ശ്രീകൃഷ്ണജയന്തി ദിനം
രാധാ മാധവം...
ശ്രീകൃഷ്ണ ജന്മാഷ്ടമി
അഷ്ടമിരോഹിണി ദിനത്തിൽ തയ്യാറാക്കിയ കുറിപ്പുകൾ വായിക്കാം:
ശ്രീകൃഷ്ണജയന്തി
മഹാവിഷ്ണുവിന്റെ ഒമ്പതാമത്തെ അവതാരമാണ് ശ്രീകൃഷ്ണൻ. ശ്രീ കൃഷ്ണന്റെ ജന്മദിനമാണ് ശ്രീ കൃഷ്ണജയന്തിയായി ആഘോഷിക്കുന്നത്.
കൃഷ്ണജയന്തി ഒരു പ്രധാന ദിവസമാണ്. ജന്മാഷ്ടമി ദിവസം അർധരാത്രി ശ്രീകൃഷ്ണൻ ജനിച്ചു എന്നാണ് ജനങ്ങളുടെ വിശ്വാസം... സെപ്റ്റംബർ മാസത്തിലാണ് ശ്രീകൃഷ്ണജയന്തി വരിക.
സംസ്ഥാനത്താകെ വിപുലമായ ആഘോഷമാണ് ശ്രീകൃഷ്ണജയന്തിയുമായി നടക്കുക......
ശ്രീകൃഷ്ണക്ഷേത്രങ്ങൾ ദീപാലങ്കാരം കൊണ്ടും ഭക്തിഘോഷങ്ങളിലും നിറഞ്ഞിരികും. ശ്രീ കൃഷ്ണ ഗോപിക വേഷങ്ങൾ കുട്ടികൾ അണിയുന്നു. കേരളത്തിലെ ഏറ്റവും പ്രധാനപ്പെട്ട കൃഷ്ണക്ഷേത്രം ആയ ഗുരുവായൂരമ്പലത്തിൽ ഗംഭീരമായ ആഡംബരത്തോടെ ആഘോഷങ്ങൾ ഒരുക്കും
ദ്വാപരയുഗത്തിൽ ആണു ശ്രീകൃഷ്ണൻ ജനിച്ചത് എന്നാണു വിശ്വാസം. അഷ്ടമിരോഹിണി ദിവസം അർധരാത്രി കഴിയുന്നതുവരെ ഉറങ്ങാതെ കൃഷ്ണഭജനം ചെയ്തിരുന്നാൽ ഭഗവാന്റെ അനുഗ്രഹം ഉണ്ടാകുമെന്നാണു കൃഷ്ണ ഭക്തരുടെ വിശ്വാസവും, ആചാരവും..
ജന്മാഷ്ടമി ആഘോഷങ്ങളിൽ പ്രധാനമാണ് ഉറിയടി, കണ്ണന്റെ വേഷമണിഞ്ഞ സുന്ദരനായി നിൽക്കുന്ന കുട്ടിയും തൂങ്ങിക്കിടക്കുന്ന ഉറി അടിക്കാൻ ശ്രമിക്കുന്ന മത്സരവും, കണ്ണന്റെയും, ഗോപികമാരുടെയും വേഷം കുട്ടികൾ അണിഞ്ഞു വഴികളിലൂടെ നടക്കുന്ന ആചാരവും ജന്മാഷ്ടമി നാളിലെ ആഘോഷങ്ങളിലൊന്നാണ്......
ശ്രീകൃഷ്ണ ക്ഷേത്രങ്ങളിൽ ശ്രീകൃഷ്ണ ജയന്തി പ്രത്യേക ആചാരങ്ങളോടുകൂടി കൊണ്ടാടുന്നു.....
- അതുല്ല്യ. വി. ബി 6B
അഷ്ടമി രോഹിണി
മഹാവിഷ്ണുവിന്റെ അവതാര കഥകളിൽ ഒമ്പതാമനായി പ്രതിപാദിക്കുന്ന ഭഗവാൻ കൃഷ്ണൻ അവതാരപ്പിറവി കൊള്ളുന്ന ദിനമാണ് അഷ്ടമി രോഹിണി. ഭാരതത്തിലെ വിവിധ ഇടങ്ങളിൽ ജന്മാഷ്ടമിയായും ഗോകുലാഷ്ടമിയായും ശ്രീകൃഷ്ണജനനത്തെ അഘോഷിക്കാറുണ്ട്. കേരളത്തിൽ ചിങ്ങമാസത്തിലെ കറുത്ത പക്ഷത്തിൽ അഷ്മിയും രോഹിണിയും ചേർന്നു വരുന്ന ദിവസമാണ് നാം അഷ്ടമി രോഹിണിയായി ആചരിക്കുന്നത്. ഹിന്ദുവിശ്വാസികൾ ഭക്ത്യാദരപൂർവ്വം ആചരിക്കുന്ന ആഘോഷമാണ് ശ്രീകൃഷ്ണ ജയന്തി. ജനഹൃദയങ്ങളിൽ ഭക്തിയുടേയും ആഘോഷത്തിന്റെയും നെയ്ത്തിരി കൊള്ളുത്തുന്ന ദിനം. കേരളത്തിൽ ഗൂരുവായൂർ, അമ്പലപ്പുഴ തുടങ്ങി ഒട്ടേറെ കൃഷ്ണ ക്ഷേത്രങ്ങളിൽ പ്രത്യേക പൂജകളും വഴിപാടുകളും, അലങ്കാരങ്ങളും, നെയ്ത്തിരികളുമായി ആഘോഷപൂർവ്വം കൊണ്ടാടുന്ന ഉത്സവമാണ് ശ്രീകൃഷ്ണ ജന്മാഷ്ടമി. രാവിലെ മുതൽ അർധരാത്രി വരെ ഭജനയും, ആരാധനയും, നാമസങ്കീർത്തനങ്ങളും , വാദ്യാഘോഷങ്ങളും, ഘോഷയാത്രകളുമായി ഭക്തജനങ്ങൾ ഭഗവാന്റെ അവതാരപ്പിറവി അഘോഷമാക്കുന്നു. ഭഗവാൻ ശ്രീകൃഷ്ണൻ അർധരാത്രിയിലാണ് പിറന്നത്. അതിനാൽ ഈ ദിവസം അർദ്ധരാത്രിയിലും ക്ഷേത്രങ്ങളിൽ വിശേഷ പൂജകൾ നടക്കാറുണ്ട്. കുട്ടികൾ ശ്രീകൃഷ്ണവേഷമണിഞ്ഞും, അവതാര കഥകളെ ആസ്പദമാക്കി നിശ്ചല ദൃശ്യങ്ങൾ അവതരിപ്പിച്ചും ന്യത്തശില്പ്ങ്ങൾ അവതരിപ്പിച്ചും ഗംഭീരമാക്കുകയാണ് ജനങ്ങൾ. വെണ്ണക്കണ്ണനെ ഓർമ്മപ്പെടുത്തിക്കൊണ്ട് ഈ അഷ്ടമി രോഹിണിയിൽ നിങ്ങൾക്ക് സന്തോഷങ്ങൾ ഉണ്ടാകട്ടെ എന്ന് ആശംസിക്കുന്നു.
- അമ്യത കെ ബി 6 C

👌👌
ReplyDelete