Posts

Showing posts from June, 2024

അന്താരാഷ്ട്രയോഗദിനം ആചരിച്ചു

Image
 അന്താരാഷ്ട്ര യോഗ ദിനം ജൂൺ 21 ചേർപ്പ് സി എൻ എൻ ഗേൾസ് ഹൈസ്കൂളിൽ ആഘോഷിച്ചു.  മുഖ്യാതിഥിയായി പ്രവീൺ ചന്ദ്രൻ  ഹാർട്ട് ഫുൾ നെസ്സ് ട്രെയിനർ കുട്ടികളോട് സംസാരിക്കുകയും ജീവിത സാഹചര്യങ്ങളിൽ ഉണ്ടാകുന്ന സമ്മർദ്ദത്തെ അതിജീവിക്കാനും മാനസിക ഉല്ലാസമയം ഉറപ്പുവരുത്തുന്നതിന് വേണ്ടി മെഡിറ്റേഷൻ ചെയ്യിപ്പിക്കുകയും ചെയ്തു സ്കൂൾ പിടിഎ പ്രസിഡണ്ട്  ഷിജു ബാലകൃഷ്ണൻ അധ്യക്ഷഭാഷണം നടത്തി. സ്കൂൾ പ്രധാന അധ്യാപകൻ ഇ പി ഉണ്ണികൃഷ്ണൻ സ്വാഗത ഭാഷണം നടത്തി തുടർന്ന് കുട്ടികളുടെ യോഗ പ്രദർശനവും   നടന്നു. സ്കൂൾ സ്റ്റാഫ് സെക്രട്ടറി  സുനിൽ എസ് നന്ദി പറഞ്ഞു.

വായനദിനം ആചരിച്ചു

Image
 ചേർപ്പ് സി.എൻ.എൻ. ഗേൾസ് ഹൈസ്കൂളിൽ ദേശീയ വായനദിനം ആചരിച്ചു. കാലിക്കറ്റ് യൂണിവേഴ്സിറ്റി സെനറ്റ് അംഗവും എഴുത്തുകാരനുമായ എ.ആർ. പ്രവീൺ കുമാർ ഉദ്ഘാടനം നിർവഹിച്ചു. പി.ടി.എ. പ്രസിഡണ്ട് സിജു ബാലകൃഷ്ണൻ അധ്യക്ഷത വഹിച്ചു. ഹെഡ് മാസ്റ്റർ ഇ.പി. ഉണ്ണികൃഷ്ണൻ സ്വാഗതവും കെ.എൻ. മായാദേവി നന്ദിയും പറഞ്ഞു. എസ്. സുനിൽ, എ.പി. ശ്യാം പ്രസാദ് എന്നിവർ ആശംസകൾ നേർന്നു. തുടർന്ന് വിദ്യാർത്ഥികൾ അവതരിപ്പിച്ച കലാപരിപാടികൾ അരങ്ങേറി. എൻ.എൻ. കക്കാടിന്റെ സഫലമീയാത്ര, സുഗതകുമാരിയുടെ കൃഷ്ണാ നീയെന്നെ അറിയില്ല എന്നീ കവിതകളുടെ നൃത്താവിഷ്കാരങ്ങൾ അരങ്ങേറി.

ലോകപരിസ്ഥിതി ദിനം ആചരിച്ചു

Image
 ചേർപ്പ് : സി.എൻ.എൻ. ഗേൾസ് ഹൈസ്കൂളിൽ 2024 ജൂൺ 5ന് ലോക പരിസ്ഥിതിദിനം ആചരിച്ചു. എഴുത്തുകാരനും അധ്യാപകനുമായ ശ്രീജിത്ത് മൂത്തേടത്ത് ഉദ്ഘാടനം ചെയ്തു. പ്രധാനാധ്യാപകൻ ഇ.പി. ഉണ്ണികൃഷ്ണൻ സ്വാഗതവും സി.വി. ചിക്കുലക്ഷ്മി നന്ദിയും പറഞ്ഞു. പി.ടി.എ. പ്രസിഡണ്ട് സിജു ബാലകൃഷ്ണൻ അധ്യക്ഷത വഹിച്ചു. ഫസ്റ്റ് അസിസ്റ്റന്റ് എ.പി. ശ്യാംപ്രസാദ് ആശംസകൾ പറഞ്ഞു. ചടങ്ങിൽ ശ്രീജിത്ത് മൂത്തേടത്തിനെ പ്രധാനാധ്യാപകൻ പൊന്നാടയണിയിച്ച് ആദരിച്ചു. വിദ്യാഭ്യാസവകുപ്പിന്റെ നീലക്കുറിഞ്ഞി പ്രകൃതിസൗഹൃദക്യാമ്പിൽ പങ്കെടുത്ത ആദ്യ സതീഷ് അനുഭവങ്ങൾ പങ്കുവെചുവെച്ചു. തുടർന്ന് വൃക്ഷത്തൈ വിതരണവും കലാപരിപാടികളും അരങ്ങേറി. അറബിക് ക്ലബ്ബ്, എസ്.പി.സി; റെഡ് ക്രോസ് എന്നിവരുടെ നേതൃത്വത്തിലും വൃക്ഷത്തൈ വിതരണവും നടീലും സംഘടിപ്പിച്ചു.

പ്രവേശനോത്സവം തിങ്കളാഴ്ച

Image
 സി.എൻ.എൻ. ഗേൾസ് ഹൈസ്കൂളിൽ 2024-25 അധ്യയനവർഷത്തിലെ പ്രവേശനോത്സവം 2024 ജൂൺ 3 തിങ്കളാഴ്ച ചേർപ്പ് ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് സുജിഷ കള്ളിയത്ത് ഉദ്ഘാടനം ചെയ്തു. സിനി - ടെലി ഷോ താരം ജിതിൻ ബാബു മുഖ്യാതിഥിയായി. പി.ടി.എ. പ്രസിഡണ്ട് സിജു ബാലകൃഷ്ണൻ അധ്യക്ഷത വഹിച്ചു. ഹെഡ്മാസ്റ്റർ ഇ.പി. ഉണ്ണികൃഷ്ണൻ സ്വാഗതവും ഫസ്റ്റ് അസിസ്റ്റന്റ് എ.പി. ശ്യാം പ്രസാദ് ആശംസയും സ്റ്റാഫ് സെക്രട്ടറി എസ്. സുനിൽ നന്ദിയും പറഞ്ഞു. ചടങ്ങിൽ എൻ.എം.എം.എസ്; യു.എസ്.എസ്; സ്.എസ്.എൽ.സി ഫുൾ എപ്ലസ്; സംസ്കൃത സ്കോളർഷിപ്പ് എന്നിവ നേടിയ കുട്ടികളെ മെഡൽ അണിയിച്ച് ആദരിച്ചു.