മീര കെ എച്ച് 10E
വാസനാവികൃതി
മലയാളസാഹിത്യത്തിലെ ആദ്യ ചെറുകഥ എന്ന് വിശേഷിപ്പിക്കപ്പെടുന്ന കഥയാണ് വേങ്ങയിൽ കുഞ്ഞിരാമൻ നായനാരുടെ വാസനാവികൃതി. 1891ൽ വിദ്യാവിനോദിനി എന്ന മാസികയിൽ ആദ്യമായി പ്രസിദ്ധീകരിക്കപ്പെട്ട ഈ കഥ ഹാസ്യപ്രാധാന്യത്തോടെയാണ് വിവരിച്ചിട്ടുള്ളത്.
കൊച്ചിയിൽ കാടരികായിട്ടുള്ള ഒരു പ്രദേശത്ത് താമസിക്കുന്ന ഇക്കണ്ടകുറിപ്പ് ആണ് കേന്ദ്ര കഥാപാത്രം. അദ്ദേഹത്തിന് പറ്റിയ ഒരു അമളിയെ കുറിച്ചാണ് ഈ കഥ ചർച്ച ചെയ്യുന്നത്. മക്കത്തായ വഴിക്കും മരുമക്കത്തായ വഴിക്കും കള്ളനാവാനുള്ള യോഗവും വാസനയും ഉള്ള ഇക്കണ്ടകുറിപ്പ് തൊഴിലായി തിരഞ്ഞെടുത്തതും മോഷണം തന്നെ ആയിരുന്നു. ആദ്യം ചെറിയ ചെറിയ സാധനങ്ങൾ മോഷ്ടിച്ചിരുന്ന ഇക്കണ്ടകുറിപ്പ് പതിയെ വിലപിടിപ്പുള്ള വസ്തുക്കൾ മാത്രം നോക്കാൻ തുടങ്ങി. അങ്ങനെയിരിക്കെ ഒരിക്കൽ നാട് വിട്ട കുറിപ്പ് ഗുജിലി തെരുവിൽ വെച്ച് ഒരു കളവ് നടത്തി. അവിടെ ഒരു കടയിൽ സാധനങ്ങൾ വാങ്ങാൻ വന്ന ഒരു തേവിടിശ്ശിയുടെ വായും നോക്കി നിന്ന ഒരു വിധ്വാന്റെ പോക്കറ്റടിച്ചു. പക്ഷെ വീട്ടിലെത്തിയപ്പോളാണ് കുറിപ്പ് തിരിച്ചറിഞ്ഞത് ;വിരലിലുണ്ടായിരുന്ന മോതിരം കാണാനില്ല. എവിടെപ്പോയെന്ന് ഒരുപാട് ആലോചിക്കുകയും പലരോടും ചോദിക്കുകയും അവസാനം പോലീസിൽ പരാതി കൊടുക്കുകയും ചെയ്തു. പിറ്റേന്ന് രാവിലെ വീടിനു മുന്നിൽ നിൽക്കുന്ന പോലീസിനെ കണ്ടപ്പോൾ മോതിരം തിരിച്ചു കിട്ടിയെന്ന് വിചാരിച് കുറിപ്പ് അവരുടെ അടുത്തെത്തിയപ്പോൾ ഈ മോതിരം ഞങ്ങൾക്ക് എവിടെ നിന്നാണ് കിട്ടിയതെന്ന് അറിയാമോ എന്ന ചോദ്യമാണ് അവർ ചോദിച്ചത്. അധികം വൈകാതെ കുറിപ്പ് അറസ്റ്റിലാവുകയും ചെയ്തു.
എത്ര കഴിവുള്ളവർക്കും ഒരുനാൾ പിഴവുപറ്റാമെന്ന വലിയ ആശയം ഒരു ചെറുകഥയിലൂടെ ആവിഷ്കരിക്കാൻ ശ്രമിച്ച കഥാകൃത്തിന്റെ പൂർണവിജയമായിരുന്നു ഈ രചനയെ മലയാളത്തിലെ ആദ്യ ചെറുകഥയായ് പരിഗണിക്കപ്പെട്ടത്. ഏവരും വായിച്ചിരിക്കേണ്ട ഒരു രചനയാണ് മലയാളത്തിന്റെ അഭിമാനമായ ഈ ചെറുകഥ.
- മീര കെ എച്ച് 10E

നല്ല വായന
ReplyDelete👍👏
ReplyDeleteഒട്ടേറെ പ്രശംസ ഏറ്റു വാങ്ങിയ എഴുത്തുകാരൻ ആണ് ഇദ്ദേഹം good selection
ReplyDelete