ദേവിക എ. 9 E


റസ്റ്റിയും മാന്ത്രികമലയും
       
-റസ്കിൻ ബോണ്ട്‌ 

പ്രശസ്ത ബ്രിട്ടീഷ് -ഇന്ത്യൻ നോവലിസ്റ്റും, കുട്ടികളുടെ എഴുത്തുകാരനുമായ റസ്കിൻ ബോണ്ടിന്റെ സാഹസിക നോവലാണ് 'റസ്റ്റിയും മാന്ത്രികമലയും 'ലോകമെമ്പാടുമുള്ള കുട്ടികളെ ഏറ്റവും കൂടുതൽ ആകർഷിച്ച നോവലിന്റെ മലയാള പരിഭാഷ നടത്തിയിരിക്കുന്നത് രാഖി. വി. എൻ ആണ്
     സ്കൂൾ പഠനമെല്ലാം കഴിഞ്ഞിരിക്കുന്ന സമയത്ത് സാഹസികമായി എന്തെങ്കിലും ചെയ്താൽ കൊള്ളാമെന്നു കരുതി മന്ത്രവാദിനി മലയിലേക്ക് പോകുന്ന റസ്റ്റി എന്ന യുവാവിന്റെയും കൂട്ടുകാരുടെയും സാഹസിക യാത്രയാണ് ഈ പുസ്തകത്തിന്റെ ഉള്ളടക്കം.
     റസ്റ്റിയും അവന്റെ സുഹൃത്തായ പോപതും, പോപത്തിന്റെ പരിചയക്കാരനായ പീതാംബറും കൂടി സാഹസിക യാത്രക്ക് പോകാൻ ഒരുങ്ങുന്നു. അവർ ചക്രതയിലേക്കുള്ള ബസ് കയറുകയും ബസ് ബ്രേക്ക്‌ഡൗൺ ആവുകയും ചെയ്തു പിന്നീടവർക്ക് നടന്നുപോകേണ്ടിവരുന്നു. അവരൊരു റെസ്റ്റ് ഹൗസിൽ എത്തുന്നു  അവിടെയുണ്ടായ ഒറ്റക്കണ്ണൻ കറുത്തതൊപ്പിക്കാരൻ അവർക്ക് വേണ്ട കാര്യങ്ങൾ ചെയ്തു കൊടുക്കുന്നു. റെസ്റ്റ് ഹൗസിൽ ഉറങ്ങുന്ന സമയത്ത് റസ്റ്റിയുടെ കക്ഷത്തിൽ ഒരു കരിമ്പൂച്ച രക്തം നക്കി കുടിച്ചു റസ്റ്റി ആ പൂച്ചയെ ഓടിച്ചുവിട്ടു ആ പൂച്ച പെട്ടെന്ന് ഒരു പെൺകുട്ടിയാവുകയും വീണ്ടും പൂച്ചയാവുകയും ചെയ്തു. പിന്നീടാണ് അവർക്ക് അത് പൂച്ചയുടെ ആത്മാവാണ് എന്ന് മനസ്സിലായത്. അവർ പിന്നീട് നടന്ന് വേറൊരു റെസ്റ്റ് ഹൗസിൽ എത്തുകയും അവിടെനിന്നും രണ്ടു പുലികളിൽ നിന്നും രക്ഷപ്പെടുകയും ചെയ്യുന്നു.
     ആ കുട്ടികൾ ഒരു ഗ്രാമത്തിൽ എത്തുകയും അവിടെയുള്ളവർ കാക്കകളെ ഇഷ്ടപ്പെടുന്ന ഒരു വയസ്സിയുടെ കൊട്ടാരമാണ് ആ മാന്ത്രിക മല എന്നു പറഞ്ഞുകൊടുക്കുകയും ചെയ്യുന്നു.  അവർ മോളോരാം എന്ന കഴുതവണ്ടിക്കാരന്റെ കൂടേ ആ കൊട്ടാരത്തിലേക്കുപോകുന്നു. കൊട്ടാരത്തിൽ വെച്ച് റസ്റ്റി സുന്ദരിയായ രാജകുമാരി റീമയെ കാണുന്നു. അവർ അടുത്ത ദിവസം റാണിയെ കാണുകയും, റാണി അവർക്ക് ഫെയ്സ്യൂസി രത്നം  മലയുടെ മുകളിൽ നിന്നും കൊണ്ടുവരാനുള്ള ജോലി ഏൽപ്പിക്കുകയും ചെയ്യുന്നു . റീമ രാജകുമാരി റസ്റ്റിക്ക് ഒരു കണ്ണാടി കൊടുക്കുകയും ആ കണ്ണാടി നോക്കിയാൽ അവളെ കാണാം എന്നു പറയുകയും ചെയ്തു
അവർ രത്നമെടുക്കാൻ മലയിൽ ചെന്നപ്പോൾ ആ കറുത്തതൊപ്പിക്കാരൻ ആ രത്നവുമായി പോകാൻ ശ്രമിക്കുന്നത് കാണുന്നു പെട്ടെന്ന് അവിടെ ഒരു അഗ്നിപർവ്വതമുഖം രണ്ടായി പിളരുകയും തൊപ്പിക്കാരനും രത്നവും അതിൽ വീഴുകയും ചെയ്യുന്നു.
   റസ്റ്റിയും ചങ്ങാതിമാരും തിരിച്ചു നാട്ടിലേക്ക് പോകാൻ ശ്രമിക്കുന്നു റീമ രാജകുമാരി അവരെ അതിനുസഹായിക്കുന്നു റീമയോട് റസ്റ്റി കൂടെവരാൻ ആവശ്യപ്പെട്ടു പെട്ടെന്ന് സൂര്യപ്രകാശം തട്ടുകയും റീമ ആ വയസ്സി റാണിയാവുകയും ചെയ്തു. അവർ തിരിച്ചു വീട്ടിലേക്കു പോകുന്ന സമയത്ത് ട്രെയിനിൽ ഒരു തൊപ്പിവച്ച കാക്ക വന്നിരിക്കുകയും ചെയ്തു അവർ അതാ കറുത്തതൊപ്പിക്കാരനാണ് എന്നു മനസ്സിലാക്കി. കുറച്ചു നാളുകൾക്കു ശേഷം റസ്റ്റി തന്റെ ബാഗ് കുടഞ്ഞപ്പോൾ ആ കണ്ണാടി താഴെ വീണ് പൊട്ടി റെസ്റ്റി കണ്ണാടിയിൽ ചെന്നു നോക്കിയപ്പോൾ പൂച്ചയുടെ നാവിന്റെ ആകൃതിയിലുള്ള മുറിവ് റസ്റ്റിയുടെ കക്ഷത്തിൽ കാണുന്നു അങ്ങനെ നോവൽ അവസാനിക്കുന്നു.
    ഭയാനകവും സാഹസികവുമായ ഈ നോവൽ വായനക്കാർക്ക് പുതിയൊരു വായനാനുഭവം നൽകും എന്നത് തീർച്ച.
     -ദേവിക. എ 9E

Comments

Popular posts from this blog

കുഞ്ഞുണ്ണി മാഷ്

ഇതരഭാഷാ കഥാ പരിചയം