ബഷീർദിന വായന - ജൂലൈ 5, 2020
ന്റുപ്പുപ്പാക്കൊരാനേണ്ടാർന്ന്
-വൈക്കം മുഹമ്മദ് ബഷീർ
വായന : ദേവിക എ. 9 E
മലയാളികൾക്ക് ഏറെ സുപരിചിതനായ വൈക്കം മുഹമ്മദ് ബഷീറിന്റെ നോവലാണ് 'ന്റുപ്പുപ്പാക്കൊരാനേണ്ടാർന്ന് '
വട്ടനടിമയുടെയും, കുഞ്ഞുതാച്ചുമ്മയുടെയും, മകളായ കുഞ്ഞുപാത്തുമ്മയാണ് ഇതിലെ പ്രധാന കഥാപാത്രം. ചെറുപ്പം മുതൽ കല്യാണം വരെ പാത്തുമ്മയുടെ ജീവിതത്തിൽ പലതും സംഭവിച്ചു.
ചെറുപ്പത്തിൽ വലിയ ഓടിട്ട വീട്ടിൽ നല്ല പണവും പ്രതാപവും ആയാണ് കുഞ്ഞിപ്പാത്തുമ്മ ജീവിച്ചത്. അവളുടെ അമ്മ എപ്പോഴും 'നീ ആനമക്കാരിന്റെ പുന്നാര മോള്ടെ പുന്നാരമോളാ നിന്റുപ്പുപ്പാക്കൊരാനേണ്ടാർന്ന് 'എന്ന് എപ്പോഴും പറയുമായിരുന്നു ഇത് കേട്ട പാത്തുമ്മക്കും അഭിമാനമായി അവൾ സ്വയം ന്റുപ്പുപ്പാക്കൊരാനേണ്ടാർന്ന് എന്ന് പറയാൻ തുടങ്ങി. തലയിൽ പൂചൂടുന്നതിനും, സാരി ഉടുക്കുന്നതിനും അവളുടെ ഉമ്മ അവളെ വിലക്കി തീരെ പരിഷ്‌കൃതമല്ലാത്ത ലോകമായിരുന്നു കുഞ്ഞുപാത്തുമ്മയുടേത്
മനുഷ്യരുടെ ജീവിതത്തിൽ ഉയർച്ചയും താഴ്ചയും എപ്പോഴും ഉണ്ടാകും അതുപോലെ പാത്തുമ്മയുടെ ജീവിതത്തിലും താഴ്‌ച്ച വന്നു. അവളുടെ ഉപ്പയുടെ സഹോദരിമാർ സ്വത്ത് കൊടുക്കണം എന്നു പറഞ്ഞ് കേസ് കൊടുത്തു അതേ സമയത്ത് പാത്തുമ്മയുടെ ഉപ്പ പള്ളിക്കൈത്താന്നക്കാരൻ ആയതിൽ എതിർത്ത് പലരും കേസുകൊടുത്തു ഇതിലെല്ലാം കേസ് അനുകൂലമായി വരാൻ വട്ടനടിമ കൈയിലുള്ള സ്വത്തു ചെലവാക്കി. കേസ് അവർക്ക് എതിരായി വിധിച്ചു. അങ്ങനെ അവർ വലിയ മാളികയിൽ നിന്നും ചെറുകൂരയിലേക്ക് താമസം മാറി. പിന്നീട് അവരുടെ വീടിനടുത്തുള്ള പുതിയതാമസക്കാരുമായി പരിചയപ്പെടുകയും, അവിടെയുള്ള ആയിഷ എന്ന പെൺകുട്ടി പാത്തുമ്മക്ക് എഴുത്ത് പഠിപ്പിക്കുകയും ചെയ്തു. ഇതേ സമയം പാത്തുമ്മയുടെ മനസ്സിൽ അസ്വസ്ഥത ഉണ്ടാകാൻ തുടങ്ങി അവളുടെ ഉപ്പ മുസ്ലിയാരെ ബാധ ഒഴിപ്പിക്കാൻ കൊണ്ടുവന്നു പാത്തുമ്മ ബോധമറ്റുവീഴുകയും കുറച്ചുനാൾ കിടപ്പിലാകുകയും ചെയ്തു. അതിന് ശേഷം ആയിഷയുടെ ചേട്ടൻ നിസാർ അഹമ്മദുമായി പാത്തുമ്മയുടെ കല്യാണമുറപ്പിക്കുകയും ചെയ്തു. കല്യാണം കഴിഞ്ഞുവീട്ടിൽ കയറുമ്പോൾ അവിടെ കൂടിനിന്ന കുട്ടികൾ പാത്തുമ്മയുടെ ഉപ്പാപ്പയുടെ ആന കുഴിയാനായാണ് എന്നു പറയുന്നു. നോവലിന്റെ അവസാനത്തിൽ കുഞ്ഞുപാത്തുമ്മയുടെ ഉമ്മ അവളെ വിളിച്ച് പറഞ്ഞു നിന്റുപ്പുപ്പാടെ ബാല്യകൊമ്പനാന കുഴിയാനേർന്ന്.
യാഥാസ്ഥിതിക മുസ്‌ലിം സമുദായത്തിലെ ആചാരപ്പഴക്കങ്ങൾ, വിശ്വാസങ്ങൾ, എന്നിവയെ കുറിച്ചുള്ള പ്രതിവാദങ്ങൾ ഒട്ടുവളരെയുണ്ട് ഈ ഗ്രന്ഥത്തിൽ. 'വർത്തമാനകാലത്തിൽ ജീവിക്കൂ ' എന്നതാണ് ഇതിലെ ആഹ്വാനം.

Comments
Post a Comment