അമൃത പി യു 10 C

ഓണത്തെ വരവേൽക്കുന്ന പ്രകൃതി
      
          
 

മലയാളികളുടെ ഗൃഹാതുരത്വമുണർത്തുന്ന ആഘോഷമാണല്ലോ ഓണം. 'കാണം വിറ്റും ഓണം ഉണ്ണണം'എന്ന പഴഞ്ചോല് മറക്കാത്തവരാണ് നാം. 
                    മഹാബലി തമ്പുരാൻ ഭരിച്ചിരുന്ന നാട് സമൃദ്ധിയുടേതായിരുന്നെന്നാണല്ലോ പഴമൊഴി. ഐശ്വര്യ പൂർണമായ ആ നാളുകളുടെ ഓർമകളിലേക്കുള്ള എത്തി നോട്ടം തന്നെയാണ് അത്തം മുതൽ തിരുവോണം വരെയുള്ള പത്തു ദിവസങ്ങൾ.
             കാർഷിക സമൃദ്ധി വിളിച്ചോതുന്ന സ്വർണ്ണ കതിരണിഞ്ഞ നെൽപ്പാടങ്ങൾ, പ്രകൃതിയുടെ  
 ഹരിതാഭ വിളിച്ചോതുന്ന തെങ്ങിൻ തോപ്പും വാഴ തോട്ടങ്ങളുമെല്ലാം ഓണനാളുകളിൽ പ്രകൃതി തന്നെ സുന്ദരിയായി അണിഞ്ഞൊരുങ്ങുന്നതിന് ഉദാഹരണമാണ്. പ്രകൃതിയുടെ അണിഞ്ഞൊരുങ്ങൽ, അത് നമ്മുടെ മുറ്റത്തും തൊടിയിലുമാണ് ആദ്യം ദൃശ്യമാകുക. മുക്കുറ്റിയുടെ വശ്യ സൗന്ദര്യം ആരെയാണ് ദർശിക്കാത്തത്. ഇത്തിരിക്കുഞ്ഞൻ എങ്കിലും പച്ച ഉടുപ്പിട്ട മഞ്ഞ മൂക്കുത്തി വെച്ച പോലെ ഉള്ള നിൽപ്പിനെ കേരളീയ ഗ്രാമീണതയുടെ മുഖ ബിംബം ആയാണ് കവികളും സാഹിത്യകാരന്മാരും വാഴ്ത്തുന്നത്. 
                   പച്ചപ്പണിഞ്ഞ മറ്റൊരു സുന്ദരിയെയും നമുക്ക് ഓണനാളുകളിൽ കാണാനാകും. തൃക്കാക്കരയപ്പന് ഏറ്റവും പ്രിയപ്പെട്ട തുമ്പ പൂവ്. തുമ്പപ്പൂ കൊണ്ട് ഉത്രാട നാളിൽ ഓണത്തപ്പന് അട ഉണ്ടാക്കി നിവേദിക്കുന്ന ഒരു ചടങ്ങുണ്ട്. 
                 ഓണനാളുകളിൽ അതായത് കർക്കിടക പെയ്ത്തിനൊടുവിലും ചിങ്ങത്തിന് ആദ്യവും പൂത്തു തുടങ്ങുന്ന ചെടി ആണല്ലോ കാശിത്തുമ്പ. പൂക്കളം ഇടുമ്പോൾ പ്രധാനമായും ഗ്രാമീണർ ആശ്രയിക്കുന്നത് കാശി തുമ്പ പൂ തന്നെയാണ്. 
                  ഓണക്കാലത്ത് വിരിയുന്ന മറ്റൊരു പുഷ്പമാണ് കണ്ണാന്തളി. അതിനെ ഓണപ്പൂവ് എന്നും ഉത്തരകേരളത്തിൽ അറിയപ്പെടുന്നുണ്ട്.
             " ഓണം വന്നാലും ഉണ്ണി പിറന്നാലും കോരന് കുമ്പിളിൽ തന്നെ കഞ്ഞി" എന്ന മഹത്തായ വചനവും നമ്മൾ കേട്ടിട്ടുണ്ടല്ലോ. 
           പട്ടിണിയും പരാധീനതകളും ഒഴിഞ്ഞ നേരമില്ലാത്ത മനുഷ്യാവസ്ഥയെ കുറിച്ചാണ് മുകളിലെ വരികൾ അർത്ഥമാക്കുന്നത്. എങ്കിലും ഓണം എന്ന വാക്കുതന്നെ പുത്തൻ പ്രതീക്ഷയും പുതുനാമ്പുകളുമാണ് മനുഷ്യരിലും പ്രകൃതിയിലും ഉണ്ടാക്കുന്നത് എന്നത് തന്നെ ഓണത്തിന്റെ പ്രസക്തി പ്രകൃതിയും ഉൾക്കൊള്ളുന്നു എന്നതിന്റെ തെളിവു തന്നെ. 
 ഓണം ഐശ്വര്യത്തിന്റെയും  സമൃദ്ധിയുടെയും തെളിവാകുന്നതും ഇതുതന്നെ. 
 ഈ മഹാമാരിയുടെ നാളുകളിലും മനസ്സിന് സന്തോഷം നൽകുന്ന  ഓണം നാളുകൾ ഏവർക്കും ഉണ്ടാകട്ടെ എന്ന് ആശംസിക്കുന്നു. 
                 - അമൃത പി. യു 10 C 

Comments

Post a Comment

Popular posts from this blog

കുഞ്ഞുണ്ണി മാഷ്

ഇതരഭാഷാ കഥാ പരിചയം