വായനക്കുറിപ്പ് - ദേവ്ന നാരായണൻ 9 C


കാരയ്ക്കലമ്മ
                                   
- കെ.ബി. ശ്രീദേവി

മലയാള സാഹിത്യത്തിന്‌ മികച്ച സംഭാവനകൾ നൽകിയ പ്രശസ്ത എഴുത്തുകാരി കെ.ബി. ശ്രീദേവിയുടെ ഒരു കൃതിയാണ് " കാരയ്ക്കലമ്മ ".
               പറയിപെറ്റ പന്തിരുകുലത്തിലെ ഏക പെൺ സന്താനമാണ് കാരയ്ക്കലമ്മ. ഭാരതപ്പുഴയോരത്തെ ഒരു ആൽമരച്ചോട്ടിൽ പേറ്റുഗന്ധം മായാതെ കിടന്നിരുന്ന കുഞ്ഞിനെ ഒരു സ്ത്രീ എടുത്തു വളർത്തുന്നു .ഭർത്താവ് മരിച്ചു പോയ ആ സ്ത്രീക്ക് എട്ട് കുട്ടികളുണ്ടായിരുന്നു.പുതിയ കുട്ടിക്ക് ചിലവിനുള്ള വക കണ്ടെത്താൻ സാധിക്കാത്തതിനാൽ ആ സ്ത്രീ ആ കുഞ്ഞിനെ കവളപ്പാറ തറവാട്ടുകാർക്ക് കൊടുക്കുന്നു. അവർക്ക് ആ കുട്ടി ഒരു അനുഗ്രഹമായി മാറി. അസാധാരണ ബുദ്ധിയും കഴിവുമുള്ള ആ കുട്ടിയെ കവളപ്പാറക്കാർ മാത എന്നു വിളിച്ചു. മാത വേഗം വളർന്നു. വളരെ ചുരുങ്ങിയ കാലം കൊണ്ടു തന്നെ മാത എല്ലാവർക്കും  പ്രീയപ്പെട്ടവളായി. "ദുഷ്ട വിചാരങ്ങൾ കളഞ്ഞ് മനസ്സ് ശുദ്ധമാക്കൂ, അതിൽ ബാലഗോപാലനെ പ്രതിഷ്ഠിക്കൂ." ഇതു പറഞ്ഞു കൊണ്ടായിരുന്നു ദുഃഖിതരെ കാരയ്ക്കലമ്മ ആശ്വസിപ്പിച്ചിരുന്നത്. കാലാന്തരേ അവർ സ്വന്തം സഹോദരന്മാരേയും കണ്ടെത്തി.അമ്മയുടെ ശ്രാദ്ധത്തിൽ പങ്കു ചേർന്നു. മഹായോഗ്യനായ  ഒരു ഭർത്താവിനെ സ്വീകരിച്ചു. അതിലൊരു മകളുണ്ടായി.ആ മകളും വളർന്നു. മാതയുടെ അടുത്തു വച്ചുതന്നെ അവരുടെ ഭർത്താവ് മോക്ഷപ്രാപ്തനായി. തുടർന്ന് ഒരു സുപ്രഭാതത്തിൽ ഒരു കുട്ടിയറയിൽ ചെന്നിരുന്ന് മാതയും മോക്ഷം നേടി.
            കാരയ്ക്കലമ്മയുടെ ജീവിതത്തിലെ സുപ്രധാന സംഭവങ്ങളാണ് ഈ കൃതിയിൽ ചിത്രീകരിച്ചിട്ടുള്ളത്. പറയിപെറ്റ പന്തിരുകുലത്തിലെ ഒരാളായ കാരയ്ക്കലമ്മയെക്കുറിച്ച് കൂടുതൽ അറിയാനായി നമുക്ക് ഈ പുസ്തകം സഹായകമാകുന്നു .
           

Comments

Popular posts from this blog

കുഞ്ഞുണ്ണി മാഷ്

ഇതരഭാഷാ കഥാ പരിചയം