ദേവിക എ 9E
അപ്പൂപ്പൻ താടി അപ്പുവിനോട് പറഞ്ഞത്
ഡോ. ഗീത സുരാജിന്റെ പുസ്‌തകമാണ് 'അപ്പൂപ്പൻ താടി അപ്പുവിനോട് പറഞ്ഞത് '.
നമുക്കും നമ്മുടെ പുതുതലമുറയ്ക്കും വസിക്കാനുള്ള ഈ ഹരിതഭൂമിയെ ഒടുങ്ങാത്ത ആർത്തി കൊണ്ട് നാം ഏതെല്ലാം മഹാദുരന്തത്തിലേക്കാണ് തള്ളി വിടുന്നത് ?
എന്നാണ് യഥാർത്ഥത്തിൽ നമ്മൾ മനുഷ്യരാവുക?, എങ്ങോട്ടാണ് നാം പോകുന്നത്?, ഈ സമസ്യകൾക്കെല്ലാം നെടുവീർപ്പോടെ ഉത്തരം കണ്ടെത്തുവാനുള്ള ഒരു യജ്ഞം തന്നെയാണ് ഈ ഗ്രന്ഥത്തിലൂടെ ഡോ. ഗീത സുരാജ് അനുഷ്ഠിക്കുന്നത്.
അപ്പു എന്ന ബാലൻ ദുബായിൽ നിന്നും അവധിയ്ക്കു അപ്പൂപ്പന്റേയും അമ്മൂമ്മയുടേയും അടുത്തുപോവുകയും അവിടത്തെ പ്രകൃതി ആസ്വദിക്കുന്നതും ഒരു അപ്പൂപ്പൻതാടിയെ കാണുന്നതും അപ്പൂപ്പൻ താടി ഈ ഭൂമിയിൽ ജീവിക്കുവാൻ അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ പറഞ്ഞു കൊടുക്കുന്നതുമാണ് ഈ നോവലിന്റെ ഉള്ളടക്കം.
നഗരത്തിൽ നിന്നും ഗ്രാമത്തിലേക്ക് എത്തിയ അപ്പുവിന് രണ്ടു പ്രദേശങ്ങളും തമ്മിൽ ഒരു സാദൃശ്യവും തോന്നാതെ വരുന്നു. ഫ്ലാറ്റുകൾ നിറഞ്ഞു നിന്ന നഗരത്തിൽ നിന്നും മരങ്ങൾ നിറഞ്ഞു നിൽക്കുന്ന ഗ്രാമത്തിലേക്ക് എത്തിയപ്പോൾ അപ്പുവിന് എന്തെന്നില്ലാത്ത സന്തോഷം ഉണ്ടാകുന്നു. അമ്മയുടെ അടുത്ത് നിന്നും ഒരു സ്നേഹവായ്പ പോലും ലഭിക്കാത്ത അപ്പുവിന് അമ്മൂമ്മയും അപ്പൂപ്പനും അത് വാരിക്കോരി കൊടുക്കുന്നു.
ഇങ്ങനെയുള്ള ഗ്രാമങ്ങളിലെ വിശുദ്ധിയും ഇപ്പോൾ മറഞ്ഞു കൊണ്ടിരിക്കുകയാണ്.
അപ്പുവിന് പുതിയ കൂട്ടുകാരനെ ലഭിക്കുന്നതോടെ അപ്പുവിന്റെ ചിന്തകളും മാറുന്നു. പഞ്ചഭൂതങ്ങളെ കുറിച്ച് അപ്പൂപ്പൻതാടി അപ്പുവിന് പറഞ്ഞു കൊടുക്കുന്നു. ഒപ്പം മനുഷ്യരുടെ ക്രൂരതകളും.
ഈ പ്രപഞ്ചമെല്ലാം പഞ്ചഭൂതങ്ങളെ കൊണ്ട് ഉണ്ടാക്കിയിരിക്കുന്നതാണ്. ഇതൊന്നുമില്ലെങ്കിൽ നാം ഇല്ല. അഞ്ചു ഭൂതങ്ങളെ കൊണ്ടു തീർത്ത പ്രപഞ്ചത്തെ അറിയാൻ അവ കൊണ്ട് തീർത്ത ശരീരത്തിനു അഞ്ചു കിളിവാതിലുകളും ദൈവം തന്നു, അതിനെ പഞ്ചേന്ദ്രിയങ്ങൾ എന്ന് പറയുന്നു.
തനിക്ക് അധികനാൾ ജീവിക്കാൻ കഴിയില്ല എന്ന് അപ്പൂപ്പൻതാടി പറഞ്ഞപ്പോൾ അപ്പുവിന് സങ്കടമായി. അപ്പോൾ അപ്പൂപ്പൻ താടി ഭൂമിയിൽ കിട്ടുന്ന സമയം നന്നായി ജീവിക്കാൻ ഉപദേശിക്കുന്നു. അപ്പൂപ്പൻതാടിയെ പോലുള്ള ഒരു ചങ്ങാതിയെ ആണ് നമുക്ക് എല്ലാവർക്കും ആവശ്യം.
പ്രകൃതിയെ നശിപ്പിക്കുന്ന ഒരേ ഒരു ജീവി മനുഷ്യൻ മാത്രമാണ്. ഭൂമിയുടെ അവകാശം അവന് മാത്രമാണ് എന്നാണ് അവന്റെ വിചാരം. ഭൂമിയിൽ നിന്നും അതിന്റെ ഭാഗമായ ലോഹവും എണ്ണയും കുഴിചെടുത്തു പകരം പ്ലാസ്റ്റിക്കും അവനവനുണ്ടാക്കിയ ആവശ്യമില്ലാത്ത സാധനങ്ങളും വലിച്ചെറിയുന്നു. രാസവളങ്ങളും കീടനാശിനികളും ഒക്കെ മണ്ണിന്റെ നൈസ്സർഗികമായ സവിശേഷതകളെ എന്നെന്നേക്കുമായി നശിപ്പിക്കുന്നു. അങ്ങനെ നാം ഭൂമിയുടെ പുറംകവചം ഒന്നിനും പറ്റാത്തവിധം വിഷമയമാക്കുന്നു. അങ്ങനെ പ്രകൃതിയും നിയമങ്ങളും ഒക്കെ മനുഷ്യൻ തെറ്റിച്ചു. അങ്ങനെ മനുഷ്യൻ മാരകമായ വൈറസുകളുടേയും രോഗങ്ങളുടേയും അടിമയാകുന്നു.
എനിക്ക് ഈ പുസ്‌തകം വളരെയധികം ഇഷ്ടമായി.എല്ലാവരും വായിക്കണമെന്നും അഭ്യർത്ഥിക്കുന്നു.
- ദേവിക. എ 9E

Wow Hai
ReplyDelete