ആസ്വാദനക്കുറിപ്പ്
ബബിൾഗം
നിവേദ്യ എം.ജി. 5 C
1944 ൽ കോവളത്തിന് അടുത്തുള്ള കോളിയൂരിൽ ജനിച്ച യുവകവി പി .സതി കുമാരൻ നായർ രചിച്ച ,, ബബിൾഗം,,എന്ന ചെറു ബാലസാഹിത്യം കുട്ടികൾക്ക് വേണ്ടി പ്രത്യേകം തയ്യാറാക്കിയതാണ് എന്നാൽ ഇതിലെ ഹാസ്യ ചിത്രവും ചെറു കവിതയും ഉൾക്കൊള്ളുമ്പോൾ ഇത് മുതിർന്നവരുടെയും പുസ്തകം ആയി മാറുന്നു ബബിൾഗം എന്നാണ് ഈ ചെറുകവിതാ പുസ്തകത്തിൻറെ നാമം ബബിൾഗം പോലെ മൃദുലവും അതി മധുരവുമായ കുഞ്ഞു കവിതകളാണ് ഈ പുസ്തകത്തിൽ ഉള്ളത് ഒപ്പം ഈ കവിതകൾക്ക് കുറച്ചുകൂടി ശോഭ നൽകാനും അതിൽ ഇതിൽ മധുരം നിറച്ച് അത് മിഠായി പോലെ മനോഹരമാക്കാൻ ഇതിൽ ചിത്രങ്ങളും ഉൾപ്പെടുത്തിയിട്ടുണ്ട് അഞ്ചോ അതിലധികമോ വരികളിൽ ഉൾക്കൊള്ളുന്ന ഈ കവിതകൾ വളരെ മനോഹരമാണ് ഇതിൽ നാടൻ പാട്ടുകൾ, കുസൃതി കവിതകൾ, കഥാഗാനങ്ങൾ എന്നിവയാണ് ഇതിലെ പ്രധാന കവിതകൾ ഈ കവിത വായിക്കുമ്പോൾ ബബിൾഗവും മിഠായിയും പോലുള്ള മധുരമായ ഭക്ഷ്യവസ്തുക്കൾ കഴിക്കുന്നത് പോലെ അനുഭവപ്പെടും എന്ന കഥാകൃത്ത് പല കവിതകളിലൂടെ നമ്മെ ഓർമിപ്പിക്കുന്നു ഇതിലെ ഏറ്റവും രസകരവും ഹാസ്യവും ഉണർത്തുന്ന,, കൊഴുക്കട്ട,, എന്ന കവിതയിലെ ഏതാനും ചില വരികൾ കൾ
,, കൊഴുക്കട്ട വേണം അമ്മൂമ്മേ
ഉണ്ണിക്കുട്ടനു പിടിവാശി
ഇപ്പോ വേണം കൊഴുക്കട്ട ഉടനടി വേണം കൊഴുക്കട്ട
അതുപോലെ മറ്റൊരു മധുരമായ കവിത,, അയ്യപ്പൻറെ നെയ്യപ്പം,,
,,അയ്യപ്പൻ കുട്ടിക്ക് നെയ്യപ്പം വേണം
അയ്യപ്പനമ്മേടെ പിന്നാലെ കൂടി
അയ്യപ്പൻറെ അമ്മ നെയ്യപ്പം ചുട്ടു
നെയ്യപ്പം കണ്ടപ്പം കാക്കയെടുത്തു
ഇതുപോലെ രസകരമായ കവിതകൾ ഇനിയുമുണ്ട് ലളിതമായ ഗ്രാമീണ ഭാഷയിലാണ് ഈ പുസ്തകം എഴുതിയിരിക്കുന്നത് എല്ലാവരും ഈ പുസ്തകം വായിക്കണം ഈ കവിതകൾ വായിക്കുമ്പോൾ നമുക്ക് രസകരമായ പുതിയ കവിതകൾ രചിക്കാനായി സാധിക്കും എല്ലാവരും ഈ പുസ്തകം വായിക്കുമെന്ന് പ്രതീക്ഷിക്കുന്നു.
,, വായിച്ചു വളരുക ചിന്തിച്ചു വിവേകം നേടുക
ഈ ചൊല്ല് ഓരോ പുസ്തകത്തിന്റെയും ആഗ്രഹമാണ് എല്ലാവരും ഈ പുസ്തകം വായിക്കുമെന്ന് വിശ്വസിക്കുന്നു.
എല്ലാവർക്കും നന്ദി,
നമസ്കാരം
നന്നായിട്ടുണ്ട് ആസ്വാദനക്കുറിപ്പ്.തുടർന്നും പുസ്തകങ്ങൾ വായിക്കുക
ReplyDeleteഎഴുതുക
Thanks. Ok
Delete👌👌 നന്നായിട്ടുണ്ട് ഇനിയും ഇതുപോലെ നിറയെ വായിക്കുക
ReplyDelete👌👌 നന്നായിട്ടുണ്ട് ഇനിയും ഇതുപോലെ നിറയെ വായിക്കുക
ReplyDeleteThanks
ReplyDeleteSuper👏
ReplyDeleteSuper👏
ReplyDeleteനന്നായിട്ടുണ്ട് .... ധാരാളം വായിച്ച് തുടർന്നും എഴുതൂ.''
ReplyDeleteSuperb
ReplyDeleteBy. Bijin master
CNNBHS
Thanks sir
Delete