വായനക്കുറിപ്പ് - നിവേദ്യ എം.ജി. 6 സി.
ആസ്വാദനക്കുറിപ്പ്. 📖 1001 കടംകഥകൾ
1001 കടങ്കഥകൾ എന്ന ജോബി ജോസിൻറെ ഈ പുസ്തകം വളരെ രസകരമാണ്. കുഞ്ഞു മനസ്സുകൾക്ക് കടങ്കഥ പറഞ്ഞ് ആസ്വദിക്കാനും രസിക്കാനും പ്രത്യേകം തയ്യാറാക്കിയതാണ്.1001 കടം കഥകൾ ഉൾക്കൊള്ളുന്ന ഈ പുസ്തകം മുതിർന്നവർക്കും വായിച്ചു രസിക്കാം.കുഞ്ഞു മനസ്സുകൾക്ക് വായിച്ചു രസിക്കാൻ ഏറ്റവും നല്ല ഒരു കടങ്കഥ സമാഹാരമാണിത് ഇതിലൂടെ മധുരമായ പലതും കുഞ്ഞുമനസ്സുകളിൽ നിറയും .ഈ പുസ്തകത്തിൻറെ ആദ്യ പേജിൽ രണ്ടു കുട്ടികൾ ഒരു ഊഞ്ഞാലിൽ ആടി കൊണ്ട് കടങ്കഥ വായിച്ചു രസിക്കുന്നതാണ് കാണാൻ കഴിയുക.ഇത് ഈ പുസ്തകത്തോട് അനുയോജ്യമാണ് അതുപോലെ അതിമനോഹരവും ആഹ്ലാദകരവുമായ ഒന്നാണ് വായനാ എന്നുകൂടി ഈ ചിത്രത്തിന് അർത്ഥമുണ്ട് ഈ പുസ്തകം വായിക്കുമ്പോൾ കുഞ്ഞു മനസ്സുകൾ മധുരമായ കടംകഥകളുടെ വിശാലമായ ലോകത്തേക്ക് പാറിപ്പറക്കും . ഇത് അസ്വസ്ഥമായ കുഞ്ഞുമനസ്സുകളിൽ സന്തോഷത്തിന്റ പൂത്തിരി വിടർത്തും. വിനോദത്തിലൂടെ വിജ്ഞാനം വിളമ്പുന്ന രസകരമായ 1001 കടം കഥകളുടെ സമാഹാരമാണ് ഈ പുസ്തകം. ലളിതവും വിശാലവുമായ സാധാരണ ഭാഷയിലാണ് ഈ പുസ്തകം എഴുതപ്പെട്ടിരിക്കുന്നത് . ഇതിലെ കടംകഥകൾ കുട്ടികൾക്കും മുതിർന്നവർക്കും ഒരു പോലെ വായിച്ചു ആസ്വദിക്കാം .കുഞ്ഞു മനസ്സുകളുടെ വിജ്ഞാനത്തിന് ഏറ്റവും മധുരം നിറഞ്ഞ പുസ്തകമാണിത്. ഇതിലെ മനോഹരമായ കുറച്ചു കടംകഥകൾ പരിചയപ്പെടാം.
അടി പാറ, നടു വടി, തല കാട്
--ചേന
അടി ചെടി, നടു മദ്ദളം, തല നെൽച്ചെടി
--ചേന
ഈ രണ്ടു കടങ്കഥകളും ചേനയെ കുറിച്ചുള്ളതാണ് ഇതുപോലെ ഒരു വസ്തുവിനെ തന്നെ സൂചിപ്പിക്കുന്ന കുറെയധികം കടംകഥകളുണ്ട്. ഇതുപോലെ രസകരവും മനോഹരവുമായ കുഞ്ഞു കടംകഥകളാണ് ഈ പുസ്തകത്തിലുള്ളത് എല്ലാ കൂട്ടുകാരും എൻറെ പ്രിയപ്പെട്ട മുതിർന്നവരും വായിച്ചിരിക്കേണ്ട മനോഹരമായ പുസ്തകമാണിത് എല്ലാവരും ഈ പുസ്തകം വായിക്കും എന്ന് വിശ്വസിക്കുന്നു. എല്ലാ കൂട്ടുകാരും ഈ പുസ്തകം വായിച്ച് നിങ്ങളുടെ അറിവ് വർദ്ധിപ്പിക്കൂ എല്ലാവരും ഈ പുസ്തകം വായിക്കണം എന്ന് വിനീതമായി അഭ്യർത്ഥിക്കുന്നു
എല്ലാവർക്കും നന്ദി
നമസ്കാരം
🙏🙏🙏
Comments
Post a Comment