നന്ദന രാജ് 9C
രജകൻ
ശ്രീമതി കെ ബി ശ്രീദേവിയുടെ പുസ്‌തകമാണ് 'രജകൻ'.
പറയിപെറ്റ പന്തിരുകുലത്തിലെ ഒമ്പതാമനാണ് രജകൻ. സന്താനലബ്ധിക്കായി മധുരമീനാക്ഷി ക്ഷേത്രത്തിൽ ഭജനം പാർക്കാനെത്തിയ വേലായുധനും ഭാഗിരഥിക്കും സത്ര പരിസരത്തുനിന്ന് ലഭിച്ച മകനെ അവർ' രജകൻ ' എന്ന് പേരിട്ടു വിളിച്ചു.
മനുഷ്യരോടുള്ളതിനേക്കാൾ ബന്ധം ജന്തുക്കളോടും വൃക്ഷങ്ങളോടുമാണ് സ്ഥാപിച്ചത്. തൃപങ്ങോട്ട് പാഠശാലയിൽ അധ്യാപകനായ'രജകൻ ' തുടർന്ന് ഉജ്ജയിനിയിലെ പ്രസിദ്ധമായ വിക്രമാദിത്യ സദസ്സിലെ അംഗമായി ശോഭിച്ചു.
അതിബുദ്ധിമാനും അസാധരണ കഴിവുള്ളവനമായിരുന്ന രജകൻ 'ഘടകർവ്വരൻ' എന്ന നാമത്തിൽ പ്രസിദ്ധനായി.
ഈ പുസ്തകം ഏറെ ഇഷ്ടമായി. പറയിപെറ്റ പന്തിരുകുലത്തിലെ എല്ലാവരും ശ്രേഷ്ഠരാണ് . അതിൽനിന്ന് എനിക്ക് രജകന്റെ കഥയാണ് ഇഷ്ടപ്പെട്ടത്. ഈ പുസ്തകം എല്ലാവരും വായിക്കണമെന്ന് അഭ്യർത്ഥിക്കുന്നു.
- നന്ദന രാജ് 9C

ഇതുവരെ വായിച്ചിട്ടില്ല. ഇത് ഏത് publishers ന്റേതാ
ReplyDelete