നന്ദന രാജ് 9C
ഉപ്പുകൊറ്റൻ
കെ.ബി. ശ്രീദേവിയുടെ പ്രസിദ്ധമായ പുസ്തകമാണ് 'ഉപ്പുകൊറ്റൻ 'എന്നത്. പറയിപെറ്റ പന്തിരുകുലത്തിലെ പതിനൊന്നാമത്തെ പ്രജയായി ഉപ്പുകൊറ്റനെ കണക്കാക്കാം.
കടൽത്തീരത്തെ
മണലിൽ കിടന്ന് കരയുന്ന അനാഥനായ ഒരു നവജാത ശിശു! ആ ശിശുവിനെ എടുത്തുകൊണ്ടുപോയി കുളിപ്പിച്ച് ആട്ടിൻ പാല് കൊടുത്തു വളർത്തിയത് സുലൈമാൻ എന്ന മത്സ്യ കച്ചവടക്കാരനും അയാളുടെ ചെറിയ രണ്ടു പെൺമക്കളും ആയിരുന്നു.കൊറ്റൻ എന്ന് അവർ അവനെ പേർ വിളിച്ചു. അങ്ങനെ തലമുറകൾ ഹൃദയത്തിലേറ്റിയ ഒരു ഐതിഹാസിക ജീവിതം അവിടെ ആരംഭിച്ചു.
ഉപ്പുകൊറ്റനെ 'കുട്ടൻ' എന്ന പേരു വിളിച്ചതും ഗായത്രി മന്ത്രം ഉപദേശിച്ചും ജീവിതത്തിലേക്കുള്ള' ഉപനയനം' നിർവഹിക്കുവാൻ യോഗമുണ്ടായത് ജ്യേഷ്ഠനായ നാറാണത്തുഭ്രാന്തനായിരുന്നു.
കാട്ടിലും മേട്ടിലും അലഞ്ഞ കുട്ടന് പക്ഷികളും, മൃഗങ്ങളും, വൃക്ഷങ്ങളും, ഇഴജന്തുക്കൾ പോലും സതീർത്ഥ്യരായി. സമൂഹജീവിയായുള്ള കുട്ടന്റെ പരിണാമത്തിന് കാരണഭൂതനായതും പന്തിരുകുലത്തിലെ ഒരു അംഗമാണ്- പാക്കനാർ, പൊന്നാനിയിലെ സമുദ്ര വെള്ളം വറ്റിച്ച് ഉപ്പെടുക്കുന്നതിൽ വ്യാപൃതനായ കുട്ടൻ അങ്ങനെ ഉപ്പുകൊറ്റനായി.
കൊറ്റന്റെ ജീവിതത്തിൽ വന്നുഭവിച്ച എല്ലാ പ്രധാന സംഭവങ്ങളും
ഈ പുസ്തകത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഈ പുസ്തകം എനിക്ക് ഏറെ ഇഷ്ടമായി. ഏതൊരു വായനക്കാരനും ഈ പുസ്തകം വായിച്ചിരിക്കേണ്ടതാണ്.എല്ലാവരും വായിക്കണമെന്നും അഭ്യർത്ഥിക്കുന്നു.
- നന്ദന രാജ് 9 C
Nyz
ReplyDeleteSuperrbbb
DeleteBy Bijinmaster
Good
ReplyDeleteകുറച്ചു വാക്കുകൾ കൊണ്ട് നന്നായി അവതരിപ്പിച്ചു.👌
ReplyDeleteThis comment has been removed by the author.
ReplyDelete