അതുല്ല്യ വി ബി 6 B
കുപ്പിവളകൾ
പ്രശസ്ത എഴുത്തുകാരി സാറാ തോമസിൻ്റെ ഒരു കഥയാണ് "കുപ്പിവളകൾ". വളരെയേറെ ഹൃദയ സ്പർശിയായ ഒരു കഥയാണിത്. കണ്ണമ്മ എന്ന കണ്ണ് കാണാത്ത ഒരു പെൺകുട്ടിയുടെ കഥ... അവൾ സിസ്റ്റർമാരുടെ കൂടെ ജീവിക്കുമ്പോൾ അവളുടെ ജീവിതത്തിൽ ഉണ്ടാകുന്ന സംഭവങ്ങൾ ആണ് കഥയിൽ പ്രധാനമായും ഉള്ളത്...
അവളുടെ കൂട്ടിനു അവിടെ കുറച്ചു കുട്ടികൾ ഉണ്ട്. പക്ഷേ അവർ അവൾക്കു പ്രകൃതി എന്താണ്, എങ്ങനെയാണ് അല്ലെങ്കിൽ വട്ടം എന്നത് എന്താണ്, നമ്മുടെ ചുറ്റും എന്തെല്ലാം ഉണ്ട് അവ എങ്ങനെയാണ് എന്നൊന്നും പറഞ്ഞു കൊടുക്കില്ല ! അവർ അവളെയും ഇരുത്തി ഓരോന്നു പറയും പക്ഷേ കണ്ണമ്മക്ക് കണ്ണ് കാണാത്തതു കൊണ്ടും, ഒന്നും കണ്ടിട്ടില്ലാത്തതു കൊണ്ടും അവർ എന്താണ് പറയുന്നതെന്നു കണ്ണമക്കു മനസിലാവാറില്ല ! അതിനാൽ നാലാളു കൂടുന്ന ഇടത്തു കണ്ണമ്മ ഇരിക്കാറില്ല....
ലിസ, മേരി, സേതു, എന്നിവരാണ് കണ്ണമ്മയുടെ കൂട്ടുകാർ. പക്ഷേ ദേവു ചേച്ചിയാണ് കണ്ണമ്മയുടെ ഏറ്റവും അടുത്ത കൂട്ടുകാരി...... അവൾക്ക് എല്ലാം പറഞ്ഞു കൊടുക്കുന്നത് ദേവു ആണ്.
അങ്ങനെയിരിക്കെയാണ് ഒരു മഴയുള്ള ദിവസം ഏതോ ഒരു കാർ വന്നു നിന്ന ശബ്ദം അവൾ കേട്ടത്. പിന്നെ, സേതു വന്നു അവളുടെ കൈപിടിച്ചു അവരുടെ മുമ്പിൽ കൊണ്ട് പോയി നിർത്തി. അവരും, അവരുടെ സുന്ദരി മകൾ റോസിമോളും ഉണ്ട്.
ഒരു സിസ്റ്റർ പറഞ്ഞു :
ഇവർ വന്നത് നിങ്ങൾക്ക് പുതിയ വസ്ത്രങ്ങൾ തരുവാൻ ആണ് കൈ നീട്ട്......
കണ്ണമ്മ ഉടുപ്പ് വാങ്ങി.
അപ്പോൾ അടുത്തു നിന്ന ആരോ :
നീ ഉടുപ്പ് വാങ്ങിയത് അല്ലെ?
എന്നും പറഞ്ഞിട്ട് വരാന്തയുടെ കൈവരിയിൽ അവളുടെ കൈ പിടിപ്പിച്ചു.
നീട്ടി പിടിച്ച അവളുടെ കയ്യിൽ ആരോ പിടിച്ചു. പൂവ് പോലെ മൃദുലമായ കൈകൾ...
സിസ്റ്റർ പറഞ്ഞു :
കണ്ണമ്മ നിനക്ക് റോസ് മോൾ പ്രത്യേക സമാനം കൊണ്ട് വന്നിട്ടുണ്ട്.
അവൾ കൈ നീട്ടി
അപ്പൊഴാണ് അവൾ കുപ്പിവളയുടെ ശബ്ദം കേൽക്കുന്നത്. ദേവു ചേച്ചി, എന്താണ് വള, കുപ്പിവള എന്നൊക്കെ കണ്ണമ്മക്ക് പറഞ്ഞു കൊടുത്തിട്ടുണ്ട്.
പിന്നെ കുപ്പിവളയുടെ മന്ത്രനാദം കേൾക്കുന്ന തിരക്കിൽ അവൾ മറ്റെല്ലാം മറന്നു പോയി......
ഇങ്ങനെ കഥ അവസാനിക്കുന്നു.
വളരെ എറെ ആശയങ്ങൾ ഉള്ള ഒരു കഥയാണ് ഇത്. എനിക്ക് ഈ കഥയിൽ എറ്റവും കൂടുതൽ ഇഷ്ടപെട്ട ഭാഗം ; ദേവുചേച്ചി കണ്ണമ്മക്ക് ഓരോ കാര്യങ്ങൾ പറഞ്ഞു കൊടുക്കുന്നതാണ്. കണ്ണ് കാണാത്തവരെ എല്ലാവരും കൂട്ടത്തിൽ കൂട്ടാറില്ല. അവർ മനുഷ്യർ തന്നെ ആണെന്നും, അവർക്കും നമ്മളെ പോലെ ആകാൻ താല്പര്യം ഉണ്ടെന്നും കണ്ണ് കാണാൻ കഴിയാത്തത് അവരുടെ കുഴപ്പം അല്ലെന്നും പലരും ചിന്തിക്കുന്നില്ല. "കുപ്പിവളകൾ " എന്ന കഥയിലും പറയുന്നു - 'കണ്ണമ്മ ഇത് വരെ ഒന്നും കണ്ടിട്ടില്ല. അത് കൊണ്ട് മറ്റുള്ളവർ പറയുന്നത് അവൾക്ക് മനസിലാവില്ല, അത് കൊണ്ട് അവളെ എല്ലാവരും മാറ്റി നിർത്തിയെന്ന് '.
ഇപ്പോഴത്തെ കാലത്തെ കുട്ടികൾക്ക് ദേവു ചേച്ചി ഒരു പ്രചോദനം തന്നെയാണ്. എനിക്ക് ഈ കഥ വളരെയധികം ഇഷ്ടമായി. എല്ലാവരും വായിക്കണമെന്ന് അഭ്യർത്ഥിക്കുന്നു.
- അതുല്യ. വി. ബി 6 B

Good അതുല്യാ..
ReplyDeleteNyz
ReplyDeleteGood
ReplyDeleteWell done
ReplyDeleteകുപ്പിവളകൾ സൂപ്പർ...അതുല്യാ..
ReplyDeleteThis comment has been removed by the author.
ReplyDelete