നന്ദന രാജ് 9C
ടോമും രാജകുമാരനും
അമേരിക്കൻ എഴുത്തുകാരനായ മാർക് ട്വയിൻനിന്റെ പ്രസിദ്ധ നോവലായ' ദി പ്രിൻസ് ആൻഡ് പോപ്പർ ' എന്നതിന്റെ സ്വതന്ത്ര പരിഭാഷയാണ് 'ടോമും രാജകുമാരനും' എന്ന ഈ പുസ്തകം.ഈ പുസ്‌തകം പുനരാഖ്യാനം ചെയ്‌തിരിക്കുന്നത് അബ്ദുള്ള പേരാമ്പ്രയാണ്. കുഞ്ഞുമനസ്സുകളിൽ കൗതുകവും ആകാംക്ഷയും വളർത്തുന്ന തെളിമയുള്ള ഭാഷയിൽ പുനരാവിഷ്കാരപ്പെട്ട കൃതിയാണിത്.
ലോകമെങ്ങുമുള്ള കുട്ടികളുടെ മനസ്സിൽ പണ്ടേ സ്ഥാനംപിടിച്ച ടോം സോയറും, ഹക്ക്ൾബർഹി ഫിന്നും എല്ലാം മാർക് ട്വയിൻനിന്റെ കഥാപാത്രങ്ങളാണ്. 'ദി പ്രിൻസ് ആൻഡ് പോപ്പർ' എന്ന നോവലിൽ ഉന്നതകുലജാതരുടെ പ്രത്യേക അവകാശങ്ങളെയും പെരുമാറ്റത്തെയും മാർക് ട്വയിൻ പരിഹാസ വിധേയമാക്കുന്നു.
ഭിക്ഷ യാചിച്ചു ജീവിച്ചിരുന്ന ടോമും, സുഖ സമൃദ്ധിയിൽ കഴിഞ്ഞ രാജകുമാരനും, സ്ഥാനം മാറി ജീവിക്കാൻ തുടങ്ങിയപ്പോൾ ഉണ്ടായ പ്രശ്നങ്ങളും മാനസ സംഘർഷങ്ങളുമാണ് ഈ കഥയിലെ ഉള്ളടക്കം. രാജകുമാരൻ്റെ ആർഭാട ജീവിതമായിരുന്നു ടോമിന് ഏറ്റവും വലിയ ആഗ്രഹം. രാജകുമാരൻ ആകട്ടെ ടോമിനെ പോലെ സ്വതന്ത്രനാകാൻ ആഗ്രഹിച്ചു. അങ്ങനെ അവർ സ്ഥാനങ്ങൾ പരസ്പരം കൈമാറി.
രണ്ടുപേർക്കും തന്റെ ഈ രീതിയിലുള്ള ജീവിതം രണ്ടുദിവസത്തിനുള്ളിൽ മടുത്തു. ഈ പുസ്തകം എനിക്ക് ഏറെ ഇഷ്ടമായി. കൊച്ചുകൊച്ചു വാക്കുകളിലൂടെയുള്ള ആവിഷ്ക്കാരമാണിത്. ഏതൊരു വായനക്കാരനെയും ഒറ്റയിരിപ്പിന് വായിച്ചുതീർക്കാൻ പ്രേരിപ്പിക്കുന്ന കൃതി.
ഓരോ ആൾക്കും സഞ്ചരിക്കാനുള്ള ഒരു പാതയുണ്ട്. അവിടെനിന്നും മാറിയാൽ അപരിചിതവും, അമ്പരപ്പുമാണ് അനുഭവപ്പെടുക. മൂല കൃതിയിലെ സുപ്രധാന നാടകീയ മുഹൂർത്തങ്ങൾ ചോർന്നു പോകാതിരിക്കാൻ ശ്രീ അബ്ദുള്ള പേരാമ്പ്ര ശ്രമിച്ചിട്ടുണ്ട്.
ഈ ബാലസാഹിത്യ നോവൽ എനിക്ക് ഏറെ ഇഷ്ടമായി. ഈ പുസ്തകം എല്ലാവരും വായിക്കണമെന്ന് അഭ്യർത്ഥിക്കുന്നു
- നന്ദന രാജ് 9c

നന്നായി എഴുതി.
ReplyDelete