നിവേദ്യ എം ജി 6C
ദിയ
പി .വി. സുകുമാരന്റ 'ദിയ' എന്ന ബാലനോവൽ ആറു വയസ്സുകാരിയുടെ ചിന്തകളും സംശയങ്ങളും ഉണർത്തുന്നതാണ്. വ്യത്യസ്തവും വിശാലവുമായ ലളിതമായ ഭാഷയിലാണ് ഈ പുസ്തകം രചിക്കപ്പെട്ടിരിക്കുന്നത്. ആറു വയസ്സുകാരിയുടെ മനസ്സിൽ തൊട്ട് എഴുതിയ ബാലനോവലാണിത്. എൽ.കെ.ജി. യിലും യു.കെ.ജി. യിലും സ്കൂളിൽ പോകാനും നന്നായി പഠിക്കാനും അത്യുത്സാഹം കാണിച്ചിരുന്ന ദിയക്ക് ഒന്നാം ക്ലാസിൽ എത്തിയപ്പോൾ ഇതുരണ്ടും വെറുക്കപ്പെട്ടതായി തോന്നി. അതിന്റെ കാരണമന്വേഷിച്ചുകൊണ്ടാണ് 'ദിയ' എന്ന ഈ ബാലനോവൽ മുന്നോട്ടുപോകുന്നത് . ആറുവയസാണെങ്കിലും കുഞ്ഞു തലയിൽ സങ്കൽപ്പിക്കാൻ പോലും കഴിയാത്തവയാണ് ദിയയുടെ സംശയങ്ങളും ചിന്തകളും. ദിയ വയസ്സ് കൊണ്ടും ശരീരം കൊണ്ടും ചെറുതാണെങ്കിലും മുതിർന്നവരെ പോലെയാണ് സംസാരിക്കുക. എന്ത് ആഗ്രഹിച്ചാലും അതവൾക്ക് അപ്പോൾ തന്നെ ലഭിക്കണം. അല്ലെങ്കിൽ അച്ഛനോടും അമ്മയോടും അതും പറഞ്ഞ് തർക്കിക്കും. ദിയയുടെ സ്വഭാവ ശൈലി ഇതാണ് .
2016 ലെ പായൽബുക്സ് ബാലസാഹിത്യ പുരസ്കാരം നേടിയ കൃതി കൂടിയാണ് 'ദിയ'. ഒന്നാംക്ലാസിൽ ചേരുമ്പോൾ പുതിയ കൂട്ടുകാരികളെയും ടീച്ചറെയും ആയിരുന്നു ദിയയ്ക്ക് ലഭിച്ചത്. അന്തരീക്ഷത്തിൽ പെട്ടെന്ന് മാറ്റം സംഭവിച്ചപ്പോൾ ആറുവയസ്സുക്കാരിയ്ക്ക് അത് ഇഷ്ടപ്പെട്ടില്ല .വളരെ ഉല്ലാസവതിയായിരുന്ന അവൾ പെട്ടെന്ന് അവളിലേക്ക് തന്നെ ഒതുങ്ങി പോയി.
ഏതൊരു ക്ലാസ്സിലും കുറ്റം മാത്രം പറയുന്ന ഒരു കുട്ടി തീർച്ചയായും ഉണ്ടാവും. അങ്ങനെ ഇവിടെ അമല ദിയയോട് കാണിക്കുന്ന ക്രൂരതകൾ സഹിക്കാൻ കഴിയുന്നതിലും അപ്പുറമായിരുന്നു . ആർക്കും ഉണ്ടാവാത്ത ചിന്തകളും സംശയങ്ങളും ആണ് ദിയയുടെ മനസ്സിൽ കടന്നു വരുക. ചില സംശയങ്ങൾ മാതാപിതാക്കളെ കുറിച്ചും കൂട്ടുകാരെ കുറിച്ചും പുതിയ സ്കൂളിനെ കുറിച്ചും ഉള്ളതാണ്. ഒന്നാം ക്ലാസിൽ ചേരുമ്പോഴുള്ള ഒരു കുട്ടിയുടെ സംശയങ്ങളും ആലോചനകളും പേടിയും പരിഭ്രമവും വിശദമാക്കുന്ന ഈ നോവലിൽ നിറയെ കഥാപാത്രങ്ങൾ ഉൾക്കൊള്ളുന്നു. അമ്മ, അച്ഛൻ ,ഗായത്രി ടീച്ചർ, രാജുസർ , അങ്കിൾ , എന്നിവരാണ് ഈ നോവലിലെ പ്രധാന കഥാപാത്രങ്ങൾ. അപ്പു, എന്നത് ദിയയുടെ ഇളയ സഹോദരകഥാപാത്രമാണ്. കൂടാതെ മറ്റു കൂട്ടുകാരികളും അവരുടെ അമ്മയും അങ്ങനെ എല്ലാവരും ഉൾക്കൊള്ളുന്ന ഈ നോവൽ വളരെ ആകാംക്ഷ ഉണർത്തുന്നതാണ്. ലളിതമായ ഭാഷയിൽ രചിക്കപ്പെട്ടതാണെങ്കിലും ചില വരികളിൽ ഗ്രാമീണ ഭാഷയുടെ സൗന്ദര്യം തുളുമ്പുന്നുണ്ട്. പി.വി സുകുമാരൻ്റെ ഈ ബാലനോവൽ കുട്ടികൾക്ക് മാത്രം പ്രത്യേകം തയ്യാറാക്കിയതാണ് . ഈ നോവൽ കുട്ടികളുടെ മനസ്സിൽ ആത്മവിശ്വാസം നൽകുന്നു. എല്ലാ കൊച്ചു കൂട്ടുകാരും ഈ പുസ്തകം വായിക്കണം എന്ന് വിനീതമായി അഭ്യർത്ഥിക്കുന്നു .
- നിവേദ്യ എം ജി 6C

Hiii
ReplyDelete