പാർവ്വതി മനോജ് 8E
ഹെയ്ഡി
സ്വറ്റ്സർലാൻ്റ്കാരിയായ ജോഹന്നാ സ്പൈറി എഴുതിയവളരെ പ്രശസ്തമാർന്ന ഹെയ്ഡി എന്ന കഥയാണ് ഞാൻ വായിച്ചത് .1827- ൽ സ്വിറ്റ്സർലാൻ്റിൽ ആൽപ്സ് പർവ്വതത്തിനടുത്തുള്ള ഹിർസൽ ഗ്രാമത്തിൽ ജനിച്ചു . വിവാഹാനന്തരം സൂറിച്ച് നഗരത്തിൽ താമസമാരംഭിച്ചു . ജോഹന്ന രചിച്ച മിക്ക ബാല കഥകളിലും അവർ കുട്ടികാലം ചെലവിട്ടിരുന്ന മലയോര ഗ്രാമങ്ങളും ഗ്രാമവാസികളുമായിരുന്നു കഥാപാത്രങ്ങൾ . ഹെയ്ഡി , കോർണെല്ലി , വിൻസി, എന്നിവയാണ് പ്രധാന രചനകൾ . 1901 ൽ ജോഹന്നാ സ്പൈറി വിടവാങ്ങി .
പ്രസിദ്ധമായ ഈ ക്ലാസിക് കൃതിയുടെ മലയാളത്തിലുള്ള പുനരാഖ്യാനം നിർവ്വഹിച്ചരിക്കുന്നത് എം.മനോഹരനാണ്. കുട്ടികളേയും മുതിർന്നവരേയും ഒരുപോലെ സ്പർശിക്കുന്ന ഈ കഥ എനിക്കേറെ ഇഷ്ടപ്പെട്ടു. സ്നേഹത്തിൻ്റെ നൂലിൽ ചുറ്റി വന്യന്മാരെപോലും സ്വന്തം കാലടിയിൽ വീഴ്ത്താൻ കഴിവുള്ള കൊച്ചു മിടുക്കിയായ ഹെയ്ഡിയുടെ കഥ ലോകം മുഴുവൻ വാഴ്ത്തപ്പെടുന്ന ഒന്നാണ് .
ഈ കഥയിലെ പ്രധാന കഥാപാത്രമാണ് ഹെയ്ഡി. അവൾക്ക് അച്ഛനേയും അമ്മയേയും ചെറുപ്പത്തിലെ നഷ്ടപ്പെട്ടു.ആ കരണത്താൽ അവളുടെ വല്യമ്മയുടെ വീട്ടിലാണ് വളർന്നത്. വല്യമ്മയ്ക്ക് അകലെ ഒരു സ്ഥലത്ത് ജോലി കിട്ടി അതിനാൽ ഹെയ്ഡിയെ അപ്പൂപ്പൻ്റെ അടുത്തേയ്ക്ക് കൊണ്ടുചെന്നാക്കി.ആൽപ്സ് പർവ്വതനിരയിലാണ് അപ്പൂപൻ്റെ വീട്. അപ്പൂപ്പൻ വളരെ ദേഷ്യക്കാരനായിരുന്നു അവിടെ ഉള്ളവർക്കെല്ലാം അപ്പൂപ്പനെ പേടിയായിരുന്നു. അവരെല്ലാം അദ്ദേഹത്തെ ആൽപമ്മാവൻ എന്നാണ് വിളിച്ചിരുന്നത്. ഹെയ്ഡിക്ക് അപ്പൂപ്പനെ വളരെ ഇഷ്ടമായിരുന്നു. അവൾക്ക് അവിടെ പീറ്റർ എന്നു പേരുള്ള ഒരു കൂട്ടുക്കാരനെ കിട്ടി. അവനൊരു ആട്ടിടയനായിരുന്നു. അവൻ്റെ വീട്ടുക്കാർ ഹെയ്ഡിക്കെന്നും പ്രിയപ്പെട്ടവരായിരുന്നു. പക്ഷെ അവൾക്ക് അവിടം വിട്ട് പട്ടണത്തിലേക്ക് പോകേണ്ടി വന്നു . അതോടെ ആ കൊച്ചു മിടുക്കിയുടെ ജീവിതത്തിൽ നാടകീയമായ പല മാറ്റങ്ങൾ ഉണ്ടായി.കണ്ണീരും പുഞ്ചിരിയും കലർന്ന നിരവധി അനുഭവങ്ങൾ ഉണ്ടായി. അവിടെ അവൾക്കൊരു കൂട്ടുകാരിയെ കിട്ടി ക്ലാരാ എന്നാണ് പേര്. അവൾ അംഗവൈകല്യമുള്ള ഒരു കുട്ടിയായിരുന്നു. അവിടെ വച്ചാണ് ഹെയ്ഡി എഴുതാനും വായിക്കാനും പഠിച്ചത്.ഒരിക്കൽ അവൾ അവിടെനിന്ന് വീണ്ടും മലമുകളിലേക്ക് വന്നു.കൈ നിറയെ സമ്മാനങ്ങൾ കൊണ്ടാണ് ഹെയ്ഡി അപ്പൂപ്പൻ്റെ അടുത്തേക്ക് വന്നത്.ഒരിക്കൽ ക്ലാരയും അവളുടെ അമ്മുമ്മയും ഹെയ്ഡിയെ കാണാൻ മലമുകളിലേക്ക് വന്നു. അങ്ങനെ അവിടം വച്ച് ക്ലാര നടക്കാൻ പഠച്ചു. ആ സന്തോഷ മറിഞ്ഞ് അവളുടെ അമ്മുമ്മയും അവളുടെ അച്ഛനും ക്ലാരയെ കാണാൻ അവിടേക്ക് വന്നു. അവർ ആ കുടിലിൽ ആഹ്ലാദം പങ്കിട്ട് കുറേന്നേരം ചിലവഴിച്ചു.ആ സ്നേഹവും സൗഹ്യദം അവൾക്ക് ഒരിക്കലും മറക്കാൻ കഴിയുന്നതായിരുന്നില്ല.
കൊച്ചു മിടുക്കിയായ ഹെയ്ഡിയുടെ ജീവിതത്തിലെ സന്തോഷവും സങ്കടവും നിറഞ്ഞ പല അനുഭവങ്ങൾ ഈ കഥയിൽ ഉൾപ്പെടുത്തിയിരിക്കുന്നു. ഈ കഥ വായിക്കുമ്പോൾ നമ്മുടെ മനസ്സിൽ അതിൻ്റെ ചിത്രം തെളിഞ്ഞു വരുന്നുണ്ട് , അതിനാൽ കഥ ഭാഗിയായി അവതരിപ്പിക്കാനുള്ള കഥാകാരൻ്റെ കഴിവ് നമുക്ക് ഇതിൽ തെളിഞ്ഞു കാണാം. ഈ കഥ എനിക്ക് വളരെ ഇഷ്ടപെട്ടു.
- പാർവ്വതി മനോജ് 8E

Superbb
ReplyDeleteGood.
ReplyDeleteGood Effert...
ReplyDeleteനല്ല വായന
ReplyDelete