാർത്ഥ അഭിമാനം.  

ഈ റിപ്പബ്ലിക് ദിനത്തിൽ, നമ്മുടെ വരും തലമുറയ്ക്ക് അഭിവൃദ്ധിയോടെ കഴിയാന്‍ അനുയോജ്യമായ ഒരു രാജ്യം കെട്ടിപ്പടുക്കുമെന്ന് നമുക്ക് പ്രതിജ്ഞ ചെയ്യാം.

                                       - ലക്ഷ്മി ടി ആർ 7D 

-----------------------------------------------------------------

അഭിമാനത്തോടെ ഓർക്കാം ഇന്ത്യയുടെ എഴുപത്തിമൂന്നാം റിപ്പബ്ലിക് ദിനം 

റിപ്പബ്ലിക് ദിനം ഇന്ത്യയിൽ ഒരു ദേശീയ അവധിയാണ്, 1950 ജനുവരി 26 ന്, ഗവൺമെന്റ് ഓഫ് ഇന്ത്യ ആക്ടിനെ  ഇന്ത്യയുടെ ഭരണ രേഖയായി മാറ്റി, ഇന്ത്യൻ ഭരണഘടന നിലവിൽ വന്ന തീയതി രാജ്യം അടയാളപ്പെടുത്തുകയും ആഘോഷിക്കുകയും ചെയ്യുന്നു. രാഷ്ട്രം പുതുതായി രൂപീകരിക്കപ്പെട്ട ഒരു റിപ്പബ്ലിക്കായി. ഇന്ത്യ ഒട്ടാകെ ജനുവരി 26 ന് റിപ്പബ്ലിക് ദിനമായി കൊണ്ടാടുന്നു. ഈ ദിവസത്തിനു ശേഷമാണ് നമ്മുടെ രാജ്യം സ്വതന്ത്രമായി തീർന്നത്.1947 ഓഗസ്റ്റ് 15ന് ബ്രിട്ടീഷുകാരിൽ നിന്ന് ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം ലഭിച്ചു.എന്നിരുന്നാലും,രാജ്യത്തിന് അതുവരെ ഒരു ഭരണഘടന ഉണ്ടായിരുന്നില്ല....(പകരം ഗവൺമെന്റ് ഓഫ് ഇന്ത്യ ആക്ട് 1935 ൽ അടിസ്ഥാനമാക്കിയുള്ളതാണ് ) 1947 ആഗസ്റ്റ് 29ന് ഡോക്ടർ ബി ആർ അംബേദ്കർ സ്ഥിരം ഭരണഘടനയുടെ കരാർ തയ്യാറാക്കാൻ ഡ്രാഫ്റ്റിംഗ് കമ്മറ്റിയെ നിയമിക്കുന്ന കാര്യം അവതരിപ്പിച്ചു. ഇന്ത്യക്ക് സ്വാതന്ത്ര്യം ലഭിച്ച ആ സന്തോഷ ദിനം  ആഘോഷിക്കുമ്പോൾ,റിപ്പബ്ലിക് ദിനം അതിന്റെ ഭരണഘടനയുടെ പ്രാബല്യത്തിൽ വരുന്നതിനെ ആഘോഷിക്കുന്നു. പിന്നീട് കമ്മിറ്റി ഒരു കരട് ഭരണഘടന തയ്യാറാക്കി 1947 നവംബർ 4 -ന് ഭരണഘടനാ അസംബ്ലിക്ക് സമർപ്പിക്കുകയാണ് ഉണ്ടായത്.ചില കാര്യങ്ങൾക്ക് ശേഷം 1950 ജനുവരി 26ന് ഇന്ത്യൻ ഭരണഘടന പ്രാബല്യത്തിൽ വന്നു. 

ഇന്ത്യയിൽ റിപ്പബ്ലിക് ദിനം ഒരു ആഘോഷമാണ്. പരേഡ്, സ്കൂളുകളിൽ മധുരപലഹാരം വിതരണം, പ്രസംഗം, നൃത്തം, ദേശഭക്തിഗാനം,എന്നിവചേർന്ന് ഈ ദിവസം ഇന്ത്യയിൽ ഒരു ആഘോഷമാണ്.

                                  - അതുല്യ വി ബി 7 B

-----------------------------------------------------------------



         

                 

Comments

Popular posts from this blog

അന്താരാഷ്ട്ര യോഗ ദിനം 2023

സുഗതകുമാരി

2022 ജനുവരി