ദേവിക സന്തോഷ് 8 E


രാമരേഖ
         മലയാളത്തിലെ പ്രശസ്ത സാഹിത്യകാരിയാണ് സുമംഗല എന്ന ലീല നമ്പൂതിരിപ്പാട്. 1934 മെയ് 16ന് പാലക്കാട് ജില്ലയിൽ ജനിച്ചു .ചെറുകഥകൾക്കും നോവലുകൾക്കും പുറമെ കുട്ടികൾക്കു വേണ്ടി അമ്പതോളം കഥകളും ലഘു നോവലുകളും രചിച്ചു.കേരള കലാമണ്ഡലത്തിൻ്റെ പബ്ലിസിറ്റി വിഭാഗത്തിൻ്റെ മേധാവിയായി പ്രവർത്തിച്ചിട്ടുണ്ട്.
          സുമംഗലയുടെ "ഒൻപതു ശ്രീരാമൻമാരും മറ്റു കഥകളും " എന്ന സമാഹാരത്തിൽ നിന്നെടുത്ത "രാമരേഖ'' എന്ന ചെറുകഥയാണ് ഞാൻ ഇവിടെ പരിചപ്പെടുത്തുന്നത്.
            ഒരിക്കൽ,  ശ്രീരാമൻ കുടുംബത്തോടൊപ്പം തീർത്ഥാടനം നടത്തിയിരുന്ന കാലത്ത്  രാമനെ മുഖം കാണിക്കാനായി പ്രശസ്തനായ ച്യവന മഹർഷി എത്തി. അദ്ദേഹം ഒരു പരാതിയുമായാണ് ശ്രീരാമൻ്റെ മുൻപിലേക്ക് വന്നത്. ഗംഗാനദിയുടെ തെക്കേക്കരയിലുള്ള കീകടം എന്ന ദേശത്തായിരുന്നു മഹർഷിയുടെ ആശ്രമം.ആ ദേശത്ത് കീകടന്മാർ എന്നു പേരുള്ള ദുഷ്ടൻമാർ മഹർഷിയെയും ശിഷ്യൻമാരേയും വളരെ അധികം ഉപദ്രവിച്ചിരുന്നു. അവരുടെ ശല്യം കാരണം കിഴങ്ങുകളും പഴങ്ങളും പറിക്കാൻ പറ്റാതെ അവർ മുഴു പട്ടിയിണിയിലായി.
         ശ്രീരാമൻ സങ്കടം കേട്ട് ദൂരെയുള്ള മഹർഷിയുടെ ആശ്രമം ലക്ഷ്യമാക്കി ഒരമ്പു തൊടുത്തു.ആകാശത്തിലൂടെ പാഞ്ഞ അമ്പ് ആശ്രമത്തിൻ്റെ ചുറ്റും ഒരു വര വരച്ചു ആ വരയാണ് രാമരേഖ.രാമരേഖ പിന്നീട് ഒരു പുഴയായി ആശ്രമത്തിനു ചുറ്റും ഒഴുകാൻ തുടങ്ങി. അങ്ങനെ കീടകൻമാരുടെ ശല്യം അവസാനിച്ചു. എനിക്ക് ഈ കഥ വളരെയധികം  ഇഷ്ടമായി. നിങ്ങൾക്കും ഇഷ്ടമാകുമെന്ന്  പ്രതീക്ഷിക്കുന്നു.
             -ദേവിക സന്തോഷ്
                       8 E

Comments

Post a Comment

Popular posts from this blog

കുഞ്ഞുണ്ണി മാഷ്

ഇതരഭാഷാ കഥാ പരിചയം