Posts

Showing posts from July, 2024

മൺസൂൺ ലിറ്ററേച്ചർ ഫെസ്റ്റിവെൽഫെസ്റ്റിവെൽ

Image
 

മൺസൂൺ ലിറ്ററേച്ചർ ഫെസ്റ്റിവെൽഫെസ്റ്റിവെൽ

Image
സി.എൻ.എൻ. ഗേൾസ് ഹൈസ്കൂളിൽ മൺസൂൺ ലിറ്ററേച്ചർ ഫെസ്റ്റിവെൽ ആരംഭിച്ചു ------------------------------- ചേർപ്പ് : ചേർപ്പ് സി.എൻ.എൻ. ഗേൾസ് ഹൈസ്കൂളിൽ മൺസൂൺ ലിറ്ററേച്ചർ ഫെസ്റ്റിവെൽ ആരംഭിച്ചു. എഴുത്തുകാരൻ അഷ്ടമൂർത്തി സാഹിത്യോത്സവവും പുസ്തകപ്രദർശനവും ഉദ്ഘാടനം ചെയ്തു. മാതൃഭൂമി, ഡി.സി. ബുക്സ്, എച്ച് ആന്റ് സി. ബുക്സ്, ഗ്രീൻ ബുക്സ് തുടങ്ങിയ പ്രസാധകരുടെ പുസ്തകങ്ങൾ സാഹിത്യോത്സവത്തിന്റെ ഭാഗമായ പുസ്തകപ്രദർശനത്തിലുണ്ട്. വിവിധ വിഷയങ്ങളിൽ സാഹിത്യ സെമിനാറുകൾ ലിറ്ററേച്ചർ ഫെസ്റ്റിവെലിന്റെ ഭാഗമായി നടക്കുന്നുണ്ട്. എഴുത്തുകാരായ എൻ. സ്മിത, സി.ആർ. ദാസ്, ഷാബുപ്രസാദ്, മാധ്യമപ്രവർത്തകൻ ബിജു ആന്റണി തുടങ്ങിയവർ വിവിധ വിഷയങ്ങളിൽ കുട്ടികളുമായി സംവദിക്കും. കഥയരങ്ങ്, കവിതയരങ്ങ്, അക്ഷരശ്ലോകം, സംവാദങ്ങൾ, അഭിമുഖങ്ങൾ തുടങ്ങിയ പരിപാടികളും വരും ദിവസങ്ങളിൽ നടക്കും. ഉദ്ഘാടനസഭയിൽ പ്രധാനാധ്യാപകൻ ഇ.പി. ഉണ്ണികൃഷ്ണൻ, പ്രസാധകപ്രതിനിധി പി.എസ്. സുധീഷ്, വിദ്യാരംഗം പ്രസിഡണ്ട് കുമാരി ശ്രേയ, സ്കൂൾ ലീഡർ അമൃത സി. കുമാർ എന്നിവർ സംസാരിച്ചു. വെള്ളിയാഴ്ച ഫെസ്റ്റിവെൽ സമാപിക്കും.