ആദ്യ ബിജോയ് 6C
കേരളത്തിലെ 51
ഹാസ്യനാടോടികഥകൾ
എ. ബി. വി കാവിൽപ്പാട് എഴുതിയ 'കേരളത്തിലെ 51 ഹാസ്യ നാടോടികഥകൾ' എന്ന ഈ പുസ്‌തകത്തിൽ മലയാള നാടോടി കഥാലോകത്തിൽ നിന്നും ചിരി വെളിച്ചം വിതറുന്ന കുറെ മൊഴിമുത്തുകൾ ആണ് ഉള്ളത്. ഒട്ടേറെ നാടോടി കഥകളാൽ സമ്പന്നമാണ് നമ്മുടെ കൊച്ചു കേരളം. പണ്ടൊക്കെ നമ്മുക്ക് മുത്തശ്ശിമാർ ഉണ്ടായിരുന്നു കഥകൾ പറഞ്ഞു തരാൻ. പക്ഷെ ഇന്ന് ആ രീതികൾക്കു മാറ്റം വന്നുതുടങ്ങിയിരിക്കുന്നു. ഓർത്തോർത്തു ചിരിക്കാൻ പറ്റുന്ന കഥകളാണ് ഈ പുസ്തകത്തിൽ ഉള്ളത്. അതും ഏത് പ്രായക്കാർക്കും വായിച്ചു രസിക്കാനും ചിരിക്കാനും ചിന്തിക്കാനും പറ്റുന്ന കഥകൾ...
17ആം വയസ്സ് മുതൽ എഴുതി തുടങ്ങിയ അദ്ദേഹം പല നല്ല കഥകൾക്കും ജീവൻ കൊടുത്തു. അന്ധന്മാർ ആനയെ കണ്ടതിന്റെ വൃത്താന്തം, ദീപസ്തംഭം മഹാശ്ചര്യം, കാതിലോല നല്ല താളി വരെ ഫലിത പ്രിയർക്ക് മൂക്ക് മുട്ടെ ആഹരിക്കാനുള്ള വിഭവങ്ങൾ വിളമ്പിയ ഒരു തൂശനിലയാണ് ഈ ചെറു പുസ്തകം. ചിരിയുടെയും ചിന്തയുടെയും കോരികയുമായി കുഞ്ചൻ നമ്പ്യാർ ഉണ്ണി വാര്യർ മങ്ങാട്ടച്ചനും ഇതിൽ വിളമ്പുകാർ ആയിട്ടുണ്ട്. മലയാള നാടിന്റെ തനതായ ഹാസ്യ ബോധത്തിന്റെയും നർമ്മ ഭാവങ്ങളുടെ തെളിച്ചങ്ങളാണ് ആരെയും അതിശയിപ്പിക്കുന്ന പൊട്ടി പൊട്ടി ചിരിപ്പിക്കുന്ന ഈ നാടോടി കഥകൾ. എല്ലാവരും ഈ പുസ്തകം വായിച്ചു നോക്കണം....
- ആദ്യ ബിജോയ് 6C

Comments
Post a Comment