അമൃത കെ ബി 6 C
ഭാരതത്തിലെ മുത്തശ്ശിക്കഥകൾ
കെ.എൻ.കുട്ടി കടമ്പഴിപ്പുറമെഴുതിയ പുസ്തകമാണ് ഭാരതത്തിലെ മുത്തശ്ശി കഥകൾ. മുത്തശ്ശിമാർ കാലങ്ങളായി പറഞ്ഞുകൊണ്ടിരിക്കുന്നതും കുട്ടികൾ എല്ലാക്കാലത്തും കേട്ടു വളരുന്നതുമായ അർത്ഥപൂർണ്ണമായ കഥകളാണ് ഈ പുസ്തകത്തിൽ സമാഹരിക്കപ്പെട്ടിരിക്കുന്നത്.
കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ വായിച്ചാസ്വദിക്കാൻ സാധിക്കുന്ന രസകരമായ പുസ്തകമാണിത്. കെ.എൻ.കുട്ടി കടമ്പഴിപ്പുറത്തിൻ്റെ ഒരു പൂക്കാലം കൂടി, നാടും നാടോടി കഥകളും, കേരളത്തിലെ നാടോടി കഥകൾ, പുണ്യപുരാണ കഥകൾ, പ്രകൃതിയിലെ സൂത്രധാരൻ, തുടങ്ങി ഒട്ടേറെ രചനകളും കുട്ടികളെ ആകർഷിക്കുന്ന തരത്തിലുള്ളതാണ്.
47 മുത്തശ്ശിക്കഥകളാണ് ഈ പുസ്തകത്തിൽ അടങ്ങിയിട്ടുള്ളത്. മുത്തശ്ശിക്കഥകൾ എത്രകേട്ടാലും മതിവരില്ല. വായനക്കാർക്ക് നന്മയുടെ വഴി കാട്ടികൊടുക്കുന്ന കഥകളാണ് മുത്തശ്ശിക്കഥകൾ.
കുട്ടികളുടെ അറിവിൻ്റേയും നന്മയുടേയും വഴികാട്ടി കൂടിയാണ് ഈ പുസ്തകം. നിങ്ങളേവരും ഈ പുസ്തകം വായിക്കുമെന്ന് പ്രതീക്ഷിക്കുന്നു.
- അമൃത കെ.ബി 6 C

Good അമൃത
ReplyDeleteGood amritha super
DeleteGood amritha super
DeleteThanku
Delete