നന്ദന രാജ് - 9 C



പേരാലിലെ കൂട്ടുകാർ
..............................
                    - എം. പി. ബീന


കുട്ടികളുടെ ഹൃദയത്തിൽ നന്മയും കരുണയും പ്രകാശിപ്പിക്കുന്ന സരസവും ലളിതവുമായ രചനയാണ് എം.പി. ബീന  യുടേത് മണവും മധുവും നിറഞ്ഞ വർണ്ണ മനോഹരമായ ബാല കഥകളുടെ സമാഹാരമാണ് സ്നേഹത്തിന്റെയും നന്മയുടെയും പ്രകാശധാര യായി കുറേ നല്ല ചങ്ങാതിമാർ സരസവും ലളിതവുമായ കഥയിലൂടെ ജീവിതത്തിന്റെ ഉദാത്ത ദർശനം ആവിഷ്കരിക്കുന്ന ഹൃദ്യമായ പുസ്തകമാണിത്.
             എംപി ബീനയുടെ പേരിലിലെ കൂട്ടുകാർ കഥ പറച്ചിലിന്റെ മനോഹാരിത കൊണ്ട് കുട്ടികളെ വായിപിക്കുന്നതാണ്. വായിക്കാനുള്ള മോഹത്തിന് വളമേകും കുട്ടികളുടെ മനസ്സറിഞ്ഞ രചനയാണിത്. കുട്ടികളുടെ മനസ്സുമായും അനുഭവങ്ങളുമായും താരതമ്യം പ്രാപിച് ഒന്നായി മാറുന്ന എഴുത്തുകാർക്ക് ആണ് കുട്ടികളെ രസിപ്പിക്കാനും അവരുടെ വളർച്ചയിൽ പങ്കാളിയാകാനും കഴിയുന്നത്. ഈ പുസ്തകം എല്ലാവരും വായിക്കണം എന്ന് അഭ്യർത്ഥിക്കുന്നു

 നന്ദന. രാജ്  9 C

Comments

Post a Comment

Popular posts from this blog

കുഞ്ഞുണ്ണി മാഷ്

ഇതരഭാഷാ കഥാ പരിചയം