നന്ദന രാജ് 9C
കാബൂളിവാല
രബീന്ദ്രനാഥ ടാഗോറിന്റെ പ്രസിദ്ധമായ പുസ്തകമാണ് കാബൂളിവാല എന്നത്. ഈ പുസ്‌തകം മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തിയത് ശ്രീ കൃഷണദാസ് പുലാപ്പറ്റയാണ്. പത്തൊമ്പതാം നൂറ്റാണ്ടിന്റെ അവസാന ദശകങ്ങളിൽ എഴുതപ്പെട്ട കഥകൾ ഇപ്പോൾ വായിക്കുമ്പോഴും ഹൃദയത്തെ സ്പർശിക്കുന്നതാണ്.
ജീവിതത്തിന്റെ പരമ സത്യങ്ങളെപറ്റിയാണ് ടാഗോർ എഴുതിയിരിക്കുന്നത്. ഏതുകാലത്തും നിലനിൽക്കുന്ന പ്രമേയങ്ങളാണിത്. എന്റെ കൊച്ചു തമ്പുരാൻ, കാബൂളിവാല, ജീവിതവും മരണവും, വീട്ടിലേക്കുള്ള മടക്കം, പോസ്റ്റ് മാസ്റ്റർ, എന്നിങ്ങനെ അഞ്ചു കഥകളാണ് ഈ പുസ്തകത്തിലുള്ളത്. വായനക്കാരെ ഏറെ ആകർഷിപ്പിക്കുന്ന ഭാഷയിൽ രചിച്ചിട്ടുള്ള ഈ പുസ്‌തകം ജീവിത മൂല്യങ്ങളുടെ പ്രാധാന്യത്തെ പറ്റി പറഞ്ഞുതരുന്നു.
ഈ പുസ്തകത്തിലെ അഞ്ചു കഥകളിൽ നിന്നും 'വീട്ടിലേക്കുള്ള മടക്കം' എന്ന കഥയാണ് എനിക്കേറെ ഇഷ്ടപ്പെട്ടത്. ഗ്രാമത്തിലെ ഒരു ചെറിയ വീട്ടിൽ അനിയനും അമ്മയുമായുള്ള ജീവിതം 'പഠിക്കിനു' ഏറെ മടുത്തു. ആ സമയത്താണ് അവന്റെ അമ്മാവൻ അവിടേക്ക് വരുന്നത്. അമ്മാവന്റെ കൂടെ പഠിക്ക് നഗരത്തിലേക്ക് പോയി. അവിടത്തെ ജീവിതം അവന് ഏറെ ബുദ്ധിമുട്ടായിരുന്നു. അമ്മായിക്ക് അവനോട് തീരെ ഇഷ്ടവും സ്നേഹവും ഇല്ലാത്തതിനാൽ അവൻ റൂമിൽ ഒറ്റയ്ക്കായി. അമ്മാവന്റെ കുട്ടികൾ അവനോടൊപ്പം താമസിക്കാൻ ഇഷ്ടപ്പെട്ടില്ല.
അങ്ങനെ ഒരു ദിവസം അവൻ വീടുവിട്ടിറങ്ങി. പഠിക്ക് തന്റെ വീടന്വേഷിച്ച് കുറേ സ്ഥലത്ത് അലഞ്ഞു. അവസാനം അമ്മാവനും പോലീസും അവനെ തിരഞ്ഞ് കണ്ടുപിടിച്ച് വീട്ടിലേക്ക് കൊണ്ടുപോയി. അവന് അപ്പോഴും തന്റെ ഗ്രാമത്തിൽ എത്തണം എന്ന ആഗ്രഹമാണുള്ളത്. അങ്ങനെ ഒരു ദിവസം അവന്റെ അമ്മ അവനെ തേടി നഗരത്തിലേക്ക് വരുമ്പോഴുണ്ടാകുന്ന കുട്ടിയുടെ മാതൃസ്നേഹം ഈ കഥയിൽ നിറഞ്ഞുനിൽക്കുന്നു. ഇതുതന്നെയാണ് ഈ കഥയിലെ പ്രധാന ഉള്ളടക്കം.
ഇതുപോലെ പല പ്രമേയങ്ങളും ഈ കഥയിൽ നിറഞ്ഞുനിൽക്കുന്നുണ്ട്. ഈ കഥകൾ എനിക്ക് ഏറെ ഇഷ്ടമായി.
ഈ പുസ്തകം എല്ലാവരും വായിക്കണമെന്ന് അഭ്യർത്ഥിക്കുന്നു.
- നന്ദന രാജ് 9C

Comments
Post a Comment