മീര കെ എച്ച് 10E
തൃശ്ശൂരിലെ പുലികളി
ഓണനാളുകളിൽ ഏറെ പ്രാധാന്യമുള്ളതും ജനശ്രദ്ധ ആകർഷിക്കുന്നതുമായ കേരളത്തിലെ തനതായ ഒരു കലാരൂപമാണ് പുലികളി( കടുവകളി). തൃശൂർ, കൊല്ലം, തിരുവനന്തപുരം തുടങ്ങിയ ജില്ലകളിലാണ് പുലികളി പ്രധാനമായും ആഘോഷിച്ചുവരുന്നത്. ഇതിൽ ഏറ്റവും കൂടുതൽ പ്രാധാന്യത്തോടെയും പ്രൗഢ ഗംഭീരത്തോടെയും ആഘോഷിക്കപ്പെടുന്നത് തൃശ്ശൂർ ജില്ലയിലാണ്.
ഏകദേശം അരനൂറ്റാണ്ട് പഴക്കമുണ്ട് തൃശ്ശൂർ ജില്ലയിലെ പുലികളി ആഘോഷത്തിന്. തൃശ്ശൂർ പൂരത്തിന് ഏറെ താഴെയല്ലാത്ത സ്ഥാനമാണ് പുലികളിക്ക് കൊടുത്തിട്ടുള്ളത്. നാലാം ഓണനാളിൽ വൈകുന്നേരമാണ് പുലികളി. ഇതിനായുള്ള വേഷം കെട്ടൽ തലേന്ന് രാത്രിതന്നെ തുടങ്ങാറുണ്ട്. നടുവിലാൽ ഗണപതിക്ക് മുൻപിൽ നാളികേരം ഉടച്ചാണ് പുലികൾ സ്വരാജ് റൗണ്ടിൽ പ്രവേശിക്കുക. ഉടുക്ക്, ചെണ്ട, തകിൽ തുടങ്ങിയ വാദ്യോപകരണങ്ങളുടെ താളത്തിനനുസരിച്ച് അരമണി കിലുക്കി മുന്നോട്ടു നീങ്ങുന്ന പുലികൾ നയനമനോഹരമായ ഒരു കാഴ്ചയാണ്. പുലികൾകൊപ്പം വണ്ടികളിൽ സജ്ജീകരിച്ച കെട്ടുകാഴ്ചകളും ഏറെ മനോഹരമാണ്. തൃശ്ശൂരിലെ സാംസ്കാരിക കൂട്ടായ്മയെ ഓർമ്മിപ്പിക്കുന്ന വിധം പുരാണകഥാപാത്രങ്ങൾ മുതൽ ചെഗുവേരയും മാർക്‌സും സ്പേസ് ഷിപ്പും എല്ലാം ഇതിൽ കടന്നുവരാറുണ്ട്. മാസങ്ങൾ ചിലവിട്ടാണ് ഇത്തരം ശില്പങ്ങൾ നിർമ്മിക്കാറുള്ളത്.
ഓണത്തിന് വിവിധ ജില്ലകളിൽ പുലിക്കളി നടക്കാറുണ്ടെങ്കിലും തൃശ്ശൂരിലെ പുലികളിക്ക് കാഴ്ചക്കാർ ഏറെയാണ്.
- മീര കെ എച്ച് 10 E

Nyz
ReplyDelete